Jump to content

അഞ്ജു ബോബി ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ജു ബോബി ജോർജ്ജ്
അഞ്ജു ബോബി ജോർജ്ജ്
വ്യക്തി വിവരങ്ങൾ
പൗരത്വം ഇന്ത്യ
ജനനത്തീയതി (1977-04-19) 19 ഏപ്രിൽ 1977  (47 വയസ്സ്)
ജന്മസ്ഥലംചങ്ങനാശ്ശേരി, കേരളം, ഇന്ത്യ
താമസസ്ഥലംഇന്ത്യ
Sport
രാജ്യം ഇന്ത്യ
കായികമേഖലഅത്‌ലെറ്റിക്സ്
ലോം‌ഗ്‌ജമ്പ്
ട്രിപ്പിൾ ജമ്പ്
കോച്ച്റോബർട്ട് ബോബി ജോർജ്
വിരമിച്ചത്2013 ഓഗസ്റ്റ്
 
മെഡലുകൾ
Representing  ഇന്ത്യ
അത്‌ലറ്റിക്ക്സ് വനിത
World Championships
Bronze medal – third place 2003 Paris ലോങ്ങ് ജമ്പ്
World Athletics Final
Gold medal – first place 2005 Monte Carlo Long jump
Commonwealth Games
Bronze medal – third place 2002 Manchester Long jump
Asian Games
Gold medal – first place 2002 Busan Long jump
Silver medal – second place 2006 Doha Long jump
Asian Championships
Gold medal – first place 2005 Incheon Long jump
Silver medal – second place 2007 Amman Long jump

പ്രശസ്തയായ ഇന്ത്യൻ ലോം‌ഗ്‌ജമ്പ് താരമാണ്‌ അഞ്ജു ബോബി ജോർജ്ജ്(ജനനം:ഏപ്രിൽ 19,1977). 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്‌. 2005-ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്‌ലറ്റിക്സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്‌. ഇതു തന്റെ ഏറ്റവും നല്ല പ്രകടനമായി അവർ കരുതുന്നു. സ്വർണ്ണം നേടിയ റഷ്യൻ താരം ഉത്തേജക മരുന്ന് കഴിച്ചത് തെളിഞ്ഞതിനാൽ 2014 ൽ അഞ്ജുവിൻറെ നേട്ടം സ്വർണ്ണ മെഡലായി ഉയർത്തുകയുണ്ടായി.

ആദ്യകാല ജീവിതം

[തിരുത്തുക]

കേരളത്തിലെ ‍ചങ്ങനാശ്ശേരിയിലെ ചീരഞ്ചിറ കൊച്ചുപറമ്പിൽ കുടുംബത്തിൽ 1977 ഏപ്രിൽ 19-നാണ്‌ അഞ്ജു ജനിച്ചത്.[1] മാതാവ് ഗ്രേസിയാണ്. പിതാവായ കെ.ടി. മർക്കോസ് ആണ് കായികരംഗത്തേക്ക് അഞ്ജുവിനുള്ള വഴി തുറന്നു കൊടുത്തത്. പിന്നീട് കോരുത്തോട് ഹൈസ്കൂളിലെ കായികാധ്യാപകനായിരുന്ന കെ.പി. തോമസ് മാഷായിരുന്നു പരിശീലകൻ. കോരുത്തോട് സി.കേശവൻ സ്മാരക ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അഞ്ജു തൃശ്ശൂർ,വിമല കോളേജിൽ പഠനം തുടർന്നു. 1992-ൽ നടന്ന സ്കൂൾ കായികമേളയിൽ 100മീ ഹഡിൽസ്,ലോം‌ഗ്‌ജമ്പ്,ഹൈജമ്പ്,റിലെ എന്നിവയിൽ സമ്മാനാർഹയാകുകയും ഏറ്റവും നല്ല വനിതാതാരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എങ്കിലും അഞ്ജു ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ആ വർഷം തന്നെ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ 100മീ ഹഡിൽസിലും,4x100മീ റിലെയിലും സമ്മാനം നേടിയതോടെയാണ്‌. വിമല കോളേജിൽ പഠിക്കുന്ന സമയത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക ചാമ്പ്യനുമായിരുന്നു.

പ്രധാന നേട്ടങ്ങൾ

[തിരുത്തുക]
  • തുടർച്ചയായി ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച ഏക ഇന്ത്യൻ കായിക താരം.
  • കോമൺ വെൽത്ത് ഗയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായികതാരം.
  • അത്ലറ്റിക്സിൽ ലോക റാങ്കിങ്ങിൽ ലോങ്ങ്ജമ്പിൽ 4-ആം സ്ഥാനം ലഭിച്ചിട്ടുള്ള ഏക കായിക താരം.[1]

അവാർഡുകൾ

[തിരുത്തുക]
  • അർജുന പുരസ്കാരം- 2002
  • പദ്മശ്രീ- 2003
  • മികച്ച ഇന്ത്യൻ വനിതാ കായിക താരത്തിനുള്ള ഹീറോ സ്പോർട്ട്സ് അവാർഡ്-2003
  • രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം.2003-2004 [1]

അവലംബം

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
  1. 1.0 1.1 1.2 കെ. വിശ്വനാഥ്‌ (9 ഓഗസ്റ്റ് 2013). "യാത്ര പറയാതെ അഞ്ജു ട്രാക്ക് വിടുന്നു". മാതൃഭൂമി. Archived from the original (പത്രലേഖനം(കായികം)) on 2013-08-10. Retrieved 3 മെയ് 2014. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=അഞ്ജു_ബോബി_ജോർജ്ജ്&oldid=4098570" എന്ന താളിൽനിന്ന് ശേഖരിച്ചത്