സംവാദം:ബേനസീർ ഭൂട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗണ്മാൻ വെടി വക്കുകയും മറ്റൊരു ചാവേർ ബൊംബ് പൊട്ടിക്കുകയുമായിരുന്നു എന്നാണല്ലോ റഫറൻസ ന്യൂസിൽ. രണ്ടാൾക്കേരാണ്‌ ഉത്തരവാദികൾ.വാക്യം ശരിയാക്കാനുണ്ട്. --ചള്ളിയാൻ ♫ ♫ 15:13, 27 ഡിസംബർ 2007 (UTC)

സ്വയം പാലായനം[തിരുത്തുക]

പലായനമോ പാലായനമോ? അതുപോലെ സ്വയം പാലായനം ചെയ്തു എന്നത് ശരിയോ?--ജ്യോതിസ് 16:04, 27 ഡിസംബർ 2007 (UTC)

പലായനം ആണു ശരി. “സ്വയം പലായനം ചെയ്തു” എന്നതിൽ തെറ്റൊന്നുമില്ലെങ്കിലും “സ്വയം” ആവശ്യമില്ല. Umesh | ഉമേഷ് 18:27, 28 ഡിസംബർ 2007 (UTC)

പലായനം ആണോ പാലായനം ആണോ? രണ്ടാമത്തെ വാക്കാണ് പഠിച്ചിട്ടുള്ളത്. പലായനം എന്ന് കേൾക്കുമ്പോൾ വാട്സാപ്പ് എന്നതിന്റെ മലയാളികൾ വട്സപ് എന്ന് പറയുന്നത് പോലെ ആയി പോയതാണ് എന്ന് തോന്നുന്നു.

ഗണ്മാൻ എന്നാൽ ബോഡീ ഗാർഡ് ആണ്‌. അപ്പോൾ ഗണ്മാൻ വെടി വച്ചു എന്നത് ശരിയല്ല. തിവ്രവാദികളിൽ ചിലർ കാറിന്‌ നേരെ തുരുതുരാ വെടി വക്കുകയും മറ്റൊരു ചാവേർ ബോംബർ അടുത്തായി ബോംബ് പൊട്ടിക്കുകയും ചെയ്തു. ഇത് ബേനസീറിന്‌ വൈദ്യ സഹായം എത്തിക്കുന്നത് തടയാനായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്.(എൻ.ഡി.ടി.വി.) --ചള്ളിയാൻ ♫ ♫ 16:52, 27 ഡിസംബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ബേനസീർ_ഭൂട്ടോ&oldid=2872738" എന്ന താളിൽനിന്ന് ശേഖരിച്ചത്