വധശിക്ഷ ഇറാക്കിൽ
സദ്ദാം ഹുസൈന്റെ ഭരണകാലത്ത് തൂക്കിക്കൊല്ലൽ നിലവിലുണ്ടായിരുന്നുവെങ്കിലും [1] മരണശിക്ഷയും തൂക്കിക്കൊല്ലലും 2003 ജൂൺ 10-ൻ യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ നേതൃത്വത്തിൽ ഇറാക്ക് കീഴടക്കപ്പെട്ടപ്പോൾ നിർത്തിവയ്ക്കപ്പെട്ടു. മരണശിക്ഷ 2004 ആഗസ്റ്റ് 8-ന് പുനസ്ഥാപിക്കപ്പെട്ടു. [2]
കേസുകൾ
[തിരുത്തുക]വധശിക്ഷാ പുനസ്ഥാപനം
[തിരുത്തുക]2005 സെപ്റ്റംബറിൽ തൂക്കിക്കൊല്ലപ്പെട്ട മൂന്ന് കൊലപാതകികളാണ് പുനസ്ഥാപനത്തിനു ശേഷം വധിക്കപ്പെട്ട ആദ്യത്തെ ആൾക്കാർ. 2006 മാർച്ച് 9-ന് ഇറാക്കിന്റെ പരമോന്നത നീതിന്യായ കൗൺസിലിന്റെ ഉദ്യോഗസ്ഥൻ ഒരു സായുധ കലാപകാരിയെ തൂക്കിക്കൊന്നതായി സ്ഥിതീകരിച്ചു. [3]
സദ്ദാം ഹുസൈൻ
[തിരുത്തുക]സദ്ദാം ഹുസൈനെ മാനവരാശിക്കെതിരായ കുറ്റങ്ങൾ കാരണം തൂക്കിക്കൊല്ലാൻ 2006 നവംബർ 5-ന് വിധിച്ചു. [4] അദ്ദേഹത്തെ 2006 ഡിസംബർ 30-ന് ഉദ്ദേശം ആറുമണി പുലർച്ചയ്ക്ക് തൂക്കിക്കൊന്നു. വീഴ്ച്ചയ്ക്കിടെ കഴുത്തൊടിയുന്നതിന്റെ ശബ്ദം കേട്ടിരുന്നുവത്രേ. ദൈർഘ്യം കൂടിയ തൂക്കിക്കൊല വിജയകരമായി നടന്നു എന്നതിന്റെ (ദുരിതം കൂടാതെ വളരെപ്പെട്ടെന്ന് ആൾ മരിച്ചു എന്നതിന്റെ) ലക്ഷണമാണിത്. [5] ഒരാഴ്ച്ചയ്ക്ക് ശേഷം പുറത്തുവന്നൊരു വീഡിയോയിൽ അദ്ദേഹത്തിന്റെ കഴുത്തിൽ വലിയൊരു മുറിവ് കാണപ്പെട്ടതുകാരണം ശരിയായ രീതിയിലാണോ വധശിക്ഷ നടപ്പിലാക്കിയതെന്ന സംശയമുയർന്നിരുന്നു. [6]
ബർസാൻ ഇബ്രാഹീം
[തിരുത്തുക]സദ്ദാം ഹുസൈന്റെ സുരക്ഷാ സേനയായിരുന്ന മുഖാബരാത്തിന്റെ തലവനായിരുന്ന ബർസാൻ ഇബ്രാഹീം എന്നയാളുടെയും, മുൻപ് മുഖ്യ ന്യായാധിപനായിരുന്ന അവാദ് ഹമീദ് അൽ-ബന്ദർ എന്നയാളുടെയും തൂക്കിക്കൊല 2007 ജനുവരി 15-നാണ് നടപ്പിലാക്കിയത്. ബർസാന്റെ ശിരസ്സ് വധശിക്ഷയ്ക്കിടെ ഛേദിക്കപ്പെട്ടുപോയി. വീഴ്ച്ചയുടെ ദൈർഘ്യം കൂടുതലായിരുന്നു എന്നതിന്റെ തെളിവാണിത്. [7]
താഹ യാസ്സിൻ റമദാൻ
[തിരുത്തുക]പഴയ വൈസ്-പ്രസിഡന്റ് താഹ യാസ്സിൻ റമദാൻ ജീവപര്യന്തം തടവിന് 2006 നവംബർ അഞ്ചിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും ശിക്ഷ തൂക്കിക്കൊലയായി 2007 ഫെബ്രുവരി 12-ന് മാറ്റി. [8] 1982-ലെ മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്ക് തൂക്കിലേറ്റപ്പെട്ട അവസാനത്തെ ആളാണ് അദ്ദേഹം. 2007 മാർച്ച് 20-ന് അദ്ദേഹത്തെ തൂക്കിലേറ്റി. ഇത്തവണ കുഴപ്പങ്ങളൊന്നുമില്ലാതെ തൂക്കിലേറ്റൽ നടന്നു. [9]
കെമിക്കൽ അലി
[തിരുത്തുക]അൽ-അൻഫാലിലെ (കുർദുകൾക്കെതിരായ) കുറ്റങ്ങൾക്ക് അലി ഹസ്സൻ അൽ-മജീദി (കെമിക്കൽ അലി), പഴയ പ്രതിരോധ മന്ത്രി സുൽത്താൻ ഹഷീം അഹമദ് അൽ-തായ്, ഹുസൈൻ റഷീദ് മൊഹമ്മദ് എന്നിവരെ 2007 ജൂൺ 24-ൻ തുക്കിക്കൊന്നു. [10] കെമിക്കൽ അലിയെ മൂന്നു തവണ കൂടി മരണ ശിക്ഷയ്ക്ക് വിധിച്ചു. 1991-ലെ ഷിയ കലാപം അടിച്ചമർത്തിയതിന് അബ്ദുൾ-ഘാനി അബ്ദുൾ ഗഫൂറിനൊപ്പം 2008 ഡിസംബർ 2നും;[11] 1999-ൽ അയത്തൊള്ള മുഹമ്മദ് അൽ-സദറിന്റെ മരണത്തോടനുബന്ധിച്ച സംഭവങ്ങൾക്ക് 2009 മാർച്ച് 2-നും;[12] 1988-ൽ കുർദുകൾക്കെതിരേ വിഷവാതകം പ്രയോഗിച്ചതിന് 2010 ജനുവരി 17-നും.[13] അദ്ദേഹത്തെ 2010 ജനുവരി 25-ന് തൂക്കിലേറ്റി. [14]
താരിഖ് അസീസ്
[തിരുത്തുക]സദ്ദാം ഹുസൈന്റെ ഒരു ഉയർന്ന മന്ത്രിയായിരുന്ന താരിഘ് അസീസിനെ പ്രതിപക്ഷ ഷിയാ പാർട്ടി അംഗങ്ങളെ വേട്ടയാടിയതിന് 2010 ഒക്ടോബർ 26-ൻ തൂക്കിക്കൊല്ലാൻ വിധിച്ചു. [15]
മറ്റു ചിലർ
[തിരുത്തുക]2011 ജൂലൈ 14-ന് സുൽത്താൻ ഹാഷിം അൽ-തായ് എന്നയാളെയും സദ്ദാം ഹുസൈന്റെ രണ്ട് അർഥ സഹോദരന്മാരായ സബാവി ഇബ്രാഹിം അൽ-തിക്രീതി, വത്ബാൻ ഇബ്ഖിം അൽ-തിക്രീതി എന്നിവരെയും വധശിക്ഷ നടപ്പാക്കുന്നതിനായി ഇറാക്ക് അധികാരികൾക്ക് കൈമാറ്റം ചെയ്തു. [16] 42 കച്ചവടക്കാരെ വില നിയന്ത്രിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പണ്ട് കൊലപ്പെടുത്തിയതിൽ പങ്കുണ്ടായിരുന്നതിനാലാണ് സദ്ദാമിന്റെ അർദ്ധസഹോദരന്മാരെ 2009 മാർച്ച് 11-ന് തൂക്കിക്കൊല്ലാൻ വിധിച്ചത്. [17]
ആംനസ്തി ഇന്റർനാഷണൽ റിപ്പോർട്ട്
[തിരുത്തുക]ഇറാക്കിന്റെ സർക്കാർ വധശിക്ഷാ നിരക്ക് രഹസ്യമായി വയ്ക്കുന്നതായി ആരോപണമുണ്ട്, എല്ലാ വർഷവും നൂറുകണക്കിനാളുകളെ തൂക്കിലേറ്റുന്നുണ്ടാവാം. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 2007-ൽ 900 ആൾക്കാർ ഇറാക്കിൽ തൂക്കിക്കൊല്ലപ്പെടാൻ അത്യധികം സാദ്ധ്യതയുള്ള നിലയിൽ കഴിയുകയാണ്.
അവലംബം
[തിരുത്തുക]- ↑ "Clark, Richard; The process of Judicial Hanging". Archived from the original on 2006-04-26. Retrieved 2012-05-24..
- ↑ "Scores face execution in Iraq six years after invasion". Amnesty International USA. 2009-03-20. Archived from the original on 2009-05-13. Retrieved 2009-03-21.
- ↑ "More bombs bring death to Iraq". Mail & Guardian Online. 2006-03-10. Archived from the original on 2007-07-06. Retrieved 2006-04-27.
- ↑ "Saddam Hussein sentenced to death by hanging". CNN. 2006-11-05. Archived from the original on 2006-11-13. Retrieved 2006-11-05.
- ↑ "Saddam Hussein Hanging Video Shows Defiance, Taunts and Glee". National Ledger. 2007-01-01. Archived from the original on 2007-01-20. Retrieved 2007-01-20.
- ↑ "Body of Saddam in the Morgue – Warning: Graphic Content".
- ↑ AP: Saddam’s half brother and ex-official hanged[പ്രവർത്തിക്കാത്ത കണ്ണി] January 15, 2007.
- ↑ Top Saddam aide sentenced to hang February 12, 2007.
- ↑ Saddam's former deputy hanged in Iraq March 20, 2007.
- ↑ Iraq's "Chemical Ali" sentenced to death Archived 2007-06-26 at the Wayback Machine., MSNBC.com, June 24, 2007. Retrieved on June 24, 2007.
- ↑ Second death sentence for Iraq's 'Chemical Ali Archived 2012-10-25 at the Wayback Machine., MSNBC.com, December 2, 2008. Retrieved on December 2, 2008.
- ↑ Iraq's 'Chemical Ali' gets 3rd death sentence, Associated Press, March 2, 2009. Retrieved on January 17, 2010.
- ↑ 'Chemical Ali' gets a new death sentence Archived 2012-11-02 at the Wayback Machine., MSNBC.com, January 17, 2010. Retrieved on January 17, 2010.
- ↑ "Saddam Hussein's Henchman Chemical Ali Executed". The Daily Telegraph. London. January 25, 2010. Retrieved 25 January 2010.
- ↑ "Tariq Aziz, Saddam Hussein's former aid, sentenced to hang in Iraq for crimes against humanity". New York Daily News. 26 October 2010. Retrieved 26 October 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ al-Ansary, Khalid (15 July 2011). "U.S. turns Saddam's half-brothers over to Iraq". Reuters. Archived from the original on 2011-07-16. Retrieved 17 July 2011.
- ↑ "Saddam's deputy PM Tariq Aziz gets 15-year prison sentence". CBC News. March 11, 2009.