രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം | |
ഇനം | കായികം (വ്യക്തിഗതം/ടീം) |
വിഭാഗം | സിവിലിയൻ |
തുടങ്ങിയ വർഷം | 1991 - 1992 |
ആദ്യപുരസ്കാരം | 1991 - 1992 |
അവസാനപുരസ്കാരം | 2011 - 2012 |
ആകെ | 16 |
പുരസ്കാരം നല്കുന്നത് | ഭാരത സർക്കാർ |
സമ്മാനത്തുക | 5,00,000 രൂപ |
സ്വഭാവം | പരമോന്നത കായികബഹുമതി |
ആദ്യവിജയി | വിശ്വനാഥൻ ആനന്ദ് 1991 - 1992 |
അവസാനവിജയി | ഗഗൻ നാരംഗ് 2010 - 2011 |
പിൻഗാമി | അർജുന അവാർഡ് |
ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ നൽകുന്ന ഈ പുരസ്കാരത്തിൽ ഒരു മെഡലും പ്രശസ്തിപത്രവും കാഷ് അവാർഡും ഉൾപ്പെടുന്നു. 5,00,000 രൂപയായിരുന്നു ആദ്യകാലത്ത് പുരസ്കാരത്തുക. ഇത് 2009ൽ 7,50,000 രൂപയായി ഉയർത്തി.[1]
1991-92-ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കായികതാരത്തിനോ ടീമിനോ ആണ് ഈ പുരസ്കാരം നൽകിപ്പോരുന്നത്. ചെസ് കളിക്കാരനായ വിശ്വനാഥൻ ആനന്ദ് ആണ് ആദ്യത്തെ ഖേൽരത്ന വിജയി.[2]
തിരഞ്ഞെടുപ്പ്[തിരുത്തുക]
കേന്ദ്ര യുവജനകാര്യ-കായിക വകുപ്പ് മന്ത്രാലയം ഓരോ വർഷവും നിയമിക്കുന്ന പ്രത്യേക സമിതിയാണ് അതത് വർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന വിജയിയെ കണ്ടെത്തുന്നത്. നടപ്പുവർഷം ഏപ്രിൽ 1 മുതൽ അടുത്തവർഷം മാർച്ച് 31 വരെയുള്ള കായികപ്രകടനമാണ് കണക്കിലെടുക്കുക. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, പ്രൊഫഷണൽ കായികഇനങ്ങളായ ബില്യാർഡ്സ്, സ്നൂക്കർ, ചെസ്, ക്രിക്കറ്റ് എന്നിവയിൽ കായികതാരങ്ങൾ നടത്തുന്ന പ്രകടനമാണ് പരിഗണിക്കുക. ഒരു കായികതാരത്തിന് ഒരിക്കൽ മാത്രമേ ഈ പുരസ്കാരം നൽകുകയുള്ളൂ. പുരസ്കാരത്തിന് പരിഗണിക്കാനുള്ള കായികതാരങ്ങളെ ഇന്ത്യൻ പാർലമെന്റ്, സംസ്ഥാന സർക്കാരുകൾ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവയിലേതെങ്കിലുമൊന്ന് നാമനിർദ്ദേശം ചെയ്യുകയും വേണം.[3] ഈ നിർദ്ദേശങ്ങൾ കമ്മിറ്റി പരിഗണിക്കുകയും വിജയിയുടെ പേര് ഇന്ത്യൻ സർക്കാരിന് നിർദ്ദേശിക്കുകയും ചെയ്യും. വിജയിയുടെ പേര് പ്രഖ്യാപിക്കുക സർക്കാരാണ്. പുരസ്കാരം സമർപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രപതിയും.
ഖേൽരത്ന നേടിയ മലയാളികൾ[തിരുത്തുക]
ഇതുവരെയായി രണ്ട് മലയാളികൾ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയിട്ടുണ്ട്. 2002-03 വർഷത്തിൽ ഓട്ടക്കാരി കെ.എം. ബീനമോൾ ആണ് ഈ പുരസ്കാരം ആദ്യം കേരളത്തിലേക്കെത്തിച്ചത്.[4] അടുത്തവർഷം ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജ്ജും ഈ പുരസ്കാരത്തിന് അർഹയായി.[5]
വിജയികളുടെ പട്ടിക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Khel Ratna, Arjuna Award prize money increased". മിഡ്ഡേ. 2009-07-29. ശേഖരിച്ചത് 9 ഒക്ടോബർ 2012.
- ↑ "Rajiv Gandhi Khel Ratna Award". WebIndia 123. ശേഖരിച്ചത് ഓഗസ്റ്റ് 29 2008. Check date values in:
|accessdate=
(help) - ↑ "Rajiv Gandhi Khel Ratna Award". Sports Development Authority of Tamil Nadu. ശേഖരിച്ചത് ഓഗസ്റ്റ് 29 2008. Check date values in:
|accessdate=
(help) - ↑ "Anjali, Beenamol get Khel Ratna". Rediff. ശേഖരിച്ചത് ഓഗസ്റ്റ് 29 2008. Check date values in:
|accessdate=
(help) - ↑ "Kalam presents Khel Ratna to Anju Bobby". Outlook India. ശേഖരിച്ചത് ഓഗസ്റ്റ് 29 2008. Check date values in:
|accessdate=
(help) - ↑ 6.0 6.1 6.2 6.3 [http://archive.is/tmbQr#selection-39.0-43.36 Press Information Bureau Government of India Ministry of Youth Affairs and Sports]