ഫാത്തിമ ബീവി
എം. ഫാത്തിമ ബീവി | |
---|---|
ജനനം | |
ദേശീയത | ![]() |
അറിയപ്പെടുന്നത് | സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജ്, തമിഴ് നാട് ഗവർണ്ണർ |
മുൻഗാമി | എൻ. ചന്ന റെഡ്ഡി / കൃഷ്ണൻ കാന്ത് (Addl. Charge) |
പിൻഗാമി | ഡൊ. സി. രംഗരാജൻ (Acting Governor) |
മാതാപിതാക്ക(ൾ) | മീര സാഹിബ്, ഖദീജ ബീബി |
ഇന്ത്യയിലെ, പരമോന്നതകോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ്. എം.ഫാത്തിമ ബീവി . 1989 ലാണ് ഫാത്തിമ ബീവി അധികാരമേറ്റത്.[1][2][3][4][5][6] ഇത് കൂടാതെ ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലീം വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിക്ക് സ്വന്തമാണ്. ഏഷ്യയിൽ തന്നെ രാജ്യങ്ങളിൽ പരമോന്നതകോടതികളിൽ ഒരു ജഡ്ജ് ആയിരിക്കുന്ന വനിത എന്ന ബഹുമതിയും ഉണ്ട്.[7] സുപ്രീം കോടതിയിലെ പദവിയുടെ വിരമനത്തിനു ശേഷം ഫാത്തിമ ബീവി മനുഷ്യാവകാശ കമ്മീഷനിൽ ഒരു അംഗമായും, കൂടാതെ തമിഴ് നാട് ഗവർണ്ണറായും (1997-2001) സേവനം അനുഷ്ഠിച്ചു.[2][8][9]
ജീവിതം[തിരുത്തുക]
1927 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ചു. പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ ലോ കോളേജിൽ നിന്നും നിയമത്തിലും ബിരുദം നേടി. അവിവാഹിതയാണ് ഫാത്തിമ ബീവി.
ഔദ്യോഗിക ജീവിതം[തിരുത്തുക]
14 നവംബർ 1950 നാണ് ഫാത്തിമ അഭിഭാഷകയായി തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. പിന്നീട് കേരളത്തിലെ ചെറുകോടതികളിൽ തന്റെ അഭിഭാഷക സേവനം ചെയ്തു. 1958 മെയ് മാസം സബോഡിനേറ്റ് മുൻസിഫായി നിയമിതയായി. 1968 ൽ സബ് ഓർഡിനേറ്റ് ജഡ്ജ് ആയി പ്രൊമോട് ചെയ്യപ്പെട്ടു. പിന്നീട് 1972 ൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് ആയും , 1974 ൽ ജില്ലാ, സെഷൻസ് ജഡ്ജും ആയി.[1] 1980 ജനുവരിയിൽ ഇങ്കം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗമായി. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 ൽ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽ നിന്നും വിരമിച്ചു. പക്ഷേ 1989 ഒക്ടോബർ 6ന് സുപ്രീം കോടതിയിൽ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രിൽ 29 വിരമിച്ചു.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "M. FATHIMA BEEVI". supremecourtofindia.nic.in. ശേഖരിച്ചത് 2009-01-15.
- ↑ 2.0 2.1 "Welcome to Women Era..." ശേഖരിച്ചത് 2009-01-15.
- ↑ "Women in Judiciary". NRCW, Government of India. ശേഖരിച്ചത് 2009-01-15.
- ↑ "FIRST WOMEN OF INDIA:". womenofindia.net. ശേഖരിച്ചത് 2009-01-16.
- ↑ "Convict Queen". india-today.com. ശേഖരിച്ചത് 2009-01-16.
- ↑ "High Court of Kerala: Former Judges". highcourtofkerala.nic.in. ശേഖരിച്ചത് 2009-01-16.
- ↑ The International Who's Who 2004 (67 ed.). Europa Publications. p. 517. ISBN 1857432177, 9781857432176 Check
|isbn=
value: invalid character (help).|first=
missing|last=
(help) - ↑ "Raj Bhavan Chennai: Past Governers". Governor's Secretariat Raj Bhavan, Chennai - 600 022. ശേഖരിച്ചത് 2009-01-15.
- ↑ "Governors of Tamil Nadu since 1946". tn.gov.in. ശേഖരിച്ചത് 2009-01-15.
![]() |
വിക്കിമീഡിയ കോമൺസിലെ Fathima Beevi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
മുൻഗാമി M Chenna Reddy / Krishan Kant (Addl. Charge) |
Justice M. Fathima Beevi Governer of Tamil Nadu 25 January 1997 - 3 July 2001 |
Succeeded by Dr C Rangarajan(Acting Governor) |