വധശിക്ഷ നോർവേയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നോർവേയിൽ വധശിക്ഷ (dødsstraff) 1979-ൽ നിർത്തലാക്കപ്പെട്ടു. 1905 മുതൽ പ്രാബല്യത്തിൽ വന്ന 1902-ലെ പീനൽ കോഡ്/ക്രിമിനൽ നിയമം സമാധാനകാലത്ത് വധശിക്ഷ നടപ്പാക്കുന്നതിനെ നിരോധിച്ചിരുന്നു. സൈനിക നിയമപ്രകാരമുള്ള വധശിക്ഷ 1979-ൽ നിർത്തലാക്കപ്പെട്ടു.[1] സമാധാനകാലത്തെ അവസാന വധശിക്ഷ 1876 ഫെബ്രുവരി 25-നാണ് നടന്നത്. ക്രിസ്റ്റൊഫർ നിൽസെൻ ഗ്രിൻഡാലെൻ എന്നയാലെ ശിരഛേദം ചെയ്ത് കൊല്ലുകയായിരുന്നു. [2] ധാരാളമാളുകൾ (നോർവേക്കാരും ജർമനിക്കാരും) രണ്ടാം ലോകമഹായുദ്ധശേഷം വധിക്കപ്പെട്ടിരുന്നു. വിഡ്കുൺ ക്വിസ്ലിങ് ഇക്കൂട്ടത്തിൽ പെടും.

ചരിത്രം[തിരുത്തുക]

ആദ്യകാല ഉപയോഗം[തിരുത്തുക]

കൊലപാതകവും രാജ്യദ്രോഹവും കൂടാതെ മദ്ധ്യകാലത്തെ നോർവീജിയൻ നിയമം മന്ത്രവാദവും വധശിക്ഷ നൽകാവുന്ന കുറ്റമായി കണക്കാക്കിയിരുന്നു. മന്ത്രവാദിനികളെ വേട്ടയാടിയിരുന്ന 16-ഉം 17-ഉം നൂറ്റാണ്ടുകളിൽ 300 പേരെ ചുട്ടുകൊന്നിരുന്നു. രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള സ്ത്രീകളെ കൂടുതലായി ഈ നിയമം ലക്ഷ്യം വച്ചിരുന്നു. ചെകുത്താൻ വസിക്കുന്നത് ലോകത്തിന്റെ അറ്റത്താനെന്ന് പാതിരിമാരും ഉദ്യോഗസ്ഥന്മാരും വിശ്വസിച്ചിരുന്നതാണ് ഇതിനു കാരണം. [3]

ക്രിസ്റ്റ്യൻ അഞ്ചാമന്റെ നോർവീജിയൻ നിയമത്തിൽ (1687) പല വധശിക്ഷകളും വിവരിക്കുന്നുണ്ട്. ചിലപ്പോൾ ഇത് പീഡനത്തോടു കൂടിയ വധശിക്ഷകളായിരുന്നു.

ആധുനിക കാലത്തെ ഉപയോഗം[തിരുത്തുക]

1815 ആയപ്പോഴേയ്ക്കും മനുഷ്യത്വരഹിതമായ പല വധശിക്ഷാരീതികളും നിരോധിക്കപ്പെട്ടിരുന്നു. ശിരഛേദമോ, വെടിവച്ചുള്ള വധശിക്ഷയോ മാത്രമായിരുന്നു അവശേഷിക്കുന്ന വധശിക്ഷാരീതികൾ. മുന്നൊരുക്കത്തോടു കൂടിയതോ അതിക്രൂരമായതോ ആയ കൊലപാതകങ്ങളോ രാജ്യദ്രോഹമോ മാത്രമായിരുന്നു വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ. [4]

ജർമൻ അധിനിവേശക്കാലത്ത് വിഡ്കുൺ ക്വിസ്ലിങ് സർക്കാർ 1942 സെപ്റ്റംബറിൽ വധശിക്ഷ നടപ്പാക്കന്നതു സംബന്ധിച്ച തീരുമാനമെടുത്തു. 1943 ആഗസ്റ്റ് 16-നു മാത്രം 19 വധശിക്ഷകൾ നടപ്പാക്കപ്പെട്ടു. ഇതിനു മുൻപ് ജർമൻ നിയമത്തിൻ കീഴിൽ 400 നോർവേക്കാരെ വധിച്ചിരുന്നു. 1941-ൽ ബ്രിട്ടനിൽ അഭയം തേടിയിരുന്ന കാബിനറ്റ് യുദ്ധാനന്തരം വധശിക്ഷ നടത്താനുള്ള തീരുമാനമെടുത്തു. 1942 ൽ ശാരീരിക പീഠനത്തിനും കൊലപാതകത്തിനും വധശിക്ഷ നൽകാൻ തീരുമാനമായി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ശുദ്ധീകരണത്തിൽ പല വധശിക്ഷകളും നൽകപ്പെട്ടിരുന്നു. ഇതിൽ 25 നോർവേക്കാരെയും 12 ജർമനിക്കാരെയും വധിക്കുകയുണ്ടായി. [5] 1948 ആഗസ്റ്റ് 27-നാണ് അവസാന വധശിക്ഷ നടപ്പായത്. റാഗ്നർ സ്കാങ്കെ എന്നയാളെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. [6]

മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ ഉടമ്പടി[തിരുത്തുക]

1988-ൽ നോർവെ മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ ഉടമ്പടിയുടെ ആറാം പ്രോട്ടോക്കോൾ ഒപ്പുവച്ചു. ഇത് സമാധാനകാലത്ത് വധശിക്ഷകൾ നൽകുന്നത് നിരോധിക്കുന്നു. [4] രാജ്യത്തിനു വെളിയിലും വധശിക്ഷ നടപ്പാക്കുന്നതിന് നോർവെ എതിരുനിൽക്കുന്നുണ്ട്. മുള്ള ക്രേകർ എന്നയാളെ രാജ്യത്തുനിന്നും പുറത്താക്കാൻ തീരുമാനിച്ചെങ്കിലും വധശിക്ഷ നടപ്പാക്കാൻ സാദ്ധ്യതയുണ്ടെന്ന് തോന്നിയതിനാൽ അയാളെ ഇറാക്കിലേയ്ക്കയച്ചില്ല. [7] മാർട്ടിൻ വിക് മാഗ്നസ്സെൻ കൊലക്കേസിൽ വധശിക്ഷ നൽകപ്പെടില്ല എന്ന് ഉറപ്പു ലഭിച്ചില്ലെങ്കിൽ യെമനിലെ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാവില്ല എന്ന നിലപാടാണ് നോർവെ എടുത്തത്. [8]

പൊതുജനാഭിപ്രായം[തിരുത്തുക]

നാലിലൊന്ന് നോർവേക്കാരും വധശിക്ഷയെ പിന്തുണയ്ക്കുന്നുണ്ടെന്ന് അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നു. ഏറ്റവും പിന്തുണ പ്രോഗ്രസ് പാർട്ടി അംഗങ്ങൾക്കിടയിലാണ്. ഇവർക്കിടയിൽ വധശിക്ഷയോടുള്ള പിന്തുണ 51 ശതമാനമെങ്കിലുമാണ്. [9] ഉൾഫ് എറിക് ക്നഡ്സനെയും [10] ജാൻ ബ്ലോംസെത്തിനെയും [11] പോലെയുള്ള പ്രോഗ്രസ് പാർട്ടി രാഷ്ട്രീയ നേതാക്കൾ ബലാത്സംഗവും കൊലപാതകവും പോലുള്ള കേസുകളിൽ വധശിക്ഷ നൽകുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പാർട്ടിയുടെ ഔദ്യോഗിക നിലപാട് വധശിക്ഷയ്ക്കെതിരാണ്. [9] 2011-ലെ നോർവേ ആക്രമണങ്ങൾക്കു ശേഷമുള്ള ഒരു അഹിപ്രായ സർവേ വധശിക്ഷയ്ക്കെതിരായുള്ള പൊതുജനാഭിപ്രായം ഉറച്ചതാനെന്നു കാണിക്കുന്നു. 16 ശതമാനം പേർ വധശിക്ഷയെ പിന്തുണച്ചപ്പോൾ 68 ശതമാനം പേർ ഇതിനെതിരായിരുന്നു. [12]

അവലംബം[തിരുത്തുക]

 1. "Norway, With No Death Penalty, Balks at Treaty to Ban It", LA Times
 2. Øversveen, Jørn (28 January 2009). "Den siste halshuggingen". Digitalt Fortalt. ശേഖരിച്ചത് 27 February 2009.
 3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 4. 4.0 4.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 9. 9.0 9.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_നോർവേയിൽ&oldid=3808328" എന്ന താളിൽനിന്ന് ശേഖരിച്ചത്