വധശിക്ഷ ജിബ്രാൾട്ടറിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിബ്രാൾട്ടറിൽ നടന്ന അവസാന പരസ്യ വധശിക്ഷ (1864). സൈന്യമാണ് ഇത് നടപ്പിലാക്കിയത്. ഗ്രാന്റ് കേസ്മെന്റ്സ് സ്ക്വയറിലാണ് ഇത് നടപ്പിലാക്കപ്പെട്ടത്.

വധശിക്ഷ നിയമം മൂലം നിർത്തലാക്കപ്പെട്ട രാജ്യമാണ് ജിബ്രാൾട്ടർ. പത്തൊൻപതാം നൂറ്റാണ്ടിൽ പരസ്യമായായിരുന്നു ഈ ശിക്ഷ നടപ്പാക്കപ്പെട്ടിരുന്നത്. 1864 വരെ ഇത് തുടർന്നു. 1852-ലായിരുന്നു അവസാന വധശിക്ഷ വിധിക്കപ്പെട്ടത്. ബ്രിട്ടീഷ് നിയമത്തിൻ കീഴിൽ വധശിക്ഷ 1965-ൽ നിർത്തലാക്കപ്പെടും എന്ന സ്ഥിതിയിലെത്തിയിരുന്നു. [1] ബ്രിട്ടന്റെ മറ്റ് അധിനിവേശപ്രദേശങ്ങൾക്കൊപ്പം 2002-ൽ വധശിക്ഷ എടുത്തുകളയപ്പെട്ടു.

ചരിത്രം[തിരുത്തുക]

1816-ൽ അൽമേഡ ഗാർഡൻസ് സ്ഥാപിക്കുന്നതുവരെ ഇവിടെയുണ്ടായിരുന്ന ഗ്രാന്റ് പരേഡ് എന്ന മൈതാനത്തായിരുന്നു വധശിക്ഷകൾ നടപ്പാക്കപ്പെട്ടിരുന്നത്. [2] പത്തൊൻപതാം നൂറ്റാണ്ടിൽ ഗ്രാന്റ് കേസ്മെന്റ്സ് സ്ക്വയറിൽ പരസ്യ തൂക്കിക്കൊല്ലലുകൾ നടന്നിരുന്നു. [3]1864-ലാണ് ഇത്തരത്തിൽ അവസാനത്തെ തൂക്കിക്കൊല്ലൽ നടന്നത്.[4]

1931 ജൂലൈ 3-ന് കൊലപാതകക്കുറ്റത്തിന് ഏർണസ്റ്റ് ഓപിസ്സോ എന്നയാളെ തൂക്കിക്കൊന്നതാണ് ജിബ്രാൾട്ടറിലെ അവസാന സിവിലിയൻ വധശിക്ഷ. 1896-നു ശേഷം ജിബ്രാൾട്ടറിൽ നടന്ന അവസാന വധശിക്ഷയായിരുന്നു ഇത്. [5]

രണ്ടാം ലോകമഹായുദ്ധം[തിരുത്തുക]

ജർമൻ രഹസ്യാന്യോഷണവിഭാഗത്തിനു വേണ്ടി ജോലി ചെയ്തിരുന്ന രണ്ട് സ്പെയിൻ കാരെ 1944 ജനുവരി 11-ന് തൂക്കിക്കൊല്ലുകയുണ്ടായി. [1] ആൽബർട്ട് പിയറെപോയിന്റ് എന്ന ബ്രിട്ടീഷുകാരനായ ആരാച്ചാർ ഇതിനായി ഒളിവിൽ ജിബ്രാൾട്ടറിലെത്തുകയായിരുന്നു. [6]

യുദ്ധശേഷം[തിരുത്തുക]

1965 നവംബർ 8-ന് വധശിക്ഷ നിർത്തലാക്കാനുള്ള ശ്രമങ്ങൾ ഫലപ്രാപ്തിക്കടുത്തെത്തിയതാണ്. [1] എങ്കിലും ഇതു സംബന്ധിച്ച നിയമവ്യവസ്ഥ നിലവിൽ വന്നില്ല. ജിബ്രാൾട്ടറിൽ അവസാനം വധശിക്ഷ വിധിക്കപ്പെട്ടത് 1952-ലാണ്. [5]

ഇരുപത്തൊന്നാം നൂറ്റാണ്ട്[തിരുത്തുക]

2001-ൽ കടൽക്കൊള്ള എന്ന കുറ്റത്തിന് ജിബ്രാൾട്ടറിൽ വധശിക്ഷ നിലവിലുണ്ടായിരുന്നു. [7] 2002-ൽ മറ്റ് ബ്രിട്ടീഷ് അധിനിവേശപ്രദേശങ്ങൾക്കൊപ്പം വധശിക്ഷ പൂർണ്ണമായി നിർത്തലാക്കപ്പെട്ടു. [8]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "National Coalition to Abolish the Death Penalty - Today in Capital Punishment History". Archived from the original on 2008-05-10. Retrieved 2012-12-22.
  2. Ellicott, Dorothy (1975). Our Gibraltar. Gibraltar Museum Committee. p. 106.
  3. The Sydney Morning Herald - The Original Rock Star (15 February 2009)
  4. Jackson, William (1990). The Rock of the Gibraltarians. A History of Gibraltar (Second ed.). Grendon, Northamptonshire, United Kingdom: Gibraltar Books. p. 239. ISBN 0-948466-14-6.
  5. 5.0 5.1 Capital punishment in Europe
  6. Security Service MI5: Cuenca and Muñoz: Gibraltar saboteurs
  7. FCO Update to FAC: Second Report: Dependent Territories Review: Interim Report
  8. Death penalty abolished on all British territory - Times Online[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേയ്ക്കു‌ള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ജിബ്രാൾട്ടറിൽ&oldid=3808326" എന്ന താളിൽനിന്ന് ശേഖരിച്ചത്