Jump to content

അലി അക്‌ബർ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ali Akbar Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലി അക്‌ബർ ഖാൻ
Ali Akbar Khan
കൊല്ലം നീരാവിൽ വച്ച് 2000-മാണ്ടിൽ നടന്ന ഒരു കച്ചേരിയിൽ നിന്ന്
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംഇന്ത്യ
ഉപകരണ(ങ്ങൾ)സരോദ്

ഇന്ത്യയിലെ സരോദ് വാദന വിദഗ്ദ്ധരിലൊരാളായിരുന്നു അലി അക്ബർഖാൻ അഥവാ ഉസ്താദ് അലി അക്ബർഖാൻ (ജനനം:ഏപ്രിൽ 14, 1922 - ജൂൺ 18, 2009). ചെറിയ ഒരു ന്യൂനപക്ഷം മാത്രം ആസ്വദിച്ചിരുന്ന ഇന്ത്യൻ ശാസ്‌ത്രീയസംഗീതത്തെയും ഹിന്ദുസ്ഥാനി സംഗീതത്തെയും ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തവരിൽ രവിശങ്കറിനൊപ്പം അലി അക്‌ബർ ഖാനും പ്രധാനപങ്കുണ്ട്. ബോബ്‌ ഡിലൻ, എറിക്‌ ക്ലാപ്‌ടൻ തുടങ്ങിവരോടും ജോർജ്‌ ഹാരിസൺ, റിംഗോസ്റ്റാർ തുടങ്ങിയ ബീറ്റിൽസ്‌ ഗായകരോടൊപ്പവും അദ്ദേഹം വേദി പങ്കിട്ടു.

തുടക്കം

[തിരുത്തുക]

സേനി ബാബാ അലാവുദ്ദീൻ ഖരാന (മെയ്‌ഹാർ)യിലാണ്‌ അലി അക്‌ബർ ഖാന്റെ സംഗീതത്തിന്റെ വേരുകൾ. പതിനാറാം നൂറ്റാണ്ടിൽ അക്‌ബറിന്റെ സദസ്സിലെ സംഗീതഞ്ജനായ മിയാൻ താൻസെനിലാണ്‌ ഈ ഖരാനയുടെ തുടക്കം. ഇന്ത്യൻ ചരിത്രത്തിലെ മധ്യ-കാലഘട്ടത്തിലെ ഹിന്ദുമുസ്ലിം സാംസ്‌കാരിക സമന്വയം ശില്‌പ സംഗീത കലാദികളിലെല്ലാം പുതിയ ഊർജ്ജം പകർന്നിരുന്നു. ഇതേ ഊർജ്ജമാണ്‌ അലി അക്‌ബർ ഖാന്റെ സംഗീതത്തിലും നിറഞ്ഞിരുന്നത്‌.

നാമിന്നു കേൾക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തെ പുനരാവിഷ്‌ക്കരിച്ചത്‌ അലി അക്‌ബർ ഖാന്റെ പിതാവ്‌ ഉസ്‌താദ്‌ അലാവുദ്ദീൻ ഖാൻ സാഹിബായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലും പാശ്ചാത്യ-സംഗീത ശാഖകളിലും ആഴത്തിലുള്ള അറിവുണ്ടായിരുന്ന അദ്ദേഹമാണ്‌ ഹിന്ദുസ്ഥാനി സംഗീതത്തിൽ ഇന്നും പ്രാബല്യത്തിലുള്ള നൊട്ടേഷൻ വ്യവസ്ഥ ആവിഷ്‌ക്കരിച്ചത്‌. അതിന്‌ മുമ്പ്‌ എഴുതപ്പെട്ട ഒരു നൊട്ടേഷൻ വ്യവസ്ഥ ഇന്ത്യൻ സംഗീതത്തിന്‌ ഇല്ലായിരുന്നു. ഇന്ത്യൻ ശാസ്‌ത്രീയ സംഗീതത്തെ ആദ്യമായി എൽ.പി റിക്കാർഡിലവതരിപ്പിച്ചതും ഇന്ത്യൻ ശാസ്‌ത്രീയ സംഗീതവുമായി ബന്ധപ്പെട്ട ആദ്യ ടെലിവിഷൻ പരിപാടി അവതരിപ്പിച്ചതും അലി അക്ബർഖാനാണ്. ഓൾ ഇന്ത്യ റേഡിയോയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനും അലി അക്ബർഖാനാണ്. 1956 ൽ കൊൽക്കത്തയിലും 1967 ൽ കാലിഫോർണിയയിലും സംഗീത കോളേജുകൾ സ്ഥാപിച്ചു. ഇടയ്‌ക്ക്‌ ബോംബെ ചലച്ചിത്ര സംഗീത ലോകത്തും അദ്ദേഹം പ്രവർത്തിച്ചു. സത്യജിത് റേയുടെ ദേവിയും ബർട്ട്‌ലൂച്ചിയുടെ ലിറ്റിൽ ബുദ്ധയും ഉൾപ്പെടെ അനേകം ചലച്ചിത്രങ്ങൾക്കും സംഗീതമൊരുക്കി. 1989 ൽ രാജ്യം പത്മവിഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചു. 1970-നും 1998 നും ഇടയിൽ 5 തവണ ഗ്രാമി അവാർഡ്‌ നോമിനേഷനുകൾ ലഭിച്ചു. മാക്‌ ആർതർ ജീനിയസ്‌ ഗ്രാൻറും അമേരിക്കയിലെ ഏറ്റവും ഉന്നതമായ നാഷണൽ ഹെരിറ്റേജ്‌ ഫെല്ലോഷിപ്പ്‌ പുരസ്‌ക്കാരവും ലഭിച്ചു.

കുടുംബം

[തിരുത്തുക]

സിത്താർ മാന്ത്രികനായ രവിശങ്കറെ ഭാര്യയായിരുന്ന പ്രശസ്‌ത സംഗീതജ്ഞയായ സഹോദരി അന്നപൂർണ്ണാദേവി അദ്ദേഹത്തിന്റെ സഹോദരിയായിരുന്നു. മൂന്നു തവണ വിവാഹിതനായ ഉസ്‌താദിന്‌ 11 മക്കളുണ്ട്. മൂത്ത മകൻ ആഷിഷ്‌ ഖാൻ പ്രസിദ്ധ സരോദ്‌ വാദകനാണ്‌.

പുരസ്കാരങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അലി_അക്‌ബർ_ഖാൻ&oldid=3599692" എന്ന താളിൽനിന്ന് ശേഖരിച്ചത്