Jump to content

വിഷ്ണുനാരായണൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vishnunarayanan Namboothiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഷ്ണുനാരായണൻ നമ്പൂതിരി
ജനനം(1939-06-02)ജൂൺ 2, 1939
മരണം25 ഫെബ്രുവരി 2021(2021-02-25) (പ്രായം 82)
വിദ്യാഭ്യാസംബിരുദാനന്തര ബിരുദം
തൊഴിൽകവി , പ്രൊഫസ്സർ

ഒരു മലയാളകവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി (ജനനം - ജൂൺ 2 1939 മരണം - ഫെബ്രുവരി 25 2021). ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് (1114 ഇടവം 17, മൂലം നക്ഷത്രം) വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പെരിങ്ങര ഗവ.ഗേൾസ് ഹൈസ്ക്കൂളിൽ (ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ, പെരിങ്ങര) കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌. 82 -ആമത്തെ വയസ്സിൽ, 2021 ഫെബ്രുവരി 25-ന് ഉച്ചയോടെ, പ്രായാധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം തിരുവനന്തപുരത്തെ തൈക്കാടുള്ള വസതിയിൽവച്ച് അദ്ദേഹം അന്തരിച്ചു.[1] മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു. സാവിത്രി അന്തർജനമാണ് ഭാര്യ. അദിതി, അപർണ എന്നീ രണ്ട് പെണ്മക്കളുണ്ട്.

കൃതികൾ

[തിരുത്തുക]
  • സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958)
  • പ്രണയ ഗീതങ്ങൾ (1971)
  • ഭൂമിഗീതങ്ങൾ (1978)
  • ഇന്ത്യയെന്ന വികാരം (1979)
  • മുഖമെവിടെ (1982)
  • അപരാജിത (1984)
  • ആരണ്യകം (1987)
  • ഉജ്ജയിനിയിലെ രാപ്പകലുകൾ (1988)
  • ചാരുലത (2000)

പുരസ്കാരങ്ങൾ

[തിരുത്തുക]

പരിക്രമം, ശ്രീവല്ലി, രസക്കുടുക്ക, തുളസീദളങ്ങൾ, എന്റെ കവിത എന്നീ കവിതാസമാഹാരങ്ങളും അസാഹിതീയം, കവിതയുടെ ഡി.എൻ.എ., അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളും ഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ, സസ്യലോകം, ഋതുസംഹാരം എന്നീ വിവർത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌. കൂടാതെ പുതുമുദ്രകൾ, ദേശഭക്തികവിതകൾ, വനപർവ്വം, സ്വാതന്ത്ര്യസമരഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്‌.

അവലംബം

[തിരുത്തുക]
  1. https://www.thehindu.com/news/national/kerala/poet-vishnu-narayanan-namboothiri-passes-away/article33931292.ece
  2. "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. Archived from the original on 2010-05-14. Retrieved 11 May 2010.
  3. "വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വയലാർ അവാർഡ്‌". മാതൃഭൂമി. Archived from the original on 2010-10-12. Retrieved 2010-10-09.
  4. "Vayalar Award for poet Vishnunarayanan Namboothiri" (in English). The Hindu. Retrieved 2010-10-09.{{cite news}}: CS1 maint: unrecognized language (link)
  5. "Vishnunarayanan Namboodiri gets Vallathol award". IBNLive.com. Archived from the original on 2010-10-13. Retrieved ഒക്ടോബർ 7, 2010.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-11-30. Retrieved 2010-04-30.
  7. "മാതൃഭൂമി സാഹിത്യപുരസ്‌കാരം വിഷ്ണുനാരായണൻ നമ്പൂതിരിക്ക്". മാതൃഭൂമി. Archived from the original on 2010-11-20. Retrieved 2010-11-17.
  8. "പി സ്‌മാരക കവിതാപുരസ്‌കാരം വിഷ്‌ണുനാരായണൻ നമ്പൂതിരിക്ക്‌ സമ്മാനിച്ചു". Retrieved 2009-08-24.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]