എം. ബാലമുരളീകൃഷ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗലം‌പള്ളി ബാലമുരളീകൃഷ്ണ
Bmk.JPG
ജീവിതരേഖ
സ്വദേശം ശങ്കരഗുപ്തം, ആന്ധ്രപ്രദേശ്, ഇന്ത്യ
സംഗീതശൈലി കർണാടക സംഗീതം
തൊഴിലു(കൾ) കർണാടക സംഗീതജ്ഞൻ
സജീവമായ കാലയളവ് 1938 - ഇതുവരെ

മംഗലം‌പള്ളി ബാലമുരളീകൃഷ്ണ (തെലുഗ്: మంగళంపల్లి బాలమురళీకృష్ణ) pronunciation  (ജനനം ജൂലൈ 6, 1930) ഒരു കർണാടക സംഗീത വിദ്വാനും, നിരവധി വാദ്യോപകരണങ്ങളിൽ വിദ്വാനും പിന്നണിഗായകനുമാണ്‌. കവി, സംഗീതസം‌വിധായകൻ എന്നീ നിലകളിലും ബാലമുരളീകൃഷ്ണ ശ്രദ്ധേയനാണ്‌.

ജീവിതരേഖ[തിരുത്തുക]

ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്തം എന്ന സ്ഥലത്താണു ബാലമുരളീകൃഷ്ണ ജനിച്ചത്[1]. അദ്ദേഹത്തിന്റെ അച്ഛൻ ഒരു സംഗീത വിദ്വാനും, വയലിൻ, ഓടക്കുഴൽ, വീണ എന്നീ സംഗീതോപകരങ്ങൾ വായിക്കുവാൻ കഴിവുള്ളയാളും, അമ്മ വീണാ വിദുഷിയുമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചതിനു ശേഷം അച്ഛനായിരുന്നു ബാലമുരളീകൃഷ്ണയെ വളർത്തിയത്. സംഗീതത്തിലുള്ള വാസനയെ അറിഞ്ഞ ബാലമുരളീകൃഷ്ണയുടെ അച്ഛൻ അദ്ദേഹത്തെ പരുമ്പള്ളു രാമകൃഷ്ണ പണ്ടലുവിന്റെ ശിഷ്യനാക്കി. ത്യാഗരാജ സ്വാമികളുടെ ശിഷ്യപരമ്പരയിലെ കണ്ണിയായ പണ്ടലുവിന്റെ കീഴിൽ നിന്നു വളരെ പെട്ടെന്നു തന്നെ ബാലമുരളീകൃഷ്ണ കർണാടക സംഗീതം ഹൃദിസ്ഥമാക്കി. എട്ടാമത്തെ വയസ്സിൽ ബാലമുരളീകൃഷ്ണ ആദ്യത്തെ ത്യാഗരാജ ആരാധന വിജയവാഡയിൽ നടത്തി.

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

സംഗീതരംഗത്തെ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. സംഗീത കലാനിധി, ഗാന കൗസ്തുഭ, ഗാനകലാഭൂഷണം, ഗാനഗന്ധർവ്വൻ, ഗായന ചക്രവർത്തി, ഗാന പദ്മം, നാദജ്യോതി, സംഗീത കലാസരസ്വതി[2], നാദ മഹർഷിണി, ഗന്ധർ‌വ്വ ഗാന സാമ്രാട്ട്, ജ്ഞാനസാഗര, നൂറ്റാണ്ടിന്റെ സംഗീതജ്ഞൻ എന്നിവ അവയിൽ ചിലതാണ്. ദേശീയ ഉദ്ഗ്രഥനത്തിനു വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ മഹാരാഷ്ട്ര സർക്കാർ ഇദ്ദേഹത്തിനു ബഹുമതികൾ സമ്മാനിച്ചിട്ടുണ്ട്.

മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്കാരം, മികച്ച സംഗീതസം‌വിധായകൻ, മികച്ച പിന്നണി സംഗീതം എന്നീ മൂന്നു പുരസ്കാരങ്ങൾ നേടിയ ഏക കർണാടക സംഗീതജ്ഞൻ ബാലമുരളീകൃഷ്ണയാണ്. രാജ്യത്തെ ഏഴു പ്രദേശങ്ങളിലെ ആകാശവാ‍ണി നിലയങ്ങളിലെ ‘’ടോപ്പ് ഗ്രേഡ്’‘ കലാകാരനായും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.

പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ എന്നീ പുരസ്കാരങ്ങളും ബാലമുരളീകൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് ഗവൺ‌മെന്റ് നൽകുന്ന ഓർഡർ ഓഫ് ആർട്‌സ് ആന്റ് ലെറ്റേഴ്സ് നേടിയ ഏക കർണാടകസംഗീതജ്ഞനും ബാലമുരളീകൃഷ്ണയാണ്[3] ‌.

അവലംബം[തിരുത്തുക]

  1. Mangalampalli can't wait to come home
  2. `Sangeetha Kalasarathy' conferred on Balamuralikrishna
  3. French honour for Balamuralikrishna, The Hindu, May 03, 2005

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._ബാലമുരളീകൃഷ്ണ&oldid=2331660" എന്ന താളിൽനിന്നു ശേഖരിച്ചത്