കെ.എം. ബീനാമോൾ
കെ.എം. ബീനമോൾ | |
---|---|
ജനനം | കലയത്തും കുഴി മാത്യൂസ് ബീനമോൾ 1975 ഓഗസ്റ്റ് 15 |
ദേശീയത | ഇന്ത്യൻ |
തൊഴിലുടമ | ഇന്ത്യൻ റെയിൽവേ |
ഉയരം | 163 സെ. മീ. [1] |
ജീവിതപങ്കാളി(കൾ) | വിവേക് ജോർജ്ജ് |
മാതാപിതാക്ക(ൾ) | മാത്യു, മറിയക്കുട്ടി |
ഇന്ത്യയുടെ മുൻ രാജ്യാന്തര കായികതാരമാണ് കലയത്തും കുഴി മാത്യൂസ് ബീനമോൾ എന്ന കെ.എം. ബീനമോൾ. പി.ടി ഉഷക്കും,ഷൈനി വിൽസണും ശേഷം ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ അത്‌ലറ്റ് ആണ് ബീനമോൾ. 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി. 2000ലെയും 2004ലെയും ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇടുക്കി ജില്ലയിലെ പണിക്കൻകുടിയിലെ കൊമ്പൊടിഞ്ഞാൽ സ്വദേശിനി. ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥ.
ജീവിതരേഖ
[തിരുത്തുക]ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞാൽ കലയത്തുംകുഴി മാത്യു-മറിയക്കുട്ടി ദമ്പതികളുടെ മകളായി 1975 ഓഗസ്റ്റ് 15-ന് ജനിച്ച ബീനാമോൾ മൂത്ത സഹോദരൻ ബിജുവിന്റെ പാത പിന്തുടർന്നാണ് കായികരംഗത്ത് എത്തിയത്. പാറത്തോട് സെന്റ് ജോർജ് ഹൈസ്‌കൂളിലാണ് ആറാം ക്ലാസ് വരെയുള്ള വിദ്യഭ്യാസം. ആറാം ക്ളാസിൽ പഠിക്കുമ്പോൾ ദേശീയ സ്കൂൾ മീറ്റിൽ സ്വർണം നേടി കായിക വിദഗ്ദ്ധരുടെ ശ്രദ്ധയാകർഷിച്ചു. രാജു പോൾ ആയിരുന്നു ആദ്യ പരിശീലകൻ. ഏഴാം ക്ലാസ് മുതൽ തിരുവനന്തപുരത്തുള്ള ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകൻ പുരുഷോത്തമനു കീഴിലായി പരിശീലനം.
മുംബൈയിലെ ഭാഭ ആറ്റമിക് റിസർച്ച് സെന്ററിൽ മെഡിക്കൽ ഓഫീസറായ പത്തോളജിസ്റ്റ് ഡോ. വിവേക് ജോർജാണ് ബീനാമോളുടെ ഭർത്താവ്. മക്കൾ - ആറ് വയസ്സുകാരൻ അശ്വിനും ആറുമാസം പ്രായമുള്ള ഹെയ്‌ലിയും. ശാസ്തമംഗലത്ത് താമസം. [2]
രാജ്യാന്തര കായികതാരമായ കെ.എം. ബിനു സഹോദരനാണ്. ഇന്ത്യക്കുവേണ്ടി ഒരേ ഏഷ്യാഡിൽ മെഡൽ നേടുന്ന ആദ്യ സഹോദരങ്ങൾ, ഒരേ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സഹോദരങ്ങൾ തുടങ്ങി ഒട്ടേറെ അപൂർവതകളുടെ ഉടമകളാണ് ബീനാമോളും ബിനുവും.
രാജ്യാന്തര തലത്തിൽ
[തിരുത്തുക]ബീനാമോളുടെ കായികജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം 2002 ലെ ബുസാൻ ഏഷ്യൻ ഗെയിംസിലായിരുന്നു- രണ്ടു സ്വർണവും ഒരു വെള്ളിയും. ഇഷ്ടഇനമായ 400 മീറ്ററിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 800 മീറ്ററിൽ സ്വർണം സ്വന്തമാക്കിയ ബിനമോൾ 4x400 മീറ്റർ റിലേയിൽ ഇന്ത്യയുടെ സുവർണ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു.ജൂണിയർ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ(ഡൽഹി-1992)800 മീറ്ററിൽ സ്വർണം, 400 മീറ്ററിൽ വെള്ളി, 1994-ലെ ജക്കാർത്ത ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ 800 മീറ്ററിൽ വെള്ളി, 400 മീറ്ററിൽ വെങ്കലം, 1998-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ 4x400 റിലേയിൽ വെള്ളി, കാഠ്മണ്ഡു സാഫ് ഗെയിംസിൽ800 മീറ്ററിൽ സ്വർണം, 400 മീറ്ററിൽ വെള്ളി,2001-ൽ ഹോളണ്ടിൽ നടന്ന ലോക റെയിൽവേ മീറ്റിൽ ഇരട്ട സ്വർണം, ഇതേ വർഷം എഡ്മണ്ട് ലോക ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സെമീഫൈനൽ ബർത്ത്, 2002-ൽ ഏഷ്യൻ ഗ്രാൻപ്രീയിൽ 400 മീറ്ററിൽ സ്വർണം തുടങ്ങിയവയാണ് ബീനാമോളുടെ മറ്റു പ്രധാന നേട്ടങ്ങൾ. 2000-ൽ യുക്രെയിനിലെ കീവിൽ നടന്ന രാജ്യാന്തര മീറ്റിൽ 400 മീറ്ററിൽ പി. ടി ഉഷയുടെ പേരിലുണ്ടായിരുന്ന പതിനഞ്ചുവർഷം പഴക്കമുള്ള ദേശീയ റിക്കാർഡ് ബീന തിരുത്തിക്കുറിച്ചിരുന്നു.
ഒളിമ്പിക്സിൽ
[തിരുത്തുക]2000-ലെ സിഡ്നി ഒളിമ്പിക്സിൽ 400 മീറ്റർ മത്സരത്തിന്റെ സെമിയിൽ കടന്ന ബീനാമോൾ, 2004-ൽ ഏതൻസ് ഒളിമ്പിക്സിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു.
നേട്ടങ്ങൾ
[തിരുത്തുക]വർഷം | മത്സരം | വേദി | ഫലം | മത്സര ഇനം | കുറിപ്പുകൾ |
---|---|---|---|---|---|
2000 | ഏഷ്യൻ ചാമ്പ്യൻഷിപ്പ് | ജക്കാർത്ത, ഇന്തോനേഷ്യ | സ്വർണ്ണം | 4 × 400 മീ. റിലേ | 3:31.54 |
വെള്ളി | 400 മീ | 51.41 | |||
2002 | 2002 ഏഷ്യൻ ഗെയിംസ് | ബുസാൻ, സൗത്ത് കൊറിയ | സ്വർണ്ണം | 800 മീ | 2:04.17 |
സ്വർണ്ണം | 4 × 400 മീ റിലേ | 3:30.84 | |||
2004 | ഒളിമ്പിക്സ് ഗെയിംസ് | ആഥൻസ്, ഗ്രീസ് | 6th | 4 × 400 മീ റിലേ | 3:26.89 ദേ. റെ. |
പുരസ്കാരങ്ങൾ
[തിരുത്തുക]*2000 ൽ അർജുന അവാർഡ് ൻൽകി രാജ്യം ആദരിച്ചു[3]
*കായിക മികവിനുള്ള പരമോന്നത ദേശീയ ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന(2002) നൽകി രാജ്യം ആദരിച്ചു. [4]
*പത്മശ്രീ (2004) തുടങ്ങിയവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ബീനാമോൾക്ക് ലഭിച്ചിട്ടുണ്ട് [5]
*1993-ൽ രാഷ്ട്രപതിയുടെ പ്രത്യേക അംഗീകാരം
*1999-ൽ ജി.വി. രാജ അവാർഡ്,
*2000ൽ-ൽ ജിമ്മി ജോർജ് അവാർഡ്,
*2002 ബുസാൻ ഏഷ്യൻ ഗെയിംസിലെ മികച്ച ഇന്ത്യൻ താരത്തിനുള്ള സാംസംഗ് അവാർഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
കുടുംബം
[തിരുത്തുക]
റഫറൻസുകൾ
[തിരുത്തുക]- ↑ "K. M. Beenamol". sports-reference.com. Archived from the original on 18 March 2016. Retrieved 20 November 2016.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-29. Retrieved 2015-02-07.
- ↑ "ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ -അ അർജ്ജുന അവാർഡ്". Archived from the original on 2016-09-22. Retrieved 2017.
{{cite web}}
: Check date values in:|access-date=
(help)CS1 maint: bot: original URL status unknown (link) - ↑ "രാജിവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം - ഒളിമ്പിക് കമ്മിറ്റി". Archived from the original on 2016-09-22. Retrieved 2017.
{{cite web}}
: Check date values in:|access-date=
(help)CS1 maint: bot: original URL status unknown (link) - ↑ "അഭ്യന്തരകാര്യ മന്ത്രാലയം. പദ്മശ്രീ നാമവലി" (PDF). Archived from the original (PDF) on 2017-09-14.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.bcdaaa.org/og2004/kmbeenamol.htm Archived 2007-06-10 at the Wayback Machine.
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- അപൂർണ്ണ ജീവചരിത്രങ്ങൾ
- ഇനതയൻ കയകതരങങളട അപർണണ ലഖനങങൾ
- Articles with IAAF identifiers
- 400മീറ്റർ ഓട്ടക്കാർ
- ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ
- കേരളത്തിൽ നിന്നുള്ള ഒളിമ്പ്യന്മാർ
- 1975-ൽ ജനിച്ചവർ
- ഓഗസ്റ്റ് 15-ന് ജനിച്ചവർ
- അർജ്ജുന പുരസ്കാരം ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ
- 800 മീറ്റർ ഓട്ടക്കാർ
- രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചവർ