ദീപക് പരേഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deepak Parekh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദീപക് പരേഖ്
ജനനം(1944-10-18)ഒക്ടോബർ 18, 1944
Statusവിവാഹിതൻ
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംബി. കോം(സിദ്നാം കോളേജ്, മുംബൈ); ചാർട്ടേർഡ് അക്കൗണ്ടന്റ്
തൊഴിൽനോൺ-എക്സിക്യൂട്ടീവ് ചെയർമാൻ എച്ച്.ഡി.എഫ്.സി.
പദവിപത്മഭൂഷൺ, ചാർട്ടേർഡ് അക്കൗണ്ടന്റ്

ഇന്ത്യയിലെ പ്രമുഖ ഭവനവായ്പാ സ്ഥാപനമായ ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ ചെയർമാനാണ് ദീപക് പരേഖ്. മുംബൈയിലാണ് അദ്ദേഹം താമസിക്കുന്നത്.

ന്യൂയോർക്കിൽ ഏണസ്റ്റ് & യംഗ് മാനേജ്മെന്റ് കൺസൾട്ടൻസി സർവീസസിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയാണ് ദീപക് പരേഖ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഗ്രിൻഡ്‌ലെയ്സ് ബാങ്കിലും, ചേസ് മാൻഹട്ടൻ ബാങ്കിന്റെ ദക്ഷിണേഷ്യൻ ഉപപ്രധിനിധി എന്ന പദവിയിലും അദ്ദേഹം പ്രവർത്തിച്ചു.

1978ലാണ് ദീപക് എച്ച്.ഡി.എഫ്.സിയിലെത്തുന്നത്. 1985ൽ മാനേജിങ്ങ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1993ലാണ് എച്ച്.ഡി.എഫ്.സിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. എച്ച്.ഡി.എഫ്.സിയെ ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായി വളർത്തിയെടുത്തതിൽ അദ്ദേഹം പ്രധാന പങ്കാളിയാണ്.

1997ൽ ഭാരതസർക്കാറിന്റെ ഇൻഫ്രാസ്ട്രക്ചർ വികസന സ്ഥാപനമായ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ആന്റ് ഫിനാൻസ് കമ്പനി ലിമിറ്റഡ്(ഐ.ഡി.എഫ്.സി) യുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ പദവിയും ദീപക് പരേഖിനു ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=ദീപക്_പരേഖ്&oldid=2342402" എന്ന താളിൽനിന്ന് ശേഖരിച്ചത്