വധശിക്ഷ വടക്കൻ കൊറിയയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്താൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയുന്നവർ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ

വടക്കൻ കൊറിയയിൽ മരണശിക്ഷ നിലവിലുണ്ട്. ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ചാണ് വധശിക്ഷ നടപ്പിലാക്കുക. മോഷണം, കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് കള്ളക്കടത്ത്, രാജ്യദ്രോഹം, ചാരവൃത്തി, ഭരണകൂടത്തിനെതിരേ പ്രവർത്തിക്കുക, മറ്റു രാജ്യങ്ങളിലേയ്ക്ക് കൂറുമാറുക, കടൽക്കൊള്ള, സർക്കാരിന്റെ അനുമതിയില്ലാത്ത മാദ്ധ്യമങ്ങൾ വായിക്കുകയോ കാണുകയോ ചെയ്യുക, പൊതുവിശ്വാസത്തിനെതിരായ മത പ്രചാരണം നടത്തുക തുടങ്ങിയ പല കുറ്റങ്ങൾക്കും ഇത് നൽകിവരുന്നുണ്ട്. അന്താരാഷ്ട്രസമൂഹത്തിന് ഇപ്പോൾ ഇതെപ്പറ്റിയുള്ള അറിവുകൾ കൂറുമാറിയവരിൽ നിന്നും ലഭിച്ചവയാണ്.

ദക്ഷിണ കൊറിയയിലേയ്ക്ക് കൂറുമാറിയ ഉത്തര കൊറിയക്കാർ നടത്തുന്ന ഡൈലി എൻ.കെ. എന്ന ജനാധിപത്യാനുകൂല ഓൺലൈൻ ദിനപ്പത്രം അവകാശപ്പെടുന്നത് 2007 ഒക്ടോബർ 5-ന് 74 വയസുകാരനായ ഒരാളെ സൻചിയോൺ എന്ന സ്ഥലത്തുവച്ച് 170,000 ആൾക്കാരുടെ മുന്നിൽ വച്ച് വധിച്ചതായി ഒരു ദക്ഷിണ കൊറിയൻ സഹായ ഏജൻസി റിപ്പോർട്ട് ചെയ്തു എന്നാണ്. ദേശീയതാവാദിയാണെന്ന് തെറ്റായി അവകാശപ്പെട്ടു എന്നതായിരുന്നത്രേ കുറ്റം. [1] ഫോക്സ് ന്യൂസ് എന്ന ചാനൽ റിപ്പൊർട്ട് ചെയ്തത് അന്താരാഷ്ട്ര ടെലിഫോൺ കോളുകൾ ചെയ്തതിനായിരുന്നു ശിക്ഷ നടപ്പാക്കിയതെന്ന് സഹായ ഏജൻസി പറഞ്ഞു എന്നാണ്. [2] വധശിക്ഷ കാണാൻ കൂടിയ ആൾക്കാർ തിരിച്ചു പോകവെ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിക്കുകയും മുപ്പത്തിനാലു പേർക്ക് പരിക്കുപറ്റുകയും ചെയ്തുവത്രേ. [1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_വടക്കൻ_കൊറിയയിൽ&oldid=1699132" എന്ന താളിൽനിന്നു ശേഖരിച്ചത്