വധശിക്ഷ ക്രോയേഷ്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1974-ലാണ് ക്രോയേഷ്യയിൽ വധ‌ശിക്ഷ നിർത്തലാക്കപ്പെട്ടത്. ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് യൂഗോസ്ലാവ്യയ്ക്കകത്ത് വധശിക്ഷ പിന്നീടും നിയമവിധേയമായിരുന്നു. 1990-ലെ ഭരണഘടനയുടെ ആർട്ടിക്കിൾ ഇരുപത്തൊന്ന് പ്രകാരമാണ് പിന്നീട് വധശിക്ഷ നിർത്തലാക്കപ്പെട്ടത്. [1]

1959 വരെ തൂക്കിക്കൊല്ലൽ ആയിരുന്നു വധശിക്ഷ നടപ്പിലാക്കുന്ന രീതി എങ്കിലും പിന്നീട് ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കാൻ തുടങ്ങി. അവസാന സിവിലിയൻ കുറ്റവാളിക്ക് വധശിക്ഷ നൽകിയത് 1987-ലാണ്.[2]

മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ 13-ആം പ്രോട്ടോക്കോളിൽ ക്രോയേഷ്യ ഒപ്പുവച്ചിട്ടുണ്ട്. 2002 ജൂലൈ 3-നാണ് ഈ കൺവെൻഷനിൽ ഒപ്പുവച്ചത്. 2003 ഫെബ്രുവരി മൂന്നിന് ഈ ഉടമ്പടി റാറ്റിഫൈ ചെയ്യപ്പെടുകയും ഇത് 2003 ജൂലൈ 1-ന് നിലവിൽ വരുകയും ചെയ്തു.[3]

അവലംബം[തിരുത്തുക]

  1. "Constitution of Croatia". മൂലതാളിൽ നിന്നും 2012-03-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-21.
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  3. Protocol No. 13 to the Convention for the Protection of Human Rights and Fundamental Freedoms, concerning the abolition of the death penalty in all circumstances
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ക്രോയേഷ്യയിൽ&oldid=3656976" എന്ന താളിൽനിന്ന് ശേഖരിച്ചത്