ഉള്ളടക്കത്തിലേക്ക് പോവുക

ഖസാഖ് സ്റ്റെപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖസാഖ് സ്റ്റെപ്പ്
Ecoregion territory (in purple)
Ecoregion territory (in purple); WWF ID# PA0810
Ecology
BiomeTemperate grasslands, savannas, and shrublands
Geography
Area804,450 km2 (310,600 mi2)
CountriesKazakhstan and Russia
കിഴക്കൻ കസാഖ്സ്ഥാനിലെ സ്റ്റെപ്പ് പുൽപ്രദേശം, അൽടൈൻ ഏമീൽ നാഷണൽ പാർക്ക്.

കസാഖ്സ്ഥാനിലെ അതിവിശാലമായ തുറന്ന സമതലങ്ങളാണ് ഖസാഖ് സ്റ്റെപ്പ് അഥവാ കിർഗിസ് സ്റ്റെപ്പ് എന്നറിയപ്പെടുന്ന പുൽപ്രദേശം. സ്റ്റെപ്പി എന്നും ഈ പുൽപ്രദേശം ഇത് അറിയപ്പെടുന്നു. വടക്കൻ കസാക്കിസ്ഥാനിലെയും റഷ്യയുടെ സമീപ പ്രദേശങ്ങളിലെയും പ്രദേശങ്ങൾ ഇത് ഉൾക്കൊള്ളുന്നു. കസാഖ്സ്ഥാന്റെ മൂന്നിലൊന്നും സ്റ്റെപ്പ് പുൽപ്രദേശം അപഹരിച്ചിരിക്കുന്നു. കാസ്പിയൻ ചരിവിനു കിഴക്കു മുതൽ ആറൽ കടലിനു വടക്ക് അൽതായ് പർവതനിരകൾ വരെ 2,200 കിലോമീറ്റർ (1,400 മൈൽ) പ്രദേശത്തായി ഇത് വ്യാപിച്ചുകിടക്കുന്നു. ഏകദേശം 804,450 ചതുരശ്ര കിലോമീറ്റർ (310,600 ചതുരശ്ര മൈൽ) വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഈ പ്രദേശം ലോകത്തെ ഏറ്റവും വലിയ ഊഷരപുൽപ്രദേശമാണ്.[1] പോണ്ടിക്-കാസ്പിയൻ സ്റ്റെപ്പിന് കിഴക്കായും എമിൻ വാലി സ്റ്റെപ്പിന് പടിഞ്ഞാറായുമായി സ്ഥിതിചെയ്യുന്ന ഇതുമായി ചേർന്ന് യുറേഷ്യൻ സ്റ്റെപ്പിന്റെ മധ്യ, പടിഞ്ഞാറൻ ഭാഗങ്ങൾ രൂപം കൊള്ളുന്നു. പാലിയാർട്ടിക് മേഖലയിലെ മിതശീതോഷ്ണ പുൽമേടുകൾ, സവേനകൾ, കുറ്റിച്ചെടികൾ എന്നിവയുടെ ഒരു ആവാസവ്യവസ്ഥയാണ് കസാഖ് സ്റ്റെപ്പി. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിന് മുമ്പ് ഇതിനെ കിർഗിസ് സ്റ്റെപ്പി എന്നാണ് വിളിച്ചിരുന്നത്, 'കിർഗിസ്' എന്നത് കസാക്കുകളെ സൂചിപ്പിക്കുന്ന ഒരു പഴയ റഷ്യൻ പദമായിരുന്നു.മഴകുറവായതിനാൽ മരങ്ങൾ അപൂർവ്വമാണ്. പുൽപ്രദേശവും മണ്ണൽപ്പരപ്പും മാത്രമാണ് ഈ പ്രദേശത്തിന്റെ ഭൂഭാഗദൃശ്യം. സ്റ്റെപ്പിയുടെ ഭൂരിഭാഗം പ്രദേശത്തെയും മരുഭൂമിയോ പാതിമരുഭൂമിയോ ആയാണു പരിഗണിക്കുന്നത്. അതിശക്തമായ കാറ്റാണ് ഇവിടെ വീശിയടിക്കുന്നത്. സ്റ്റെപ്പിയുടെ പടിഞ്ഞാറു ഭാഗത്ത് മനുഷ്യവാസം കുറവാണ്. റഷ്യയുടെ പ്രധാന ബഹിരാകാശവിക്ഷേപണകേന്ദ്രമായ ബയ്ക്കനൂർ കോസ്മോ ഡ്രോം സ്റ്റെപ്പിയുടെ തെക്കൻ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. സയ്ഗആന്റിലോപ്, സൈബീരിയൻ മാൻ. ചെന്നായ്, കുറുക്കൻ തുടങ്ങിയ ജീവജാലങ്ങളെ സ്റ്റെപ്പിൽ കാണുന്നു.

പശ്ചാത്തലം

[തിരുത്തുക]

യൂറോപ്പിനെയും ഏഷ്യയെയും വേർതിരിക്കുന്ന പരമ്പരാഗത രേഖയായ യുറാൽ പർവതനിരകളുടെ തെക്കേയറ്റത്താണ് കസാഖ് സ്റ്റെപ്പ് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും അർദ്ധ മരുഭൂമിയായി കണക്കാക്കപ്പെടുന്ന സ്റ്റെപ്പിന്, കൂടുതൽ തെക്കോട്ട് പോകുമ്പോൾ ക്രമേണ മരുഭൂമിയായി മാറുന്നു.[2] ടുറാൻ താഴ്ന്ന പ്രദേശം സ്റ്റെപ്പിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ കിഴക്കോട്ടോ സ്റ്റെപ്പിന്റെ വടക്കൻ ഭാഗങ്ങളിലേക്കോ സഞ്ചരിക്കുമ്പോൾ ചില ഭാഗങ്ങളിൽ ഒഴികെ ഉയരം വർദ്ധിക്കുന്നു.

പോണ്ടിക് സ്റ്റെപ്പ് പടിഞ്ഞാറും വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്നു. കസാഖ് സ്റ്റെപ്പിന്റെ വടക്കും വടക്കുകിഴക്കും ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന കസാഖ് ഫോറസ്റ്റ് സ്റ്റെപ്പി പൈൻ തോട്ടങ്ങളുടെ ഒരു പരിസ്ഥിതി മേഖലയാണ്. ഇത് പുൽമേടുകൾ ഇടകലർന്ന് കസാഖ് സ്റ്റെപ്പിനും സൈബീരിയയിലെ വനങ്ങൾക്കും ഇടയിൽ ഒരു സംക്രമണം സൃഷ്ടിക്കുന്നു. തെക്ക് ഭാഗത്ത് കസാഖ് അർദ്ധ മരുഭൂമിയും കസാഖ് ഉന്നത പ്രദേശ പരിസ്ഥിതി മേഖലകളും സ്ഥിതിചെയ്യുന്നു. വടക്കൻ-മധ്യ കസാക്കിസ്ഥാനിലെ കോക്ഷെറ്റോ മാസിഫ്, കസാക്കിസ്ഥാൻ ഉയർന്ന പ്രദേശത്തിന്റെ ഒരു എൻക്ലേവ് ഉൾക്കൊള്ളുന്നുതും താഴ്ന്ന ഉയരങ്ങളിൽ അതിനെ വലയം ചെയ്തുള്ള കസാക്കിസ്ഥാൻ സ്റ്റെപ്പിൽ നിന്ന് വ്യത്യസ്തവുമാണ്.

അവലംബം

[തിരുത്തുക]
  1. ↑ "Kazakh steppe" (in ഇംഗ്ലീഷ്). GlobalSpecies.org. Archived from the original on October 19, 2018. Retrieved October 18, 2018.
  2. ↑ "Kazakh steppe, Asia - Kazakhstan and Russia" (in ഇംഗ്ലീഷ്). World Wildlife Federation. Retrieved October 18, 2018.
"https://ml.wikipedia.org/w/index.php?title=ഖസാഖ്_സ്റ്റെപ്പ്&oldid=4520581" എന്ന താളിൽനിന്ന് ശേഖരിച്ചത്