മിറി, മലേഷ്യ
Miri | ||
---|---|---|
Other transcription(s) | ||
• Jawi | ميري | |
• Chinese | 美里 | |
From left to right: Marina Bay boats and sunset, Miri city centre from Canada Hill | ||
| ||
Nickname(s): "Resort City", "Oil Town" | ||
Motto(s): | ||
Country | Malaysia | |
State | Sarawak | |
Division | Miri Division | |
District | Miri District | |
Founded by Royal Dutch Shell | 10 August 1910 | |
Municipality | 6 November 1981 | |
Granted city status | 20 May 2005 | |
• Mayor | Lawrence Lai Yew Son | |
• Miri City | [[1 E+8_m²|997.43 ച.കി.മീ.]] (385.11 ച മൈ) | |
ഉയരം | 8 മീ(26 അടി) | |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | |
(2010)[4] | ||
• Miri City | 234,541 | |
• ജനസാന്ദ്രത | 235.15/ച.കി.മീ.(609.0/ച മൈ) | |
• Demonym | Mirian | |
സമയമേഖല | UTC+8 (MST) | |
• Summer (DST) | UTC+8 (Not observed) | |
Postal code | 98xxx | |
Area code(s) | +6085 (landline only) | |
Vehicle registration | QM (for all vehicles except taxis) HQ (for taxis only) | |
വെബ്സൈറ്റ് | www |
മലേഷ്യയിലെ സരവകിന്റെ വടക്ക്-കിഴക്കുള്ള കടൽതീര നഗരമാണ് മിറി/ˈmɪriː/ (Jawi: ميري; ചൈനീസ്: 美里; പിൻയിൻ: Méi lǐ). ബ്രൂണെയ് അതിർത്തിയുടെ അടുത്ത് ബോർണിയോ ദ്വീപിലാണ് ഈ പ്രദേശം. ഈ നഗരത്തിനു ചുറ്റും 997.43 സ്ക്വയർ കിലോമീറ്റർ(385.11സ്ക്വയർ മൈൽ) ചുറ്റിയാണ് ഈ നഗരം കിടക്കുന്നത്.
ഭൂപ്രദേശം
[തിരുത്തുക]കുചിങ്ങിൽ നിന്ന് വടക്ക്-കിഴക്ക് 798 കിലോമീറ്റർ(496 മൈൽ) ദൂരയും[5] കോട്ട കിനബാലു(Kota kinabalu)വിൽ നിന്ന് തെക്ക് പടിഞ്ഞാറ് 329 കിലോമീറ്റർ (204 മൈൽ)ദൂരയുമാണ് മിറി സ്ഥിതി ചെയ്യുന്നത്[6].സരവകിലെ ഏറ്റവും വലിയ രണ്ടാമത്ത് നഗരമാണ് മിറി[7] .ഇവിടത്തെ ജനസംഖ്യ 234,541 ആണ്[4].മിറി ഡിവിഷനിലെ മിറി ജില്ലയിലെ തലസ്ഥാനം കൂടിയാണ് ഈ നഗരം.
പെട്രോളിയം
[തിരുത്തുക]മിറി നഗരത്തിന്റെ സ്ഥാപനത്തിനു മുൻപ് മരുദി(Marudi)യായിരുന്നുസരവകിലെ വടക്ക് ഭാഗത്തെ ഭരണ തലസ്ഥാനം.1910ലാണ് മിറി സ്ഥാപിതമാകുന്നത്.റോയൽ ഡച്ച് ഷെൽ ഇവിടെ ആദ്യമായി ആ വർഷം എണ്ണക്കിണർ കുഴിച്ചെടുത്തു.എണ്ണ കണ്ടുപിടിത്തത്തോടെ മിറി പെട്ടെന്ന് വികസിക്കുകയും മിറി പട്ടണമാവുകയും ചെയ്തു.1929ൽ സരവകിന്റെ വടക്ക് ഭാഗത്തിന്റെ ഭരണ തലസ്ഥാനമായി മാറി.രണ്ടാം ലോകയുദ്ധ കാലത്ത്മിറിയിലെ എണ്ണ പാടങ്ങൾ ബ്രൂകെ സർക്കാർ നശിപ്പിച്ചു.യുദ്ധത്തിനു ശേഷവും നഗരത്തിന്റെ പ്രധാന സാംമ്പത്തിക സ്രോതസ്സ് പെട്രോളിയം വ്യവസായമായിരുന്നു.1950കളോടെ എണ്ണ ഖനനം മിറിയിൽ നിന്ന് ദൂരെ സ്ഥലത്തേക്ക് മാറ്റി.എന്നാലും 1989ലും 2011ലും പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.1974ൽ മലേഷ്യൻ എണ്ണ ഗ്യാസ് കമ്പനിയായ പെട്രോനാസ് മിറി ഭാഗത്തേക്ക് എണ്ണ ഖനനത്തിനു മുന്നോട്ട് വന്നു.2005ൽ മിറി മലേഷയയിലെ പത്താമത് നഗരമായി പ്രഖ്യാപിച്ചു.
ടൂറിസ്റ്റ് കവാടം
[തിരുത്തുക]ഗുനുങ്ങ് മുലു ദേശീയ ഉദ്യാനത്തിലെക്കും ലോഗൻ ബുനുട്ട് ദേശീയ പാർക്കിലേക്കുംലാംബിർ ഹിൽസ് ദേശീയ ഉദ്യാനത്തിലേക്കും നിയഹ് ദേശീയ ഉദ്യാനത്തിലേക്കും മിറി-സിബുതി കോറൽ രീഫ് ദേശീയ ഉദ്യാനം({Miri-Sibuti Coral Reef National Park}).[8][9] എന്നിവിടങ്ങളിലേക്കുള്ള പ്രധാന ടൂറിസ്റ്റ് കവാടമാണ് മിറി.സരവക് ചേബറിനകത്തുള്ള ഗുനുങ്ങ് മുലു ദേശീയ ഉദ്യാനം എക്കോ ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമാണ്[7].മലേഷ്യൻ പെട്രോളിയം വ്യവസായത്തിന്റെ ജന്മദേശമണ് മിറി.തടി കച്ചവടവും എണ്ണ പനയും ടൂറിസവും ഈ നഗരത്തിന്റെ പ്രധാൻ വ്യവസായങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ "Official Website of Miri City Council - Mayor message". Miri City Council. Archived from the original on 2016-04-16. Retrieved 19 March 2015.
- ↑ "Miri Council ... in Brief". Official Website of Miri City Council. Official Website of Miri City Council. 4 September 2014. Archived from the original on 2016-11-05. Retrieved 7 September 2014.
- ↑ "Malaysia Elevation Map (Elevation of Miri)". Flood Map : Water Level Elevation Map. Archived from the original on 2015-08-22. Retrieved 22 August 2015.
- ↑ "Miri, Sarawak to Kuching, Sarawak". Google Maps. Archived from the original on 21 March 2015. Retrieved 21 March 2015.
- ↑ "Miri, Sarawak to Kota Kinabalu, Sabah". Google Maps. Archived from the original on 21 March 2015. Retrieved 21 March 2015.
- ↑ 7.0 7.1 Sarawak Visitors' Guide 2014 - Miri (PDF). Sarawak: Sarawak Tourism Board. 2014. pp. 73, 78. Archived from the original on 21 March 2015.
- ↑ "Diving in Miri-Sibuti Coral Reefs National Park". Sarawak Tourism Board. Archived from the original on 21 March 2015. Retrieved 21 March 2015.
- ↑ "Miri Nature Society: Coral reefs in Miri under threat". The Borneo Post. 21 June 2010. Archived from the original on 22 February 2014. Retrieved 21 March 2015.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള മിറി, മലേഷ്യ യാത്രാ സഹായി