ടിയാൻഷാൻ പർവതനിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിയാൻ ഷാൻ പർവതനിരയുടെ ഒരു ഉപഗ്രഹചിത്രം - 1997 ഒക്ടോബറിൽ എടുത്തത്. കിർഗിസ്താനിലെ ഇസൈക്-കുൽ തടാകം വടക്കുവശത്തായി കാണാം.

മദ്ധ്യേഷ്യയിൽ ചൈന, പാകിസ്താൻ, ഇന്ത്യ,കസാഖ്സ്താൻ, കിർഗിസ്താൻ എന്നിവിടങ്ങളിലായി പരന്നു കിടക്കുന്ന പർവതനിരയാണ്‌ ടിയാൻഷാൻ. ഹിമാലയനിരകളുമായി സംഗമിക്കുന്ന ടിയാൻഷാൻ ഏതാണ്ട് 2800 കി.മീ. നീണ്ടു കിടക്കുന്നു. ടിയാൻ ഷാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ജെൻഗിഷ് ഷോകുസു. ഉയരം 7439 മീറ്റർ ഉയരമുള്ള ഇത് കിർഗിസ്താനിലാണ്. രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി കസാഖ്-കിർഗിസ്താൻ അതിർത്തിയിലെ ഖാൻ ടെൻഗ്രിയിലാണ്. 7010 മീറ്ററാണ് ഇതിന്റെ ഉയരം‍.

"https://ml.wikipedia.org/w/index.php?title=ടിയാൻഷാൻ_പർവതനിര&oldid=1842631" എന്ന താളിൽനിന്നു ശേഖരിച്ചത്