ഇള ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ela Gandhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇള (വിവക്ഷകൾ) എന്ന താൾ കാണുക. ഇള (വിവക്ഷകൾ)
ഇള ഗാന്ധി
Ela-gandhi-2018-phoenix.jpg
ജനനം (1940-07-01) 1 ജൂലൈ 1940  (80 വയസ്സ്)
കലാലയംനടാൽ സർവ്വകലാശാല
തൊഴിൽരാഷ്ട്രീയപ്രവർത്തക
മാതാപിതാക്ക(ൾ)മണിലാൽ ഗാന്ധി
സുശീല
പുരസ്കാരങ്ങൾപത്മഭൂഷൺ [1]

ദക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയ നേതാവാണ് ഇള ഗാന്ധി (Ela Gandhi). ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് അംഗമായ ഇള ഗാന്ധിജിയുടെ പൗത്രി കൂടിയാണ്. 1994 മുതൽ 2004 വരേ ദക്ഷിണാഫ്രിക്കൻ പാർലിമെന്റംഗം ആയിരുന്നു.[2] ഡർബൻ സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയും വഹിച്ചിട്ടുണ്ട്.[3]

ആദ്യകാല ജീവിതം[തിരുത്തുക]

1940 ജൂലൈ ഒന്നാം തീയതി, ദക്ഷിണാഫ്രിക്കയിലെഡർബനിലാണ് ഇള ജനിച്ചത്. മണിലാൽ ഗാന്ധിയും, സുശീലയുമായിരുന്നു മാതാപിതാക്കൾ. നടാൽ സർവ്വകലാശാലയിൽ നിന്നും ഇള ബി.എ. ബിരുദം പൂർത്തിയാക്കി. ദക്ഷിണാഫ്രിക്കൻ സർവ്വകലാശാലയിൽ നിന്നും സോഷ്യൽ സയൻസിൽ മറ്റൊരു ബി.എ ബിരുദം കൂടി ഇള കരസ്ഥമാക്കിയിരുന്നു. ബിരുദത്തിനുശേഷം വെറുലാം ചൈൽഡ് ആന്റ് ഫാമിലി വെൽഫയർ സൊസൈറ്റിയിൽ സാമൂഹ്യപ്രവർത്തകയായിട്ടാണ് അവർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.[4]

നടാൽ ഓർഗനൈസേഷൻ ഫോർ വുമൺ എന്ന സംഘടനയുടെ തുടക്കം മുതൽ 1991 വരെ ഇള അതിന്റെ എക്സിക്യൂട്ടീവ് അംഗമായിരുന്നു.[5]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

നടാൽ ഇന്ത്യൻ കോൺഗ്രസ്സിലൂടെയാണ് ഇള തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജരുടെ നേർക്കുള്ള ഭരണകൂടത്തിന്റെ വേർതിരിവു അവസാനിപ്പിക്കാൻ രൂപം കൊടുത്ത ഒരു സംഘടനയായിരുന്നു ഇത്. ഈ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു ഇള.[6] 1975 ൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതിൽ നിന്നും ഇളയെ ഭരണകൂടം തടയുകയും, ഒമ്പതു കൊല്ലത്തോളം അവരെ വീട്ടു തടങ്കലിലാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേയുള്ള സമരത്തിൽ അവരുടെ ഒരു മകൻ കൊല്ലപ്പെടുകയും ചെയ്തു.

1994 ലെ പൊതുതിരഞ്ഞെടുപ്പിൽ അവർ ദക്ഷിണാഫ്രിക്കൻ പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2007 ൽ ഭാരതസർക്കാർ ഇള ഗാന്ധിയെ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.[7]
  • 2014 ൽ പ്രവാസി ഭാരതീയർക്കു നൽകുന്ന, പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചത് ഇള ഗാന്ധിക്കായിരുന്നു.[8]

അവലംബം[തിരുത്തുക]

  1. "പത്മ പുരസ്കാരങ്ങൾ" (PDF). ആഭ്യന്ത്ര മന്ത്രാലയം, ഭാരതസർക്കാർ. ശേഖരിച്ചത് 2016-08-19.
  2. "Ela Gandhi". sahistory. ശേഖരിച്ചത് 2016-08-19.
  3. "DUT to confer an honorary Doctor of Technology Degree in Health Sciences to Ela Gandhi". Durban University of Technology. ശേഖരിച്ചത് 2016-08-19.
  4. "Ela Gandhi". Timeslive. 2010-06-05. ശേഖരിച്ചത് 2016-08-19.
  5. "Ela Gandhi". sahistory. ശേഖരിച്ചത് 2016-08-19.
  6. "Ela Gandhi". Sahistory. ശേഖരിച്ചത് 2016-08-19.
  7. "പത്മഭൂഷണൻ പുരസ്കാരങ്ങൾ 2007" (PDF). ആഭ്യന്തര മന്ത്രാലയം, ഭാരത സർക്കാർ. ശേഖരിച്ചത് 2016-08-19.
  8. "പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം - 2014" (PDF). വിദേശകാര്യ മന്ത്രാലയം, ഭാരതസർക്കാർ. ശേഖരിച്ചത് 2016-08-19.
"https://ml.wikipedia.org/w/index.php?title=ഇള_ഗാന്ധി&oldid=2927499" എന്ന താളിൽനിന്ന് ശേഖരിച്ചത്