Jump to content

ജോർജ്ജ് ഹാരിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ്ജ് ഹാരിസൺ
MBE
Black-and-white shot of a moustachioed man in his early thirties with long, dark hair.
ജോർജ്ജ് ഹാരിസൺ 1974-ൽ.
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നലെ ഏയ്ജെലോ മിസ്റ്റീരിയോസോ
നെൽസൺ വിൽബറി
സ്പൈക്ക് വിൽബറി
ജനനം(1943-02-25)25 ഫെബ്രുവരി 1943
ലിവർപൂൾ, ഇംഗ്ലണ്ട്
മരണം29 നവംബർ 2001(2001-11-29) (പ്രായം 58)
ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു. എസ്.
വിഭാഗങ്ങൾറോക്ക്, പോപ്, ലോകസംഗീതം, എക്സ്പെരിമെന്റൽ
തൊഴിൽ(കൾ)സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത നിർമ്മാതാവ്, ചലച്ചിത്ര നിർമ്മാതാവ്
ഉപകരണ(ങ്ങൾ)പാട്ട്, ഗിറ്റാർ, സിത്താർ
വർഷങ്ങളായി സജീവം1958–2001
ലേബലുകൾParlophone, Capitol, Swan, Apple, Vee-Jay, Dark Horse, Gnome
വെബ്സൈറ്റ്www.georgeharrison.com

ഒരു ഇംഗ്ലീഷ് സംഗീതജ്ഞനും ഗായകനും ഗാനരചയിതാവുമായിരുന്നു ജോർജ്ജ് ഹാരിസൺ (25 ഫെബ്രുവരി1943 – 29 നവംബർ 2001). ബീറ്റിൽസിന്റെ ലീഡ് ഗിറ്റാറിസ്റ്റ് എന്ന നിലയിൽ ലോകപ്രശസ്തനായി. 1960-കളിൽ ഹരേ കൃഷ്ണ പ്രസ്ഥാനത്തിലൂടെ ഭാരതീയ സംസ്കാരത്തിൽ ആകൃഷ്ടനായ അദ്ദേഹം ബീറ്റിൽസിനെയും ഇന്ത്യയിലേക്ക് ആനയിച്ചു. 1970-ൽ ബീറ്റിൽസ് വേർപിരിഞ്ഞതിനു ശേഷം സോളോ ഗായകനായും സംഗീതസപര്യ തുടർന്നു. 1988-ൽ ട്രാവലിങ്ങ് വിൽബറീസ് എന്ന ട്രൂപ്പ് ആരംഭിച്ചു. റോളിംഗ് സ്റ്റോൺ മാഗസിന്റെ 'എക്കാലത്തെയും മികച്ച 100 ഗിറ്റാറിസ്റ്റുകൾ' എന്ന പട്ടികയിൽ 11-ആമതായി. 1971-ൽ [പണ്ഡിറ്റ് രവിശങ്കറുമൊത്ത് ബംഗ്ലാദേശിനു വേണ്ടി ധനശേഖരണാർഥം നടത്തിയ സംഗീതപരിപാടി പിൽക്കാലത്ത് സമാനോദ്ദേശ്യത്തോടെ നടത്തിയ അനവധി പരിപാടികൾക്ക് മാതൃകയായി.

രണ്ടുതവണ വിവാഹിതനായിട്ടുണ്ട്. പാറ്റി ബോയ്ഡ് (1966-1977), ഒളിവിയാ ഏരിയസ് (1978-മരണം വരെ) എന്നിവരായിരുന്നു ഭാര്യമാർ. 2001-ൽ ശ്വാസകോശാർബുദം ബാധിച്ചു മരിച്ചു.

"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഹാരിസൺ&oldid=3588212" എന്ന താളിൽനിന്ന് ശേഖരിച്ചത്