ഗാസ് ചേമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യരെയോ മൃഗങ്ങളെയോ വിഷവാതകമുപയോഗിച്ച് കൊല്ലാനുള്ള ഒരു സംവിധാനമാണ് ഗാസ് ചേമ്പർ. വായു കടക്കാത്തതരം ഒരു അറയിലേക്ക് വിഷവാതകം കടത്തിവിട്ടാണ് ഉള്ളിലുള്ള മനുഷ്യനെയോ മൃഗത്തിനെയോ കൊല്ലുന്നത്. ഹൈഡ്രജൻ സയനൈഡ് ആണ് സാധാരണയായി ഉപയോഗിക്കുന്ന വാതകം. കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നീ വാതകങ്ങളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 1920-കൾ മുതൽ വധശിക്ഷാ മാർഗ്ഗമായി ഗാസ് ചേംബറുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഹോളോകാസ്റ്റ് സമയത്ത് വംശഹത്യാ പരിപാടിയുടെ ഭാഗമായി വളരെയധികം ആൾക്കാരെ ഒരുമിച്ച് വധിക്കുവാൻ വലിയ ഗാസ് ചേമ്പറുകൾ നാസി ജർമനിയിൽ ഉപയോഗിക്കപ്പെട്ടിരുന്നു. സ്വതന്ത്ര ക്രോയേഷ്യയിലും ഈ രീതി നിലവിലുണ്ടായിരുന്നു (ഉദാഹരണം ജെസെനോവാക് കോൺസണ്ട്രേഷൻ കാമ്പ്).[1] ഉത്തര കൊറിയയിലും ഗാസ് ചേമ്പറുകളുടെ ഉപയോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [2]

അമേരിക്കൻ ഐക്യനാടുകൾ[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ ഗാസ് ചേമ്പർ ഉപയോഗം.
  ദ്വിതീയ മാർഗ്ഗമായി മാത്രം
  മുൻപ് ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഉപയോഗിക്കുന്നില്ല
  
ഫർമാൻ vs. ജോർജിയ കേസിനുശേഷം ഗാസ് ചേമ്പറിന്റെ ഉപയോഗം

കുറ്റവാളികൾക്ക് വധശിക്ഷ നൽകാനായി ഗാസ് ചേമ്പർ അമേരിക്കൻ ഐക്യനാടുകളിൽ ഉപയോഗിച്ച് വരുന്നുണ്ട്. ആദ്യമായി അമേരിക്കയിൽ വിഷവാതകമുപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയ കുറ്റവാളി 1924 ഫെബ്രുവരി 8-ന് വധിക്കപ്പെട്ട ജീ ജോൺ ആണ്. വിഷവാതകം അയാളുടെ നെവാദ ജയിലിലെ മുറിയിലേയ്ക്ക് വമിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് ആദ്യമായി ഒരു താൽകാലിക ഗാസ് ചേമ്പർ നിർമ്മിക്കപ്പെട്ടത്. [3] കാലിഫോർണിയ ഗവർണർ ഗുഡ്വിൻ ജെ. നൈറ്റ് വധശിക്ഷ മാറ്റിവയ്ക്കാനായി ടെലിഫോണിൽ സംസാരിക്കവെ 1957-ൽ ബർട്ടൺ ആബ്ബോട്ട് എന്നയാളെ ഗാസ് ചേമ്പർ ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി. [4] 1976-ൽ വധശിക്ഷകൾ പുനരാരംഭിച്ചതിനു ശേഷം പതിനൊന്ന് പേരെ ഗാസ് ചേമ്പർ ഉപയോഗിച്ച് വധിച്ചിട്ടുണ്ട്. [5] 1980-കളിൽ ഗാസ് ചേമ്പറുപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയരാക്കുന്നവർ ദുരിതമനുഭവിച്ചാണ് മരിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങി. ഇതോടെ ഈ ശിക്ഷാരീതിയെക്കുറിച്ചുള്ള വിവാദങ്ങൾക്ക് തുടക്കമായി.

1983 സെപ്റ്റംബർ 2-ന് മിസ്സിസിപ്പിയിൽ ജിമ്മി ലീ ഗ്രേ എന്നയാളുടെ വധശിക്ഷ തുടങ്ങി 8 മിനിട്ട് കഴിഞ്ഞിട്ടും അയാൾ ശ്വാസത്തിനായി പിടയുകയായിരുന്നതിനാൽ ഉദ്യോഗസ്ഥന്മാർ കാഴ്ച്ചാമുറി ഒഴിപ്പിച്ചു. പ്രതി ജീവനോടെയിരിക്കുമ്പോൾത്തന്നെ കാഴ്ച്ചക്കാരെ ഒഴിപ്പിച്ച നടപടിയെ അദ്ദേഹത്തിന്റെ അഭിഭാഷകൻ വിമർശിക്കുകയുണ്ടായി. മരണശിക്ഷ വിധിക്കപ്പെട്ട കേസുകളിൽ വിദഗ്ദ്ധനായ ഡേവിഡ് ബക്ക് എന്ന അഭിഭാഷകൻ പറഞ്ഞത് "പത്രലേഖകർ അയാളുടെ ഞരങ്ങലുകൾ എണ്ണിക്കൊണ്ടിരിക്കവേ ജിമ്മി ലീ ഗ്രേ ഗാസ് ചേമ്പറിലെ ഉരുക്കു തൂണിൽ തലയിടിച്ചുകൊണ്ടാണ് മരിച്ചതെന്നാണ്. "[6]

1992 ഏപ്രിൽ 6-ന് അരിസോണയിൽ നടന്ന ഡൊണാൾഡ് ഹാർഡിംഗ് എന്നയാളുടെ വധശിക്ഷ പൂർത്തിയാകാൻ 11 മിനിട്ടെടുത്തു. മറ്റൊരു ഗാസ് ചേമ്പർ വധശിക്ഷ നടത്തേണ്ടി വരികയാണെങ്കിൽ ജോലി ഉപേക്ഷിക്കുമെന്ന് ഇതിനെത്തുടർന്ന് ജയിൽ വാർഡൻ അഭിപ്രായപ്പെട്ടു. [7] ഹാർഡിംഗിന്റെ വധത്തെത്തുടർന്ന് 1992 നവംബറിന് ശേഷം വധശിക്ഷ വിധിക്കപ്പെട്ട എല്ലാവരെയും വിഷം കുത്തിവച്ചായിരിക്കും വധിക്കുക എന്ന് അരിസോണ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. [5]

റോബർട്ട് ആൾട്ടൺ ഹാരിസ് എന്നയാളുടെ വധശിക്ഷയെത്തുടർന്ന് ഒരു ഫെഡറൽ കോടതി ഗാസ് ചേമ്പറുപയോഗിച്ച് കാലിഫോർണിയയിൽ നടക്കുന്ന വധശിക്ഷ ഭരണഘടനാവിരുദ്ധമാം വിധം ക്രൂരവും അസാധാരണവുമാണെന്ന് വിധിക്കുകയുണ്ടായി. [8] ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മിക്ക സംസ്ഥാനങ്ങളും വിഷം കുത്തിവച്ചുള്ള വധശിക്ഷ പോലെ കൂടുതൽ മനുഷ്യത്വപരമായി കണക്കാക്കപ്പെടുന്ന ശിക്ഷാരീതികളിലേയ്ക്ക് മാറി. കാലിഫോർണിയയിലെ സാൻ ക്വെന്റിൻ ജയിലിലെ ഗാസ് ചേമ്പർ വിഷംകുത്തിവച്ച് വധശിക്ഷ നടപ്പാക്കുന്ന അറയാക്കി മാറ്റി.

അവസാനം ഗാസ് ചേമ്പർ ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ടയാൾ 1992-ന് മുൻപ് ശിക്ഷ വിധിക്കപ്പെട്ട ജർമൻ കാരനായ വാൾട്ടർ ലഗ്രാന്റ് ആയിരുന്നു. അയാളെ അരിസോണയിൽ വച്ച് 1999 മാർച്ച് 3-ന് വധശിക്ഷയ്ക്ക് വിധേയനാക്കി. ഒൻപതാം യു. എസ്. സർക്യൂട്ട് കോടതി അയാളെ ഗാസ് ചേമ്പർ ഉപയോഗിച്ച് വധിക്കാൻ പാടില്ല എന്ന് വിധിച്ചെങ്കിലും അമേരിക്കൻ സുപ്രീം കോടതി ആ വിധി തിരുത്തി. [5] കൊളറാഡോ, നെവാഡ, ന്യൂ മെക്സിക്കോ നോർത്ത് കരോലിന, ഓറിഗോൺ എന്നീ സംസ്ഥാനങ്ങളിൽ ഗാസ് ചേമ്പർ പണ്ടുപയോഗിച്ചിരുന്നു. അരിസോണ, കാലിഫോർണിയ, മേരിലാന്റ്, മിസ്സിസ്സിപ്പി, മിസോറി, വ്യോമിംഗ് എന്നീ സംസ്ഥാനങ്ങൾ വിഷം കുത്തിവയ്ക്കാൻ സാധിക്കുന്നില്ലെങ്കിലോ, കുറ്റം ചെയ്തത് ഒരു നിശ്ചിത ദിവസത്തിനു മുമ്പേയാണെങ്കിലോ, പ്രതി ഗാസ് ചേമ്പർ തിരഞ്ഞെടുക്കുകയാണെങ്കിലോ ഈ മാർഗ്ഗം ഉപയോഗിക്കാൻ അനുവാദം നൽകുന്നുണ്ട്.[9] In October 2010, New York governor David Paterson signed a bill rendering gas chambers illegal for use by humane societies and other animal shelters.[10]

ഉപയോഗ രീതി[തിരുത്തുക]

ഹൈഡ്രജൻ സയനൈഡിന്റെ ഉപയോഗം[തിരുത്തുക]

ന്യൂ മെക്സിക്കോ ജയിലിൽ 1960-ൽ ഒരു തവണ മാത്രം ഉപയോഗിച്ച ഗാസ് ചേമ്പർ. പിന്നീട് വധശിക്ഷാമാർഗ്ഗം വിഷം കുത്തിവയ്ക്കലായി.
കാലിഫോർണിയയിലെ വധശിക്ഷകൾ സാൻ ക്വെന്റിൻ ജയിലിലെ ഗാസ് ചേമ്പറിലായിരുന്നു നടന്നിരുന്നത്. ഈ മുറി വിഷം കുത്തിവയ്ക്കലിനായി മാറ്റം വരുത്തി തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് പഴയതുപോലെ ഗാസ് ചേമ്പറാക്കി. വിഷം കുത്തിവച്ചുള്ള വധശിക്ഷയ്ക്കായി മറ്റൊരു മുറി പിന്നീട് പണികഴിപ്പിച്ചു.

അമേരിക്കൻ ഐക്യനാടുകളിൽ ഗാസ് ചേമ്പർ ഉപയോഗിച്ച് വധശിക്ഷ നടത്തുന്നതിന്റെ സാധാരണ നടപടിക്രമം ഇങ്ങനെയാണ്. ആദ്യം ആരാച്ചാർ ഗാസ് ചേമ്പറിനകത്ത് പ്രതിയിരിക്കേണ്ട കസേരയ്ക്കടിയിലായി ഒരു പാത്രത്തിൽ കുറച്ച് പൊട്ടാസ്യം സയനൈഡ് ഗുളികകൾ വയ്ക്കും. പ്രതിയെ ചേമ്പറിൽ കൊണ്ടുവന്ന് കസേരയിൽ ബന്ധിക്കും. ചേമ്പർ വായു കടക്കാത്ത രീതിയിൽ അടച്ച ശേഷം കുറച്ച് ഗാഠ സൾഫ്യൂരിക് ആസിഡ് (H2SO4) സയനൈഡ് ഗുളികകളിരിക്കുന്ന പാത്രത്തിനടിയിലുള്ള ടാങ്കിലേയ്ക്ക് ഒഴിക്കും. കർട്ടൻ തുറന്ന് സാക്ഷികളെ മുറി കാണാനനുവദിച്ച ശേഷം പ്രതിയോട് അന്ത്യമൊഴിയെന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കും. ഇതിനെത്തുടർന്ന് ഒരു സ്വിച്ചോ ലിവറോ ഉപയോഗിച്ച് സയനൈഡ് ഗുളികകളെ സൾഫ്യൂരിക് ആസിഡിലേയ്ക്ക് വീഴ്ത്തും. ആസിഡും സയനൈഡും തമ്മിലുണ്ടാകുന്ന രാസപ്രവർത്തനത്തിന്റെ ഫലമായി ഹൈഡ്രജൻ സയനൈഡ് (HCN) ഗാസ് ഉണ്ടാകും.

2KCN(s) + H2SO4(aq) → 2HCN(g) + K2SO4(aq)

ഗാസ് പ്രതിക്ക് കാണാൻ സാധിക്കും. പ്രതിയോട് മരണം വേഗത്തിലാക്കാനും അനാവശ്യമായി ദുരിതമനുഭവിക്കുന്നതൊഴിവാക്കാനും കുറച്ചു ദീർഘശ്വാസങ്ങൾ എടുക്കാൻ ഉപദേശിച്ചിട്ടുണ്ടാവും. പ്രതികൾ മരണവെപ്രാളം കാണിക്കുന്നതു കാരണം സാക്ഷികൾക്ക് ഇത് സുഖകരമല്ലാത്തൊരു കാഴ്ച്ചയാണ്. കോട്ടലും വായിൽ നിന്ന് ഉമിനീരൊഴുകുന്നതും മറ്റും ഇതിന്റെ ഭാഗമായുണ്ടാകാം.

ശിക്ഷയെത്തുടർന്ന് ചേമ്പറിലുള്ള വിഷവാതകം അമോണിയ ഉപയോഗിച്ച് നിർവീര്യമാക്കി നീക്കം ചെയ്തശേഷമാണ് തുറക്കുന്നത്. (NH3) ഓക്സിജൻ മാസ്ക് ധരിച്ച ജോലിക്കാർ ശരീരം ചേമ്പറിൽ നിന്ന് മാറ്റും. ജയിൽ ഡോക്ടർ മരണ സർട്ടിഫിക്കറ്റ് നൽകിയശേഷം ശവശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അമോണിയ ഹൈഡ്രജൻ സയനൈഡിനെ നിർവീര്യമാക്കുന്ന രാസപ്രവർത്തനം താഴെക്കൊടുക്കുന്നു:

HCN + NH3 → NH4+ + CN

നാസി ജർമനി[തിരുത്തുക]

മാജാനെക് ഗാസ് ചേമ്പർ. ഉള്ളിൽ പ്രഷ്യൻ നീല നിറമുള്ള അവശിഷ്ട രാസവ്സ്തുക്കൾ കാണാം.
സ്റ്റത്തോഫ് കോൺസൻട്രേഷൻ ക്യാമ്പിലെ ഗാസ് ചേമ്പർ.

മൂന്നാം റൈക്കിന്റെ കീഴിൽ ഗാസ് ചേമ്പറുകൾ ശാരീരികമായും മാനസികമായും വൈകല്യമുണ്ട് എന്ന് കരുതിയിരുന്നവരെയും രാഷ്ട്രീയമായി എതിരന്നിന്നിരുന്നവരെയും ഇല്ലാതാക്കാനുള്ള പൊതു ദയാവധ പദ്ധതി (ആക്ഷൻ T4) പ്രകാരം 1930-കളിലും 1940-കളിലും ഉപയോഗിച്ചിരുന്നു. 1942-ൽ ന്യൂവെൻഗാമ്മെ കോൺസന്റ്റേഷൻ കാമ്പിലെ നൂറുകണക്കിന് തടവുകാരെ ഗാസ് ചേമ്പർ ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. ബേൺബർഗ് ദയാവധശാലയിൽ 45 ഹോളണ്ടുകാരായ കമ്യൂണിസ്റ്റുകാരെയും കൊലചെയ്തിരുന്നു. ഈ കാലത്ത് കാർബൺ മോണോക്സൈഡ് ഗാസ് ആയിരുന്നു സാധാരണ ഉപയോഗിച്ചിരുന്നത്. പെട്രോൾ കാറുകളോ ട്രക്കുകളോ ടാങ്കുകളോ ബഹിർഗമിപ്പിക്കുന്ന പുകയായിരുന്നു സാധാരണ വധശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്നത്. [11]

ഓഷ്വിറ്റ്സ് പോലുള്ള ചില കൂട്ടക്കൊലശാലകളിൽ സൈക്ലോൺ ബി എന്ന രൂപത്തിൽ ഹൈഡ്രജൻ സയനൈഡ് ഗാസും ഉപയോഗിച്ചിരുന്നു.

ഹോളോകോസ്റ്റ് സമയത്ത് ഗാസ് ചേമ്പറുകൾ ഒരുപാടാൾക്കാരെ ഒരുമിച്ച് കൊല്ലത്തക്കവിധത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ടു. ജൂതന്മാരെ വംശഹത്യ ചെയ്യുക എന്ന നാസി നയത്തിന്റെ ഭാഗമായിരുന്നു ഇത്. ജിപ്സികൾ, സ്വവർഗാനുരാഗികൾ, യഹോവയുടെ സാക്ഷികൾ, ശാരീരികവും മാനസികവുമായ വൈകല്യമുള്ളവർ, ബുദ്ധിജീവികൾ എന്നിവരെയും കൂട്ടമായി വധിച്ചിരുന്നു. 1941 സെപ്റ്റംബർ 3-ന് 600 സോവിയറ്റ് യുദ്ധത്തടവുകാരെ ഓഷ്വിറ്റ്സിൽ സൈക്ലോൺ ബി. ഗാസ് ഉപയോഗിച്ച് വധിച്ചിരുന്നു. ഓഷ്വിറ്റ്സിലെ ഈ ഗാസ് ഉപയോഗിക്കാനുള്ള ആദ്യ പരീക്ഷണം ഇതായിരുന്നു. [12] ഈ വെബ് സൈറ്റിൽ Jürgen Langowski, എന്ന നാസി വിരുദ്ധപ്രവർത്തകൻ കൊടുത്തിരിക്കുന്ന വിവരമനുസരിച്ച് കാർബൺ മോണോക്സൈഡും ട്രെബ്ലിങ്കയിലെപ്പോലെ വലിയ ഗാസ് ചേമ്പറുകളിൽ ഉപയോഗിച്ചിരുന്നു. [13]

വാനുകളിലുള്ള ഗാസ് ചേമ്പറുകൾ കോൺസന്റ്റേഷൻ കാമ്പുകളിലെ ദശലക്ഷക്കണക്കിനാൾക്കാരെ 1941-നും 1945-നും ഇടയ്ക്ക് കൊല്ലാൻ ഉപയോഗിച്ചിരുന്നു. ചില സ്ഥിരം ചേമ്പറുകളിൽ 2000 ആൾക്കാരെവരെ ഒറ്റയടിക്ക് കൊല്ലാൻ സാധിക്കുമായിരുന്നു. [14] ജർമൻ പട്ടാളക്കാരും [[ഡോൾഫ് ഹോസ്|റുഡോൾഫ് ഹോസും[[ (ഓഷ്വിറ്റ്സ് കാമ്പിന്റെ കമാന്റർ) ഉൾപ്പെടെ പലരും ഗാസ് ചേമ്പറിന്റെ ഉപയോഗം സ്ഥിരീകരിച്ചിരുന്നു. [15][16][17]

സോവിയറ്റ് സൈന്യം മുന്നേറുന്നതിനനുസരിച്ച് ഈ ഗാസ് ചേമ്പറുകൾ നശിപ്പിച്ചുകൊണ്ടിരുന്നു. [18] ഡാച്ചുവിലെയും സാച്സെൻഹൗസനിലേയും മാജ്ഡാനെക്കിലെയും ചേമ്പറുകൾ പക്ഷേ നശിപ്പിക്കപ്പെട്ടില്ല. ഓഷ്വിറ്റ്സിലെ ഗാസ് ചേമ്പർ യുദ്ധാനന്തരം സ്മാരകമായി പുനർനിർമ്മിക്കപ്പെട്ടു. [12]

ഗാസ് വാഗൺ[തിരുത്തുക]

വാഹനങ്ങളിൽ നിന്ന് ബഹിർഗമിക്കുന്ന പുകയുപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്ന പ്രത്യേകം തയ്യാറാക്കിയ വാനുകൾ ഉണ്ടായിരുന്നു. ഇവയെ ഗാസ്വാഗൺ, ഗാസ് വാൻ, ഗാസ് കാർ എന്നൊക്കെ മൊഴിമാറ്റം ചെയ്യാറുണ്ട്. [19]

നെപ്പോളിയന്റെ ഭരണത്തിനു കീഴിലുള്ള ഫ്രാൻസ്[തിരുത്തുക]

ലെ ക്രൈം ഡി നെപ്പോളിയൻ എന്ന തന്റെ പുസ്തകത്തിൽ ഫ്രഞ്ച് ചരിത്രകാരൻ ക്ലോഡ് റിബ്ബ് അവകാശപ്പെടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹൈയ്തിയിലും ഗ്വാഡലോപ്പിലും നടന്ന അടിമക്കലാപങ്ങളെ അമർച്ച ചെയ്യാൻ നെപ്പോളിയൻ വിഷവാതകം ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. അദ്ദേഹം ആരോപിക്കുന്നത് കപ്പലുകളുടെ ഉൾഭാഗം പോലുള്ള അടഞ്ഞ ഭാഗങ്ങളെ താത്കാലിക ഗാസ് ചേമ്പറുകളായി ഉപയോഗിച്ച് സൾഫർ ഡയോക്സൈഡ് വാതകം കൊണ്ട് ഒരു ലക്ഷത്തോളം അടിമകളെ കൊന്നു എന്ന് ഫ്രഞ്ച് പട്ടാളോദ്യോഗസ്ഥരുടെ വിവരണങ്ങളിൽ നിന്ന് മനസ്സിലാക്കാം എന്നാണ്. അടുത്ത പ്രദേശത്തുള്ള അഗ്നിപർവ്വതങ്ങളിൽ നിന്നും ശേഘരിച്ച സൾഫർ കത്തിച്ചായിരിക്കാം ഇതു ചെയ്തത്. ഈ ആരോപണം ഇപ്പോഴും വിവാദമുണ്ടാക്കുന്നുണ്ട്l.[20]

വളർത്തുമൃഗങ്ങൾ[തിരുത്തുക]

വളർത്തുമൃഗങ്ങളെ ദയാവധം ചെയ്യാൻ ഈ മാർഗ്ഗം ഉപയോഗിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. Many sources including http://www.yadvashem.org
  2. Barnett, Antony (February 1, 2004). "Revealed: the gas chamber horror of North Korea's gulag". The Guardian. London..
  3. "Descriptions of Execution Methods: Gas Chamber". Death Penalty Information Center. 2010. ശേഖരിച്ചത് November 3, 2010.
  4. "Race in the Death House". Time (magazine). 1957. മൂലതാളിൽ നിന്നും 2008-03-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-14. {{cite news}}: Italic or bold markup not allowed in: |publisher= (help); Unknown parameter |month= ignored (help)
  5. 5.0 5.1 5.2 "German executed in Arizona, legal challenge fails". CNN. March 4, 1999. മൂലതാളിൽ നിന്നും 2008-10-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-03.
  6. "Some examples of post-Furman botched executions". Death Penalty Information Center. May 24, 2007. മൂലതാളിൽ നിന്നും 2007-11-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-03.
  7. Weil, Elizabeth (February 11, 2007). "The needle and the damage done". The New York Times..
  8. Fierro, Ruiz, Harris v. Gomez, 94-16775 .
  9. "Methods of execution". Death Penalty Information Center. മൂലതാളിൽ നിന്നും 2008-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-03.
  10. "Agriculture and Markets Law § 374". ശേഖരിച്ചത് January 31, 2012.
  11. See:
  12. 12.0 12.1 The Nizkor Project, Auschwitz: Krema I http://www.nizkor.org/faqs/auschwitz/auschwitz-faq-04.html Archived 2007-06-10 at the Wayback Machine.
  13. Kurt Gerstein, Der Gerstein-Bericht(The Gerstein Report) http://www.ns-archiv.de/verfolgung/gerstein/gerstein-bericht.php
  14. Niewyk, Donald (2000). The Columbia Guide to the Holocaust. New York: Columbia University Press. പുറം. 22. ISBN 978-0-231-11200-0.
  15. The Vrba-Wetzler report, Rudolf Vrba & Alfred Wetzler, http://www.holocaustresearchproject.net/othercamps/auschproto.html
  16. Modern History Sourcebook: Rudolf Hoess, Commandant of Auschwitz: Testimony at Nuremberg, 1946 http://www.fordham.edu/halsall/mod/1946hoess.html
  17. J.C Pressac (1989,). "Testimony of SS private Boeck". Auschwitz: Technique and operation of the gas chambers. NY: Beate Klarsfeld Foundation,: 181. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-13. {{cite journal}}: Check date values in: |year= (help)CS1 maint: extra punctuation (link)
  18. http://books.google.co.uk/books?id=nPbr0XzlTzcC&pg=PA240&dq=The+gas+chambers+were+dismantled+or+destroyed&hl=en&sa=X&ei=SnymT6LFH5PE8QPth43LBA&ved=0CDQQ6AEwAA#v=onepage&q=The%20gas%20chambers%20were%20dismantled%20or%20destroyed&f=false
  19. "Gas Wagons: The Holocaust's mobile gas chambers" Archived 2011-10-11 at the Wayback Machine., an article of Nizkor Project
  20. Randall, Colin (November 26, 2005). "Napoleon's genocide 'on a par with Hitler'". Daily Telegraph. മൂലതാളിൽ നിന്നും 2006-12-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-13., retrieved on 2009-11-25.
"https://ml.wikipedia.org/w/index.php?title=ഗാസ്_ചേമ്പർ&oldid=3866455" എന്ന താളിൽനിന്ന് ശേഖരിച്ചത്