കെ.ആർ. മീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.ആർ. മീര
ജനനം (1970-02-19) ഫെബ്രുവരി 19, 1970 (വയസ്സ് 48)
ശാസ്താംകോട്ട, കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, പത്രപ്രവർത്തക
ജീവിത പങ്കാളി(കൾ)ദിലീപ്
പുരസ്കാര(ങ്ങൾ)കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, വയലാർ പുരസ്കാരം , കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
തൂലികാനാമംമീര
രചനാ സങ്കേതംനോവൽ, ചെറുകഥ

മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ്‌ കെ.ആർ . മീര. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[1], ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം [1] , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം [2] എന്നിവ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1970 ഫെബ്രുവരി 19 ന്‌ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം[3]. 1993 മുതൽ ‍ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു .പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും [4][5]. ആരാച്ചാർ എന്ന ഇവരുടെ നോവൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു[6].

പുസ്തകങ്ങൾ[തിരുത്തുക]

 • ഓർമ്മയുടെ ഞരമ്പ് (ചെറുകഥാസമാഹാരം)
 • മോഹമഞ്ഞ [4]
 • നേത്രോന്മീലനം (നോവൽ)
 • ആവേ മരിയ (ചെറുകഥാസമാഹാരം)
 • ഗില്ലറ്റിൻ (ചെറുകഥാസമാഹാരം)
 • ആ മരത്തെയും മറന്നു മറന്നു ഞാൻ (നോവൽ)
 • യൂദാസിന്റെ സുവിശേഷം (നോവൽ)
 • മീരാസാധു (നോവൽ)
 • ആരാച്ചാർ [7]
 • മാലാഖയുടെ മറുകുകൾ ( നോവലൈറ്റ്)
 • മഴയിൽ പറക്കുന്ന പക്ഷികൾ ( ലേഖനം/ഓർമ്മ)
 • എന്റെ ജീവിതത്തിലെ ചിലർ (ഓർമ്മ)
 • സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ (നോവൽ )

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. Retrieved 11 May 2010. 
 2. "കെ.ആർ മീരക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മാതൃഭൂമി. Retrieved 2015-01-17. 
 3. വയലാർ അവാർഡ് കെ ആർ മീരക്ക്
 4. 4.0 4.1 4.2 "Profiles" (English ഭാഷയിൽ). womenswriting.com. Retrieved 16 December 2009. 
 5. പുഴ.കോമിൽ മീരയുടെ പ്രൊഫൈൽ
 6. "നോവൽ" (മലയാളം ഭാഷയിൽ). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. Retrieved 2013 മാർച്ച് 24. 
 7. കെ.ആർ. മീരയുടെ പുസ്തകങ്ങൾ
 8. "ഓടക്കുഴൽ പുരസ്‌കാരം കെ.ആർ മീരയ്ക്ക്". മാതൃഭൂമി. Retrieved 2014 ജനുവരി 14. 
 9. "വയലാർ അവാർഡ് കെ.ആർ.മീരയ്ക്ക്‌". www.mathrubhumi.com. Retrieved 11 ഒക്ടോബർ 2014. 
 10. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". www.mathrubhumi.com. Retrieved 21 ഡിസംബർ 2014. 
 11. കെ.ആർ മീരക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
 12. http://www.kairalynews.com/news/7592
"https://ml.wikipedia.org/w/index.php?title=കെ.ആർ._മീര&oldid=2838640" എന്ന താളിൽനിന്നു ശേഖരിച്ചത്