സൻസദ് ഭവൻ
സൻസദ് ഭവൻ പാർലമെന്റ് മന്ദിരം | |
---|---|
![]() രാജ് പഥിൽ നിന്നുള്ള പാർലമെന്റ് മന്ദിരത്തിന്റെ ദൃശ്യം | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥിതി | പ്രവർത്തിക്കുന്നു |
വാസ്തുശൈലി | ഇൻഡോ സാർസെനിക് |
നഗരം | ന്യൂ ഡെൽഹി |
രാജ്യം | ![]() |
നിർദ്ദേശാങ്കം | 28°37′02″N 77°12′29″E / 28.617189°N 77.208084°E |
Construction started | 1921 |
Opened | 1927 |
ഉടമസ്ഥത | ഭാരത സർക്കാർ |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | എഡ്വിൻ ല്യൂട്ടിൻസ്, ഹെർബെർട്ട് ബേക്കർ |
ഇന്ത്യയുടെ പാർലമെന്റ് മന്ദിരമാണ് സൻസദ് ഭവൻ. ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്.
ചരിത്രം[തിരുത്തുക]
ഹൗസ് ഒഫ് പാർലമെന്റ് എന്നാണ് സൻസദ് ഭവൻ ആദ്യം അറിയപ്പെട്ടിരുന്നത്. 1912-1913 കാലയളവിൽ ബ്രിട്ടീഷ് വാസ്തുശില്പികളായിരുന്ന എഡ്വിൻ ല്യുട്ടിൻസും ഹെർബെർട്ട് ബേക്കറും ചേർന്നാണ് ഈ മന്ദിരത്തിന്റെ രൂപകല്പന നിർവഹിച്ചത്. 1921-ൽ നിർമ്മാണം ആരംഭിച്ച് 1927-ൽ പൂർത്തിയാക്കി. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയ് ആയിരുന്ന ഇർവിൻ നിർവഹിച്ചു.[1]
സൻസദ് ഭവനോട് ചേർന്ന് 2006ൽ പാർലമെന്റ് മ്യൂസിയവും പ്രവർത്തം ആരംഭിച്ചു.
കെട്ടിടം[തിരുത്തുക]
വൃത്താകൃതിയിൽ, ചുറ്റുമായി തൂണുകളോട്കൂടിയ ഒരു രൂപകല്പനയാണ് പാർലമെന്റ് മന്ദിരത്തിന്റേത്. പാർലമെന്റിനു പരിസരത്തായി വിശാലമായ ഉദ്യാനവും രൂപകല്പന ചെയ്തിരിക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വൻതൂണുകൾ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങൾ മന്ദിരത്തിനുണ്ട്. ഇതിൽ സൻസദ് മാർഗിലുള്ള ഒന്നാം സംഖ്യാകവാടമാണ് പ്രധാനകവാടം
പാർലമെന്റിന്റെ ഇരു സഭകളായ ലോക്സഭയും, രാജ്യസഭയും സൻസദ്ഭവനിലാണ് ചേരുന്നത്
ചിത്രശാല[തിരുത്തുക]
1947-ൽ പർലമെന്റ് ഹൗസിൽ വെച്ച് ചേംബർ ഒഫ് പ്രിൻസസ്സിനെ അഭിസംബോധന ചെയ്യുന്ന അന്നത്തെ വൈസ്രോയ് മൗണ്ട്ബാറ്റൺ
1946-ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു നിയമസഭയെ അഭിസംബോധന ചെയ്യുന്നു
ഇന്ത്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ, വേദിയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറർജി ദേശായി.
2010-ൽ, ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ, സഭാംഗങ്ങളെ അഭിസംബോധന ചെയ്യുന്നു
അവലംബം[തിരുത്തുക]
- ↑ "History of the Parliament of Delhi". delhiassembly.nic.in. ശേഖരിച്ചത് 13 December 2013.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
സൻസദ് ഭവൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)