കെ.ആർ. മീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. R. Meera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ.ആർ. മീര
KR Meera KLF-2016.JPG
ജനനം (1970-02-19) ഫെബ്രുവരി 19, 1970  (50 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, പത്രപ്രവർത്തക
പങ്കാളി(കൾ)ദിലീപ്
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, വയലാർ പുരസ്കാരം , കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
തൂലികാനാമംമീര
രചനാ സങ്കേതംനോവൽ, ചെറുകഥ

മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ്‌ കെ.ആർ . മീര. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[1], ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം [1] , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം [2] എന്നിവ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1970 ഫെബ്രുവരി 19 ന്‌ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം[3]. 1993 മുതൽ ‍ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു .പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും [4][5]. ആരാച്ചാർ എന്ന ഇവരുടെ നോവൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു[6].

പുസ്തകങ്ങൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

  • നേത്രോന്മീലനം
  • മീരാസാധു (ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മിനിസ്റ്റി എസ്. സ്നേഹത്തിന്റെ വിഷം)
  • യൂദാസിന്റെ സുവിശേഷം
  • മോഹമഞ്ഞ
  • നേത്രോന്മീലനം (നോവൽ)
  • മാലാഖയുടെ മറുകുകൾ
  • കരിനീല
  • ആ മരത്തെയും മറന്നു മറന്നു ഞാൻ (നോവൽ)
  • ആരാച്ചാർ (2012) [7]
  • സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ (നോവൽ )[8]
  • ഘാതകൻ(നോവൽ )

ചെറുകഥാ സമാഹാരം[തിരുത്തുക]

  • സർപ്പയഞ്ജം (2001)
  • ഓർമ്മയുടെ ഞരമ്പു് (2002)
  • മോഹമഞ്ഞ(2004)
  • ആവേ മരിയ
  • കെ.ആർ മീരയുടെ കഥകൾ
  • ഗില്ലറ്റിൻ (കെ ആർ മീര എഴുതിയ കാലത്ത് തന്നെ പ്രശസ്തമായ കഥാസമാഹാരമാണ് ഗില്ലറ്റിൻ .ഈ സമാഹാരത്തിലെ ഓരോ കഥകളും ഒരു സമ്മര്ദം നാടകവേദിയിലെ കുടിപാർപ്പുകാരാണ് മനുഷ്യർ എന്നാണ് അടിവരയിട്ട് കാണിക്കുന്നത്.ചരിത്രം കോമാളി വേഷത്തിൽ മർദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോൾ കഥകൾ കൊണ്ടു തീർക്കാവുന്ന പ്രതിരോധങ്ങളെ കുറിച്ചെല്ലാം കെ ആർ മീര ബോധവതിയാണ്.ഒരു പക്ഷേ മലയാളത്തിൽ അധികം മാതൃകകൾ ഇല്ലാത്ത എഴുത്തു രീതിയാണ് ഈ കഥാകാരിയുടെത്.നർമ്മബോധം പോലും വിലക്കപ്പെട്ട സ്ത്രീ ലോകത്തിൻറെ പലതരം ഏകാന്തതകളിൽ ആത്മ പരിഹാസത്തോളമെത്തുന്ന നിർമമതയോടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു)
  • മീരയുടെ നോവെല്ലകൾ (2014)
  • പെൺപഞ്ചതന്ത്രം(2016)
  • ഭഗവാന്റെ മരണം(2017)

ഓർമ്മക്കുറിപ്പുകൾ[തിരുത്തുക]

  • മഴയിൽ പറക്കുന്ന പക്ഷികൾ ( ലേഖനം/ഓർമ്മ)
  • എന്റെ ജീവിതത്തിലെ ചിലർ (ഓർമ്മ)
  • കഥയെഴുത്ത്

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. ശേഖരിച്ചത് 11 May 2010.
  2. "കെ.ആർ മീരക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മാതൃഭൂമി. ശേഖരിച്ചത് 2015-01-17.
  3. വയലാർ അവാർഡ് കെ ആർ മീരക്ക്
  4. "Profiles" (ഭാഷ: ഇംഗ്ലീഷ്). womenswriting.com. ശേഖരിച്ചത് 16 December 2009.
  5. പുഴ.കോമിൽ മീരയുടെ പ്രൊഫൈൽ
  6. "നോവൽ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. ശേഖരിച്ചത് 2013 മാർച്ച് 24.
  7. കെ.ആർ. മീരയുടെ പുസ്തകങ്ങൾ
  8. https://www.dcbooks.com/sooryane-aninja-oru-sthree-novel-by-k-r-meera.html
  9. "Ankanam award for KR Meera". Deccan Herald. 8 മാർച്ച് 2004. മൂലതാളിൽ നിന്നും 12 ഫെബ്രുവരി 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഫെബ്രുവരി 2015.
  10. "കെ ആർ മീരയുടെ ആരാച്ചാറിന് ഓടക്കുഴൽ പുരസ്‌കാരം" Archived 2014-01-14 at the Wayback Machine.. DC books. 12 January 2014. Retrieved 23 March 2014.
  11. "ഓടക്കുഴൽ പുരസ്‌കാരം കെ.ആർ മീരയ്ക്ക്". മാതൃഭൂമി. ശേഖരിച്ചത് 2014 ജനുവരി 14.
  12. "2013-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു" (PDF). Kerala Sahitya Akademi. December 2014. മൂലതാളിൽ (PDF) നിന്നും 13 June 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 December 2014.
  13. "K R Meera gets Vayalar award". Business Standard. 11 October 2014. ശേഖരിച്ചത് 11 October 2014.
  14. "വയലാർ അവാർഡ് കെ.ആർ.മീരയ്ക്ക്‌". www.mathrubhumi.com. ശേഖരിച്ചത് 11 ഒക്ടോബർ 2014.
  15. "ഒമാൻ കേരള സാഹിത്യ പുരസ്‌കാരം കെ.ആർ. മീരയ്ക്ക്" Archived 2015-02-12 at the Wayback Machine.. DC books. 12 February 2015. Retrieved 12 February 2015.
  16. കെ.ആർ മീരക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
  17. "KR Meera wins Kendra Sahitya Akademi award"[പ്രവർത്തിക്കാത്ത കണ്ണി]. Malayala Manorama. 17 December 2015. Retrieved 17 December 2015.
  18. "DSC Prize 2016 Finalists". DSC Prize. 26 November 2015. ശേഖരിച്ചത് 28 November 2015.
  19. http://www.kairalynews.com/news/7592
  20. "K.R Meera bags V. V. K Award". Madhyamam. 13 June 2020.
"https://ml.wikipedia.org/w/index.php?title=കെ.ആർ._മീര&oldid=3392838" എന്ന താളിൽനിന്ന് ശേഖരിച്ചത്