Jump to content

വധശിക്ഷ സൈപ്രസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നികോസിയ സെൻട്രൽ ജയിലിലെ കഴുമരം. ഇപ്പോൾ ഇതൊരു മ്യൂസിയമാണ്.

കൊലപാതകക്കുറ്റത്തിന് വധശിക്ഷ നൽകുന്നത് 1983 ഡിസംബർ 15-ന് സൈപ്രസിൽ നിർത്തലാക്കപ്പെട്ടിരുന്നു. എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ ഒഴിവാക്കപ്പെട്ടത് 2002 ഏപ്രിൽ 19-നാണ്. പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ നിർബന്ധമല്ലാത്ത രണ്ടാം പ്രൊട്ടോക്കോൾ സൈപ്രസ് അംഗീകരിച്ചിട്ടുണ്ട്. ഈ ഉടമ്പടി വധശിക്ഷ പൂർണ്ണമായി നിർത്തലാക്കാൻ വ്യവസ്ഥ ചെയ്യുന്നു. ആദ്യം ഈ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനെ എതിർത്തിരുന്നെങ്കിലും പിന്നീട് എതിർപ്പ് പിൻവലിച്ചു.

അവസാന വധശിക്ഷ 1962 ജൂൺ 13-നാണ് നടന്നത്. കൊലപാതകക്കുറ്റത്തിന് ഹാംബിസ് സക്കറിയ, മൈക്കൽ ഹിലെറ്റികോസ്, ലസാരിസ് ഡെമെട്രിയോ എന്നിവരെ തൂക്കിക്കൊല്ലുകയായിരുന്നു. [1]

സ്വാതന്ത്ര്യത്തിനു മുൻപ് 1956-ലും 1957-ലുമായി 9 ആൾക്കാരെ ബ്രിട്ടൻ 9 പേരെ ഇ.ഒ.കെ.എ. എന്ന സംഘടനയുടെ അംഗങ്ങളായി നടത്തിയ പ്രവർത്തനങ്ങൾക്ക് ശിക്ഷയെന്ന നിലയിൽ തൂക്കിക്കൊന്നിരുന്നു.

ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ് എന്ന അംഗീകൃതമല്ലാത്ത രാജ്യം വധശിക്ഷ ചില സാഹചര്യങ്ങളിൽ നൽകാനുള്ള നിയമം നിലനിർത്തിയിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 15 യുദ്ധസമയത്ത് രാജ്യദ്രോഹം ചെയ്യുന്നതിനും, തീവ്രവാദ പ്രവർത്തനങ്ങൾക്കും, കടൽക്കൊള്ളയ്ക്കും, ആവർത്തിച്ചുള്ള കൊലപാതകങ്ങൾക്കും വധശിക്ഷ നടപ്പാക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങളിലും ആർട്ടിക്കിൾ 78 അനുസരിച്ച് വധശിക്ഷ ജനപ്രാതിനിദ്ധ്യസഭയുടെ അനുവാദമില്ലാതെ നടത്താനാവില്ല. 1962-നു ശേഷം 2012 വരെ വധശിക്ഷകളൊന്നും ഉണ്ടായിട്ടില്ല.

അവലംബം

[തിരുത്തുക]
  1. "The end of capital punishment in Europe". Capital Punishment U.K. Retrieved 30 April 2011.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സൈപ്രസിൽ&oldid=2405683" എന്ന താളിൽനിന്ന് ശേഖരിച്ചത്