ഉള്ളടക്കത്തിലേക്ക് പോവുക

രത്തൻ ടാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ratan Tata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രത്തൻ നാവൽ ടാറ്റ
Born (1937-12-28) 28 ഡിസംബർ 1937 (age 87) വയസ്സ്)
Died9th October 2024
Breach candy Hospital Trust, Mumbai
Alma materCornell University
Harvard University
OccupationChairman of Tata Group
SpouseNo identify
AwardsPadma Bhushan (2000)
Padma Vibhushan (2008)
KBE (2009)

ടാറ്റ സൺസിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ചെയർമാൻ ആയിരുന്നു രത്തൻ നാവൽ ടാറ്റ (ജനനം : 28 ഡിസംബർ 1937 , മരണം : ഒക്ടോബർ 9 , 2024  )പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ ടീ, ടാറ്റ കെമികൽസ്, ടാറ്റ ടെലിസെർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ കൂടിയായിരുന്ന ഇദ്ദേഹം 2012 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞു.

ഇദ്ദേഹത്തിന്റെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച ആദ്യത്തെ കാറുകളായ ഇൻഡിക്കയും നാനോയും ടാറ്റാ മോടോഴ്സ് പുറത്തിറക്കിയത്. നാനോക്കാകട്ടെ ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന ഖ്യാതിയുമുണ്ട്. വിദേശകമ്പനികൾ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു.

ജീവിതരേഖ

[തിരുത്തുക]
  • 1937 ഡിസംബർ 28 - മുംബൈയിൽ ജനനം.
  • 1962 അമേരിക്കയിലെ കോർണൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ആർക്കിട്ടെക്ചറിൽ ബി.എസ്. സി ബിരുദം.
  • 1962 ടാറ്റാ ഗ്രൂപ്പിൽ ചേരുന്നു.
  • 1971 നാഷണൽ റേഡിയോ ആൻഡ് എലെക്ട്രോണിക്സ് കമ്പനിയുടെ (നെൽകൊ) ഡയരക്ടർ ആകുന്നു.
  • 1974 ടാറ്റാ സൺസിൽ ഡയരക്ടർ ആകുന്നു.
  • 1975 ഹാർവാർഡ് ബിസിനസ്സ് സ്കൂളിൽ മനേജ്മെന്റ് പഠനം പൂർത്തിയാകുന്നു.
  • 1977 എമ്പ്രെസ്സ് മില്ലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
  • 1981 ടാറ്റാ ഇൻഡസ്റ്റ്രീസിന്റെ ചെയർമാനാകുന്നു.
  • 1991 ജെ. ആർ. ഡി ടാറ്റയിൽ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നു.
  • 2012 ഡിസംബർ - ചെയർമാൻ സ്ഥാനത്തുനിന്ന് പിരിയുന്നു..[2]

ജെ.ആർ.ഡി.ടാറ്റയേപ്പോലെ രതൻ ടാറ്റയും കഴിവുറ്റ ഒരു പൈലറ്റ് ആണ്. സ്വന്തം ഫാൾകൻ ബിസിനസ് ജെറ്റ് അദ്ദേഹം പറത്താറുണ്ട്. എയറോ ഇന്ത്യ 2007-ൽ അദ്ദേഹം പ്രദർശനത്തിനെത്തിയ എഫ്-16, എഫ/എ-18 ഫൈറ്റർ വിമാനങ്ങളും പറത്തിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Amazing story of how Ratan Tata built an empire".
  2. http://business.rediff.com/slide-show/2010/oct/20/slide-show-1-amazing-story-of-how-ratan-tata-built-an-empire.htm
"https://ml.wikipedia.org/w/index.php?title=രത്തൻ_ടാറ്റ&oldid=4525810" എന്ന താളിൽനിന്ന് ശേഖരിച്ചത്