മുകേഷ് (ഗായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുകേഷ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ മുകേഷ് (വിവക്ഷകൾ) എന്ന താൾ കാണുക. മുകേഷ് (വിവക്ഷകൾ)
മുകേഷ്
Mukesh.jpg
മുകേഷ്
ജീവിതരേഖ
ജനനനാമംമുകേഷ് ചാന്ദ് മാഥൂർ
സംഗീതശൈലിസിനിമാ പിന്നണിഗായകൻ
തൊഴിലു(കൾ)ഗായകൻ
ഉപകരണംഗായകൻ
സജീവമായ കാലയളവ്1940–1976

പ്രമുഖ ബോളിവുഡ് പിന്നണിഗായകനായിരുന്നു മുകേഷ് (ജൂലൈ 22, 1923 - ഓഗസ്റ്റ് 27, 1976) ഡൽഹിയിലെ ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. മുകേഷ് ചാന്ദ് മാഥൂർ എന്നായിരുന്നു പൂർണ്ണനാമം. 1941ൽ നിർദോഷ് എന്ന സിനിമയിലൂടെയായിരുന്നു ഗായകനായി അരങ്ങേറ്റം. [1] 1945ൽ പുറത്തിറങ്ങിയ പെഹലി നസർ എന്ന ചിത്രത്തിൽ അനിൽ ഈണമിട്ട "ദിൽ ജൽതാ ഹേ" ആയിരുന്നു മുകേഷിൻറെ ആദ്യ ഹിറ്റ് ഗാനം. 1950-1970 കാലഘട്ടത്തിൽ ബോളിവുഡ് അടക്കിവാണിരുന്ന ഗായകത്രയമായിരുന്നു മുകേഷ്, മുഹമ്മദ് റഫി, കിഷോർ കുമാർ എന്നിവർ. ഹിന്ദി സിനിമയിലെ ഷോമാൻ ആയിരുന്ന രാജ് കപൂറിന്റെ സിനിമകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു മുകേഷ്. 1973 ൽ രജനിഗന്ധ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടി. ആവാരാ, മേര നാം ജോക്കർ എന്നീ ചിത്രങ്ങളിലെ അനസ്വര ഗാനങ്ങൽക്ക് ലോകത്തെമ്പാടും ആരാധകരുണ്ടായി.

1976 ആഗസ്റ്റ് 27 ന് 53-ആം വയസ്സിൽ യു.എസ്.എ.യിലെ ഡെട്രോയിറ്റിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. ദുഃഖം, നിരാശ എന്നീ ഭാവങ്ങളുള്ള ഗാനങ്ങൾ മുകേഷ് പാടുന്നത് അതീവ ഹൃദ്യമാണ്.

അവലംബം[തിരുത്തുക]

പ്രധാനപ്പെട്ട ചില ഗാനങ്ങൾ.. ആ വാരാ ഹൂ, ജീനായഹാം മർനായഹാം, ജാനേ കഹാ ഗയേ ,ചന്ദൻകാവദൻ ചഞ്ചൽചിത്വൻ, ദുനിയാബനാനേവാലേ ക്യാ, ചഞ്ചൽ ശീതൾ നിർമ്മൽ കോമൾ സംഗീത്കീ ദേവീ, കഭീകഭീ മേരേ ദിൽ മേം, രൂപ്തെരാ മസ്താനാ പ്യാര്മേരാദിവാനാ, വക്ത് കർതാ ജോ വഫാ, വോ ചാന്ദ് ഖിലാ, യേ പ്യാർ കേ നഗ്മാമാ, ഡംഡം ഡിഗാഡിഗാ മോസം, തോബാ യേമത് വാലീ ചാൽ, ജിസ്ഗലീ മേ തെരാ ഘർ ന,"https://ml.wikipedia.org/w/index.php?title=മുകേഷ്_(ഗായകൻ)&oldid=3342865" എന്ന താളിൽനിന്ന് ശേഖരിച്ചത്