പുല്ലേല ഗോപീചന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The National Coach, Indian Badminton Team, Shri Pullela Gopichand calls on the Prime Minister, Shri Narendra Modi, in New Delhi on May 02, 2016.jpg
പുല്ലേല ഗോപീചന്ദ്
വ്യക്തി വിവരങ്ങൾ
രാജ്യം ഇന്ത്യ
ജനനം (1973-11-16) നവംബർ 16, 1973  (49 വയസ്സ്)
അന്ധ്രാപ്രദേശ്, ഇന്ത്യ
ഉയരം1.88 മീ (6 അടി 2 ഇഞ്ച്)
കൈവാക്ക്വലത്ത്
മെൻസ് സിംഗിൾ
ഉയർന്ന റാങ്കിങ്5[1] (15 മാർച്ച് 2001)
BWF profile

പുല്ലേല ഗോപീചന്ദ് (Telugu : పుల్లెల గొపీచంద్) (ജനനം 16 നവംബർ 1973 ഇന്ത്യൻ ബാഡ്മിന്റൺ താരമാണ്.

2001-ൽ ആൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ചൈനയുടെ ചെൻ ഹോങിനെ പരാജയപ്പെടുത്തി.[2] പ്രകാശ് പാദുകോണിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഭാരതീയനാണ് ഗോപീചന്ദ്.[3][4]

2001-ൽ അദ്ദേഹത്തിന് രാജ്യം രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം സമ്മാനിച്ചു.[5] പക്ഷേ പിന്നീട് പരിക്കുകൾ മൂലം അദ്ദേഹത്തിന്റെ റാങ്ക് 2003-ൽ 126-ലേയ്ക്ക് താണു. 2005-ൽ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.[6]

2012-ൽ മുൻ ബാഡ്മിന്റൺ താരങ്ങളായ സഞയ് ശർമയും ശാചി ശർമയും ചേർന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം "പുല്ലേല ഗോപീചന്ദ്: ദി വേൾഡ് ബിനീത് ഹിസ് ഫീറ്റ്" പുറത്തിറക്കി. നിലവിൽ അദ്ദേഹം ഹൈദ്രാബാദിൽ ഗോപീചന്ദ് ബാദ്മിന്റൻ അക്കാദമി നടത്തുന്നു. [4] ഇപ്പോൾ രാജ്യത്തെ മികച്ച ബാഡ്മിന്റൺ പരിശീലകരിൽ ഒരാളും ദ്രോണാചാര്യ പുരസ്കാര ജേതാവും ആണ്. സൈന നേവാൾ, പി. കശ്യപ് തുടങ്ങിയ പ്രതിഭാധനന്മാർ ഗോപീചന്ദിന്റെ ശിഷ്യഗണത്തിൽപ്പെടുന്നവരാണ്.[7][8]

അവലംബം[തിരുത്തുക]

  1. "ചരിത്രനേട്ടമായ റാങ്കിങ്". Badminton World Federation. ശേഖരിച്ചത് 7 February 2010.[പ്രവർത്തിക്കാത്ത കണ്ണി]
  2. "പുല്ലേല ഗോപീചന്ദ്". mapsofindia.com. ശേഖരിച്ചത് 7 February 2010.
  3. "പുല്ലേല ഗോപീചന്ദ്". The Times of India. 11 December 2002. ശേഖരിച്ചത് 7 February 2010.
  4. 4.0 4.1 "പുല്ലേല ഗോപീചന്ദ്- ദി ഫൗണ്ടർ". Gopichand Badminton Academy. മൂലതാളിൽ നിന്നും 2010-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 February 2010.
  5. "Gopichand completes rare treble with Dronacharya". Indian Express. 21 July 2009. ശേഖരിച്ചത് 7 February 2010.
  6. "പദ്മശ്രീ ജേതാക്കൾ". Government of India. മൂലതാളിൽ നിന്നും 2012-03-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 February 2010.
  7. "Better coaching, big events acting as a booster: Gopichand". Indian Express. 4 December 2009. ശേഖരിച്ചത് 7 February 2010.
  8. "Gopi Chand believes India can make it to Group II". The Hindu. 7 May 2009. മൂലതാളിൽ നിന്നും 2009-08-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 February 2010.
"https://ml.wikipedia.org/w/index.php?title=പുല്ലേല_ഗോപീചന്ദ്&oldid=3655268" എന്ന താളിൽനിന്ന് ശേഖരിച്ചത്