ബലൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബലൂൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബലൂൺ (വിവക്ഷകൾ) എന്ന താൾ കാണുക. ബലൂൺ (വിവക്ഷകൾ)
ആഘോഷവേളകളിൽ ഉപയോഗിക്കുന്ന തരം ബലൂണുകൾ.

ബലൂൺ എന്നത് ഉള്ളിൽ വാതകം നിറച്ച് ഉപയോഗിക്കുന്ന ദൃഢതയില്ലാത്ത ഒരു സഞ്ചിയാണ്‌. ഉള്ളിൽ സാധാരണയായി വായു, ഹീലിയം, നൈട്രസ് ഓക്സൈഡ്, ഹൈഡ്രജൻ മുതലായയാണ്‌ ഉപയോഗിച്ചു വരുന്നത്. ബലൂൺ നിർമ്മിക്കാൻ മുൻ കാലങ്ങളിൽ മൃഗങ്ങളുടെ മൂത്രസഞ്ചിയാണ്‌ ഉപയോഗിച്ചു പോന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇത് റബ്ബർ, ലാറ്റെക്സ്, പോളി ക്ലോറോപ്രീൺ, നൈലോൺ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ആഘോഷ വേളകളിൽ അലങ്കാരത്തിനും, ആകാശസഞ്ചാരത്തിനും ഉൾപ്പെടെ ഒട്ടനവധി ആവശ്യങ്ങൾക്കായി ഇന്ന് ബലൂണുകൾ ഉപയോഗിച്ചു പോരുന്നു.

ബലൂൺ ചരിത്രം[തിരുത്തുക]

റബ്ബർ ബലൂണുകൾ കണ്ടുപിടിക്കുന്നതിനുമുൻപും ബലൂണുകളുണ്ടായിരുന്നു.മൂഗങ്ങളുടെ മൂത്രസഞ്ചികളും മറ്റ് ആന്തരാവയവങ്ങളും ഉപയോഗിച്ചുള്ള ബലൂണുകളായിരുന്നു അവ. വായുവിന്റെ ഭാരം കണ്ടുപിടിക്കുന്നതിന് മഹാനായ ശാസ്ത്രജ്ഞൻ ഗലീലിയോ ഇതുപയോഗിച്ച് പരിക്ഷണം നടത്തിയിരുന്നു. റബ്ബറിന്റെ കണ്ടുപിടുത്തത്തോടെ റബ്ബർ ബലൂണുകൾ പ്രചാരത്തിലായി 1824ൽ മൈക്കൽ ഫരഡെയാണ് ഹൈഡ്രജൻ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്കുവേണ്ടി റബ്ബർ ബലൂണുകൾ നിർമ്മിച്ചത്. രണ്ടു വൃത്താകൃതിയിലുള്ള റബ്ബർ ഷീറ്റുകൾ ചേർത്തുവച്ചശേഷം അരികുകൾ അമർത്തി ഒട്ടിച്ചുവച്ചാണ് അദ്ദേഹം ബലൂൺ നിർമ്മിച്ചത്. ഉള്ളില‍ ഒട്ടിപ്പിടിക്കാതിരിക്കാൻ പൗഡറിട്ടിരുന്നു. ഹൈഡ്രജൻ നിറക്കുമ്പോൾ ഭാരക്കുറവുമൂലം അത് പൊങ്ങുന്നതായും അദ്ദേഹം കണ്ടെത്തി. പരിക്ഷണാവശ്യങ്ങൾക്കുവേണ്ടി ബലൂൺ നിർമ്മിച്ചുവെങ്കിലും ജനങ്ങൾക്ക് ബലൂൺ കിട്ടിയത് 1825 ലാണ്. പക്ഷേ അന്ന് അവർ അത് സ്വയം നിർമ്മിക്കേണ്ടിയിരുന്നു. അതായത് അക്കാലത്ത് ബലൂൺ കിട്ടിയിരുന്നത് ഒരു കിറ്റ് രൂപത്തിലായിരുന്നു. റബ്ബർലായനിയും സിറിഞ്ചുമാണ് കിറ്റിലുണ്ടായിരുന്നത്. ഇതുപയോഗിച്ച് ബലൂൺ ഉണ്ടാക്കണം. ഇംഗ്ളണ്ടിലെ പ്രമുഖ റബ്ബർ നിർമ്മാതാക്കളായ തോമസ് ഹാൻകോക്ക് ആണ് അത് വിപണനം ചെയ്തിരുന്നത്.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബലൂൺ&oldid=2015187" എന്ന താളിൽനിന്നു ശേഖരിച്ചത്