ആരാച്ചാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരാച്ചാരുടെ കൃത്രിമരൂപം
പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്താൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയുന്നവർ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ

നിയമാനുസൃതമായി വധശിക്ഷ നടപ്പാക്കുന്ന ആൾക്കാരെയാണ് ആരാച്ചാർ എന്നു വിളിക്കുന്നത്.[1] തൂക്കിലേറ്റപ്പെടുന്നവരുടെ മുഖം കറുത്ത തുണികൊണ്ടു മറയ്ക്കുന്നതും കഴുത്തിൽ കയറിടുന്നതും തൂക്കിലിടുന്നതും ആരാച്ചാരന്മാരുടെ ജോലിയായിരുന്നു.[2]

കേരളത്തിൽ[തിരുത്തുക]

തിരുവിതാംകൂറിന്റെ രാജഭരണകാലത്ത് വളരെ ശക്തനായ ഒരു ഉദ്യോഗസ്ഥനായിരുന്നു അരാച്ചാർ എന്നത്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലഘട്ടത്തിലെ മതിലകം രേഖകളിൽ മുതൽ ആരാച്ചാരന്മാരെ പറ്റിയുള്ള രേഖകൾ ലഭ്യമാണ്. വട്ടിയൂർക്കാവിലും ചാലയിലുമായിരുന്നു ആരാച്ചരന്മാർ താമസിച്ചിരുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളെ വിലങ്ങിട്ടു സൂക്ഷിക്കാനും മറ്റും സ്വന്തം വീട്ടിനോടനുബന്ധിച്ചു തന്നെ അവർക്കു സൗകര്യങ്ങളുണ്ടായിരുന്നു. തൂക്കിലേറ്റലുകൾ ആദ്യകാലങ്ങളിൽ കാടുകളിൽ നടത്തപ്പെട്ടിരുന്നെങ്കിലും ജയിലുകളുടെ വരവോടു കൂടി തൂക്കിലിടലും ജയിലുകൾക്കുള്ളിലേക്കു മാറി.

അരാച്ചാരന്മാരുടെ യാത്ര കറുത്ത വില്ലുവണ്ടിയിൽ ഉടുക്കും കൊട്ടിയായിരുന്നെന്നു പറയപ്പെടുന്നു. യമധർമ്മന്റെ പ്രതിരൂപമായി കണക്കാക്കപ്പെട്ടിരുന്ന അക്കാലത്തെ ആരാച്ചാരന്മാരുടെ ജയിലിലേക്കുള്ള വരവു പോക്കുകൾ വളരെ ഭീതിദമായി ആൾക്കാർക്കു തോന്നിയിരുന്നതായും; അവരെ കാണുന്നതു പോലും ഭയമുളവാക്കുന്നതിനാൽ സ്ത്രീകളും കുട്ടികളും അവരെ കാണാൻ കൂട്ടാക്കിയിരുന്നില്ലന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. 1944 നവംബർ 11-ന് മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ്മ തിരുവിതാംകൂറിൽ വധശിക്ഷനിർത്തലാക്കിയപ്പോൾ ആരാച്ചാർന്മാരുടെ തസ്തിക നിർത്തലായി. സ്വാതന്ത്ര്യാനന്തരം വീണ്ടും വധശിക്ഷ ഇന്ത്യയിൽ നിലവിൽ വരുകയും ആരാച്ചാരന്മാരുടെ തസ്തികവീണ്ടും ഉണ്ടാകുകയും ചെയ്തു.[2] ഇപ്പോൾ ആരാച്ചാർ എന്നത് ജയിലിലെ ഒരു പ്രത്യേക തസ്തിക അല്ല. വധശിക്ഷ നടപ്പിലാക്കുന്നതാരായാലും അവരെയാണ് ആരാച്ചാർ എന്ന് വിളിക്കപ്പെടുന്നത്. ജയിലിലെ സ്ഥിരം ജീവനക്കാർ വധശിക്ഷനടപ്പാക്കാൻ വൈമനസ്യം കാണിച്ചാൽ പുറത്തുനിന്നുള്ള-ഇതിനു തയാറുള്ള ആരെയെങ്കിലും ഇതിനായി നിയോഗിക്കുകയാണ് പതിവ്. [1]

വധശിക്ഷ നടപ്പാക്കുന്നയാൾക്ക് 500 ഇന്ത്യൻ രൂപ മാത്രമായിരുന്നു 2014 വരെ പ്രതിഫലം ഇത് വളരെ അനാകർഷകമായതിനാൽ വധശിക്ഷനടപ്പാക്കാൻ ആളെ കിട്ടുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ 2014 ജൂലൈയിലെ വരുത്തിയ ഒരു ചട്ട-ഭേദഗതി പ്രകാരം ഇതിന് 2 ലക്ഷം രൂപ പ്രതിഫലമായി നിശ്ചയിക്കപ്പെട്ടു.[1][3]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 "ആരാച്ചാരാവാൻ ആൾത്തിരക്ക്." (പത്രലേഖനം) (ഭാഷ: മലയാളം). മാതൃഭൂമി ദിനപ്പത്രം. 21 ജൂലൈ 2014. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-21 09:25:11-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ജൂലൈ 2014. 
  2. 2.0 2.1 "പൂജപ്പുര ജയിലിലെ തൂക്കുമരം ചരിത്രസ്മാരകമാകുമോ?" (ലേഖനം). മാതൃഭൂമി (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2014-04-10 17:21:40-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ഏപ്രിൽ 2014. 
  3. ബിജു പരവത്ത്‌ (19 ജൂലൈ 2014). "ആരാച്ചാരാകാൻ ഇനി ആളെക്കിട്ടും; കൂലി രണ്ടുലക്ഷം രൂപ" (പത്രലേഖനം) (ഭാഷ: മലയാളം). മാതൃഭൂമി ദിനപ്പത്രം. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-21 09:42:56-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ജൂലൈ 2014. 
"https://ml.wikipedia.org/w/index.php?title=ആരാച്ചാർ&oldid=2310971" എന്ന താളിൽനിന്നു ശേഖരിച്ചത്