അഭിനവ് ബിന്ദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abhinav Bindra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഭിനവ് ബിന്ദ്ര
അഭിനവ് ബിന്ദ്രയും മേരി കോം - ബ്രിട്ടീഷ് ഹൈക്കമ്മീഷൻ, ദില്ലി, 2011 ജൂലൈ 27
ജനനം (1982-09-28) സെപ്റ്റംബർ 28, 1982  (40 വയസ്സ്)[1]
തൊഴിൽകായികതാരം (ഷൂട്ടർ)
ഉയരം173 സെ.മീ (5 അടി 8 ഇഞ്ച്)
അഭിനവ് ബിന്ദ്ര
Medal record
Representing  ഇന്ത്യ
Men's ഷൂട്ടിങ്ങ്
ഒളിമ്പിക്സ്
Gold medal – first place 2008 Beijing Men's 10 m air rifle
ISSF World Shooting Championships
Gold medal – first place 2006 Zagreb Men's 10 m Air Rifle
Commonwealth Games
Silver medal – second place 2002 Manchester Men's 10m Air Rifle (Singles)
Gold medal – first place 2002 Manchester Men's 10m Air Rifle (Pairs)
Bronze medal – third place 2006 Melbourne Men's 10m Air Rifle (Singles)
Gold medal – first place 2006 Melbourne Men's 10m Air Rifle (Pairs)

അഭിനവ് ബിന്ദ്ര (ജനനം: സെപ്റ്റംബർ 28 1982[2]) ഇന്ത്യയുടെ ഷൂട്ടിങ്ങ് താരവും വ്യവസായിയുമാണ്. 2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റെഫിൾസിൽ സ്വർണ്ണം നേടിയതോടെ ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി അഭിനവ് ബിന്ദ്ര.[3][4] 2009-ൽ അദ്ദേഹത്തിന്‌ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.[5]

വ്യക്തിജീവിതം[തിരുത്തുക]

സമ്പന്ന സിഖ് കുടുംബത്തിൽ പിറന്ന അഭിനവ് ബിന്ദ്ര പത്താം ക്ലാസുവരെ ഡൂൺ സ്കൂളിലും തുടർന്ന് ചണ്ഡിഗഡിലെ സെൻറ് സ്റ്റീഫൻസ് സ്കൂളിലും വിദ്യാഭ്യാസം പൂർത്തിയക്കി. കൊളറാഡോ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ ബിരുദംനേടിയ അഭിനവ് ചണ്ഡിഗഡിലെ അദ്ദേഹത്തിൻറെതന്നെ സ്ഥാപനമായ അഭിനവ് ഫ്യൂച്ച്രറിസ്റ്റിക്സിൻറെ ചീഫ് എക്സിക്യൂട്ടീവുമാണ്. പതിനഞ്ചാം വയസിൽതന്നെ അഭിനവിന് പലരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞു. 1998-ലെ കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു അഭിനവ്. കേണൽ ജെ.എസ്. ധില്ലൻ ആണ് അഭിനവിലെ പ്രതിഭയെ ചെറുപ്പത്തിൽതന്നെ കണ്ടെത്തിയത്.

മാതാപിതാക്കൾ[തിരുത്തുക]

പ്രമുഖ ബിസിനസുകാരനായ എ.എസ്. ബിന്ദ്രയാണ് പിതാവ്. മാതാവ് ബബ്ലി. സഹോദരി ദിവ്യ. സ്വന്തമായി എയർകണ്ടീഷൺഡ് ഷൂട്ടിങ് റേഞ്ചും അത്യാധുനിക ആയുധങ്ങളുമൊക്കെ മകനുവേണ്ടി അച്ഛൻ തൻറെ സ്വന്തം ഫാംഹൗസിൽ കോടികൾ മുടക്കി ഒരുക്കിയിരുന്നു.

നേട്ടങ്ങൾ[തിരുത്തുക]

 • 2008 : ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സിൽ സ്വർണ്ണം.
 • 2006: സാഗ്രീബ് ഐ.എസ്.എസ്. എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം.
 • 2006: മെൽബൺ കോമൺവെൽത്ത് ഗെയിംസിൽ പെയർ ഇനത്തിൽ സ്വർണം. സിംഗിൾസിൽ വെങ്കലം.
 • 2002: മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ പെയർ ഇനത്തിൽ സ്വർണം. സിംഗിൾസിൽ വെള്ളി.
 • 2001: മ്യൂണിക്ക് ലോകകപ്പിൽ 600ൽ 597 പോയിൻറുമായി ജൂനിയർ ലോകറെക്കോർഡും വെങ്കലവും.
 • 2001: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
 • 2000: അർജുന അവാർഡ്

കൈനിറയെ പാരിതോഷികങ്ങൾ[തിരുത്തുക]

2008 ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം എന്ന തിളക്കമാർന്ന നേട്ടം കൈവരിച്ചതോടെ രാജ്യമെങ്ങും അദ്ദേഹത്തെ ആദരിച്ചു. സംസ്ഥാനസർക്കാരും സ്വകാര്യകമ്പനികളും പലവിധ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു.

അവലംബം[തിരുത്തുക]

 1. Athlete Biography: Abhinav Bindra. The official website of the Beijing 2008 Olympic Games.
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-03-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-18.
 3. "Abhinav Bindra clinches India's first gold". മൂലതാളിൽ നിന്നും 2008-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-11.
 4. Medalists - India, The official website of the BEIJING 2008 Olympic Games
 5. "മാതൃഭൂമി". മൂലതാളിൽ നിന്നും 2009-01-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-26.
"https://ml.wikipedia.org/w/index.php?title=അഭിനവ്_ബിന്ദ്ര&oldid=3772219" എന്ന താളിൽനിന്ന് ശേഖരിച്ചത്