വധശിക്ഷ ഗ്രീസിൽ
വധശിക്ഷ നിയമപരമായി നിർത്തലാക്കപ്പെട്ട രാജ്യമാണ് ഗ്രീസ്. 1972 ഓഗസ്റ്റ് 25-നാണ് ഇവിടെ അവസാന വധശിക്ഷ നടപ്പിലാക്കപ്പെട്ടത്. വാസ്സിലിസ് ലൈബെറിസ് എന്നയാളെ ക്രീറ്റ് ദ്വിപിൽ വച്ച് തന്റെ ഭാര്യയെയും ഭാര്യയുടെ മാതാവിനെയും രണ്ടു കുട്ടികളെയും കൊന്ന കുറ്റത്തിന് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുകയായിരുന്നു.
നിർത്തലാക്കൽ
[തിരുത്തുക]യുദ്ധകാലത്തെ രാജ്യദ്രോഹം ഒഴിച്ചുള്ള കുറ്റങ്ങൾക്കുള്ള വധശിക്ഷ 1975-ൽ ഭരണഘടന പ്രകാരം നിർത്തലാക്കി. [1] സിവിലും രാഷ്ട്രീയവുമായ അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര കോവനന്റിന്റെ രണ്ടാം പോട്ടോക്കോൾ 1997-ൽ ഗ്രീസ് അംഗീകരിച്ചു. സൈനിക പശ്ചാത്തലത്തിലുള്ള ഗുരുതര കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ് എന്ന നിലപാറ്റിൽ അപ്പോഴും മാറ്റമുണ്ടായിരുന്നില്ല. മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോൾ 1998-ൽ റാറ്റിഫൈ ചെയ്യപ്പെട്ടു.
2004-ൽ എല്ലാകുറ്റങ്ങളും വധശിക്ഷ നൽകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ; മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ പതിമൂന്നാം പ്രോട്ടോക്കോൾ 2005-ൽ അംഗീകരിക്കപ്പെട്ടു. ഇതനുസരിച്ച് ഒരു സാഹചര്യത്തിലും വധശിക്ഷ നൽകാവുന്നതല്ല.
അവലംബം
[തിരുത്തുക]- ↑ Constitution of Greece, Article 7.
- The end of capital punishment in Europe
- Second Optional Protocol Archived 2007-11-21 at the Wayback Machine. to ICCPR; Protocol No. 6 and Protocol No. 13 to ECHR - text of the treaties, dates of signature and ratification
- Abolitionist and retentionist countries Archived 2015-02-15 at the Wayback Machine. - report by Amnesty International