വധശിക്ഷ വിയറ്റ്നാമിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിയറ്റ്നാമിൽ വധശിക്ഷ നിയമപരമായ ഒരു ശിക്ഷാരീതിയാണ്. ഗുരുതരമായ കുറ്റങ്ങൾക്കാണ് വധശിക്ഷ നൽകപ്പെടുന്നത്. കുട്ടിക്കുറ്റവാളികൾക്കും; കുറ്റം ചെയ്യന്ന സമയത്തോ വിചാരണ ചെയ്യുന്ന സമയത്തോ ഗർഭിണികളായ സ്ത്രീകൾക്കും, മൂന്നു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ പാലൂട്ടുന്ന അമ്മമാർക്കും നിയമപ്രകാരം വധശിക്ഷ നൽകാൻ പാടില്ല. ഈ കേസുകളിൽ ശിക്ഷ ജീവപര്യന്തമാക്കി മാറ്റണം. [1]

പീനൽ കോഡിലെ 29 ആർട്ടിക്കിളുകൾ ആവശ്യമെങ്കിൽ നൽകാവുന്ന ശിക്ഷയായി വധശിക്ഷയെ കണക്കാക്കുന്നു. ശിക്ഷ നടപ്പാക്കുന്നത് ഏഴ് പോലീസുകാർ ചേർന്ന ഫയറിംഗ് സ്ക്വാഡുപയോഗിച്ചായിരുന്നു. പ്രതികളെ കണ്ണുകെട്ടി തൂണിനോട് ബന്ധിച്ചിരിക്കും.

2011 നവംബറിനു ശേഷം ദേശീയ അസംബ്ലിയിൽ നിയമനിർമ്മാണത്തിനു ശേഷം വിഷം കുത്തിവച്ചുള്ള വധശിക്ഷ ഉപയോഗിച്ചു തുടങ്ങി. [2][3] 29 കുറ്റങ്ങൾക്ക് വധശിക്ഷ നൽകാം.

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ[തിരുത്തുക]

പീനൽ കോഡിലെ വധശിക്ഷ നൽകാവുന്ന വകുപ്പുകൾ

class="wikitable "

അവലംബം[തിരുത്തുക]

  1. "Penal Code (No. 15/1999/QH10)". Ministry of Justice. മൂലതാളിൽ നിന്നും 2013-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 October 2011.
  2. "Firing squad replaced by lethal injection". Viet Nam News. മൂലതാളിൽ നിന്നും 2012-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 October 2011.
  3. "No: 53/2010/QH12 - Execution of criminal judgments". Misistry of Justice. ശേഖരിച്ചത് 11 October 2011.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_വിയറ്റ്നാമിൽ&oldid=3808332" എന്ന താളിൽനിന്ന് ശേഖരിച്ചത്