കസാഖ്സ്ഥാൻ
റിപ്പബ്ലിക്ക് ഓഫ് കസാക്കിസ്ഥാൻ Қазақстан Республикасы Qazaqstan Respublïkası Республика Казахстан Respublika Kazakhstan | |
---|---|
Anthem: Менің Қазақстаным (Kazakh) Meniñ Qazaqstanım (transcription) "My Kazakhstan" 'എന്റെ കസാക്കിസ്ഥാൻ' | |
![]() | |
തലസ്ഥാനം | അസ്താന |
വലിയ നഗരം | അൽമാട്ടി |
ഔദ്യോഗിക ഭാഷ | കസാക്ക്1 റഷ്യൻ2 |
Demonym(s) | കസാക്കിസ്ഥാനി[1] |
Government | പ്രസിഡൻഷ്യൽ ജനാധിപത്യം |
നൂർസുൽത്താൻ നാസർബയേവ് | |
സെരിക് അറമെതോവ് | |
Independence from the Soviet Union | |
• 1st Khanate | 1361 as White Horde |
• 2nd Khanate | 1428 as Uzbek Horde |
• 3rd Khanate | 1465 as Kazakh Khanate |
• Declared | December 16, 1991 |
• Finalized | December 25, 1991 |
Area | |
• Total | 2,724,900 കി.m2 (1,052,100 sq mi) (9th) |
• Water (%) | 1.7 |
Population | |
• January 2006 estimate | 15,217,711 [2] (62nd) |
• 1999 census | 14,953,100 |
• സാന്ദ്രത | 5.4/km2 (14.0/sq mi) (226th) |
ജിഡിപി (PPP) | 2007 estimate |
• Total | $168.378 billion[3] (56th) |
• Per capita | $10,837[3] (66th) |
GDP (nominal) | 2007 estimate |
• Total | $104.850 billion[3] |
• Per capita | $6,748[3] |
Gini (2003) | 33.9 medium |
HDI (2007) | ![]() Error: Invalid HDI value · 73rd |
Currency | Tenge (![]() |
സമയമേഖല | UTC+5/+6 (West/East) |
• Summer (DST) | UTC+5/+6 (not observed) |
Calling code | 7 |
Internet TLD | .kz |
|
വടക്കൻ, മദ്ധ്യ യൂറേഷ്യയിലെ ഒരു വലിയ ഭൂവിഭാഗത്ത് പരന്നുകിടക്കുന്ന രാജ്യമാണ് ഖസാഖ്സ്ഥാൻ (/ˌkɑːzəkˈstɑːn/ (ശ്രവിക്കുക) (കസാഖ്: Қазақстан, ക്വസാക്സ്ഥാൻ, IPA: [qɑzɑqˈstɑn]; റഷ്യൻ: Казахстан, കസാഖ്സ്ഥാൻ, IPA: [kəzʌxˈstan]). ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് കസാഖ്സ്ഥാൻ. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 9-ആം സ്ഥാനമുള്ള ഖസാഖ്സ്ഥാന്റെ വിസ്തീർണ്ണം 2,717,300 ച.കി.മീ ആണ് (പശ്ചിമ യൂറോപ്പിനെക്കാൾ വലുതാണ് ഇത്). പ്രധാനമായും ഏഷ്യയിൽ ആണെങ്കിലും ഖസാഖ്സ്ഥാന്റെ ഒരു ചെറിയ ഭാഗം യുറാൾ നദിക്കു പടിഞ്ഞാറ് കിടക്കുന്നു (സാങ്കേതികമായി യൂറോപ്പിൽ). റഷ്യ, പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന, മദ്ധ്യേഷ്യൻ രാജ്യങ്ങളായ കിർഗ്ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, കാസ്പിയൻ കടലോരം എന്നിവയാണ് ഖസാഖ്സ്ഥാന്റെ അതിർത്തികൾ.ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് ഖസാഖ്സ്ഥാൻ. വിസ്തൃതിയിൽ മാത്രമല്ല ഭൂപ്രകൃതിയിലും വൈവിധ്യപൂർണ്ണമാണ് ഈ രാജ്യം. സമതലങ്ങൾ, മലകൾ, ഡെൽറ്റ, പർവ്വത നിരകൾ, മഞ്ഞുമൂടിയ കൊടുമുടികൾ, മരുഭൂമികൾ-അങ്ങനെ. ജനവാസം തീരെ കുറവ്- ചതുരശ്ര കിലോമീറ്ററിനു 6 പേർ മാത്രം. ആളൊന്നിന് ശരാശരി 250 ഏക്കർ ഭൂമിയുണ്ട് ഇവിടെ.ശിലായുഗം തൊട്ടേ ഇവിടെ ജനപഥങ്ങളുണ്ട്. കാലിവളർത്തക്കാരായ നാടോടികൾക്ക് പറ്റിയ സ്ഥലമാണിത്. ഇവിടുത്തെ സ്റ്റെപ്പ് പുൽമേടുകളിലാണത്രെ മനുഷ്യൻ ആദ്യമായി കുതിരയെ മെരുക്കിയെടുത്തത്. ഇവിടുത്തെ പുരാതന നഗരങ്ങളായ തറാസ്, ഹസ്റത്ത്, ഇതുർക്കിസ്താൻ എന്നിവകൾ സിൽക്ക്റൂട്ടിലെ പ്രധാന വഴിയബ്ബലങ്ങളായിരുന്നു.
വിസ്തൃതമായ ഭൂവിഭാഗമാണെങ്കിലും ഖസാഖ്സ്ഥാന്റെ ഭൂതലത്തിന്റെ ഒരു വലിയ ഭാഗം അർദ്ധ-മരുഭൂമിയും സ്റ്റെപ്പികളും ആണ്. വിശാലവും വിജനവുമായ കസാഖ് സ്റ്റെപ്പികളുടെ മനോഹാരിത നിരവധി റഷ്യൻ എഴുത്തുകാരെ ആകർഷിച്ചിട്ടുണ്ട്. ഫ്യോദോർ ദോസ്തയേവ്സ്കി ഇതിലൊരാളാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലായ കുറ്റവും ശിക്ഷയിലും വരെ സ്റ്റെപ്പികളെക്കുറിച്ചുള്ള വർണ്ണന കാണാം.[4] ജനസംഖ്യയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 62-ആം സ്ഥാനമാണ് ഖസാഖ്സ്ഥാന്. ഖസാഖ്സ്ഥാന്റെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിനു 6-ൽ താഴെയാണ്. (ചതുരശ്രമൈലിനു 15). സ്വാതന്ത്ര്യലബ്ധിക്കുശേഷം ഖസാഖ്സ്ഥാന്റെ ജനസംഖ്യ കുറഞ്ഞു. 1989-ൽ 16,464,464 ആയിരുന്നത് 2006-ൽ 15,300,000 ആയി. [5] സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനു പിന്നാലെ റഷ്യൻ വംശജരും വോൾഗൻ ജർമ്മൻ വംശജരും ഖസാഖ്സ്ഥാൻ വിട്ട് കുടിയേറിയതാണ് ഇതിനു കാരണം. ഒരുകാലത്ത് ഖസാഖ് എസ്.എസ്.ആർ. ആയിരുന്ന ഖസാഖ്സ്ഥാൻ ഇന്ന് കോമൺവെൽത്ത് ഓഫ് ഇൻഡിപ്പെൻഡന്റ് സ്റ്റേറ്റ്സിന്റെ അംഗമാണ്.
വൈവിധ്യങ്ങളായ ജനവിഭാഗങ്ങൾ ഖസാഖ്സ്ഥാനിൽ കാണപ്പെടുന്നു, സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന വലിയ നാടുകടത്തലുകൾ ഇതിനൊരു കാരണമായിതീർന്നിട്ടുണ്ട്. ജനങ്ങളിൽ കൂടുതലും ഖസാഖുകാരാണ്. മതസ്വാതന്ത്ര്യം നിലനിൽക്കുന്നു, അതിനാൽ തന്നെ വ്യത്യസ്തവിശ്വാസങ്ങൾ രാജ്യത്ത് കണ്ടുവരുന്നു. ഇസ്‌ലാമാണ് ഏറ്റവും വലിയ മതം. ഖസാഖ് ഭാഷയാണ് ഔദ്യോഗിക ഭാഷ, റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.[6][7]
ചരിത്രം[തിരുത്തുക]
ശിലായുഗകാലം തൊട്ടേ കസാഖ്സ്ഥാനിൽ മനുഷ്യവാസമുണ്ടായിരുന്നു.
സോവിയറ്റ് കാലഘട്ടം[തിരുത്തുക]
1917 - ൽ റഷ്യയിൽ കമ്യൂണിസ്റ്റ് വിപ്ലവം നടക്കുകയും സോവിയറ്റ് യൂണിയൻ സ്ഥാപിതമാവുകയും ചെയ്തതോടെ കസാഖ്സ്ഥാനും അതിന്റെ ഭാഗമായി. 1917-18 കാലത്ത് കസാഖ്സ്ഥാനെയും ഇന്നത്തെ കിർഗിസ്ഥാനെയും ചേർത്ത് അലാഷ് ഒർഡസ്റ്റേറ്റ് രൂപവത്കരിച്ചിരുന്നു. 1920 ൽ റഷ്യയ്ക്കുള്ളിലെ സ്വയം ഭരണറിപ്പബ്ലിക്കാക്കി.
അവലംബം[തിരുത്തുക]
- ↑ name=CIA
- ↑ National Statistics Agency of Kazakhstan
- ↑ 3.0 3.1 3.2 3.3 "Kazakhstan". International Monetary Fund. ശേഖരിച്ചത് 2008-10-09.
- ↑ Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 21. ISBN 978-1-59020-221-0.
- ↑ [1]
- ↑ CIA, The Word Factbook. Available at https://www.cia.gov/library/publications/the-world-factbook/geos/kz.html
- ↑ The constitution of Kazakhstan: 1. The state language of the Republic of Kazakhstan shall be the Kazakh language. 2. In state institutions and local self-administrative bodies the Russian language shall be officially used on equal grounds along with the Kazakh language. Available at http://www.kazakhstan.orexca.com/kazakhstan_constitution.shtml