കിഷോർ കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിശോർ കുമാർ
Kishore-Kumar 0.jpg
ജീവിതരേഖ
ജനനനാമംആഭാസ് കുമാർ ഗാംഗുലി
സംഗീതശൈലിഹിന്ദി, ബംഗാളി, ഇതര ഭാഷാ ഗാനങ്ങൾ, പിന്നണി ഗായകൻ
തൊഴിലു(കൾ)ഗായകൻ, നടൻ, ഗാനരചന, സംഗീതസം‌വിധാനം, ,തിരക്കഥ, സം‌‌വിധാനം.
ഉപകരണംവോക്കലിസ്റ്റ്
സജീവമായ കാലയളവ്1948–1987

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു ഗായകനും ഹാസ്യനടനുമായിരുന്നു കിശോർ കുമാർ (ബംഗാളി: কিশোর কুমার) (ഓഗസ്റ്റ് 4, 1929ഒക്ടോബർ 13, 1987) . ആഭാസ് കുമാർ ഗാംഗുലി എന്നാണ് യഥാർത്ഥ പേര്. ഹിന്ദി സിനിമാ നടൻ അശോക് കുമാർ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായിരുന്നു. ഗായകൻ കൂടാതെ ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണിഗായകരിൽ ഒരാളാണ് ശ്രീ കിശോർ കുമാർ.

പ്രധാനമായും ഹിന്ദി ഭാഷയിലും കൂടാതെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്‌പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. 1950 മുതൽ 1980 വരെ കാലഘട്ടത്തിൽ മുഹമ്മദ് റഫി, മുകേഷ് എന്നിവരോടൊപ്പം കിശോർ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച ബഹുമതിയും കിശോർ കുമാറിന്റെ പേരിലാണ്. [അവലംബം ആവശ്യമാണ്].

ത‌ന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്താണ് 1987ൽ ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുന്നത്. പക്ഷേ ആ സമയം കൊണ്ട് തന്നെ അദ്ദേഹവും മകൻ അമിത് കുമാറും ചേർന്ന് ബോളിവുഡിലും ബെംഗാളിയിലും നിരവധി ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞിരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിഷോർ_കുമാർ&oldid=2893911" എന്ന താളിൽനിന്ന് ശേഖരിച്ചത്