വധശിക്ഷ ബെലാറൂസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോവിയറ്റ് യൂണിയനിൽ നിന്ന് വേർപിരിഞ്ഞ ശേഷം ബെലാറൂസിന് സ്വന്തമായ വധശിക്ഷാനിയമമുണ്ട്. ബെലാറൂസിലെ ഇപ്പോഴത്തെ ഭരണഘടന കഠിനമായ കുറ്റങ്ങൾക്കെ വധശിക്ഷ അനുവദിക്കുന്നുണ്ട്. പിന്നീടുവന്ന നിയമങ്ങൾ ഏതൊക്കെ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാമെന്ന് വ്യക്തമാക്കുന്നു. രാജ്യത്തിനെതിരേയും വ്യക്തികൾക്കെതിരേയുമുള്ള കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്. അക്രമമില്ലാത്ത ചില കുറ്റങ്ങൾക്കും വധശിക്ഷ നൽകാം. ആംനസ്റ്റി ഇന്റർനാഷണലിന്റെ അഭിപ്രായത്തിൽ യൂറോപ്പിലെയും, സ്വതന്ത്ര രാജ്യങ്ങളുടെ കോമൺവെൽത്തിലെയും വധശിക്ഷ നിലവിലുള്ള അവസാന രാജ്യമാണ് ബെലാറൂസ്. [1]

ഈ വിഷയത്തിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് ബെലാറൂസിൽ നടക്കുകയുണ്ടായി. സർക്കാർ വധശിക്ഷ എങ്ങനെ നടപ്പാക്കണമെന്നും ശിക്ഷകൾ ഏതൊക്കെ സാഹചര്യത്തിൽ നൽകാമെന്നുമുള്ള നിയമങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. [2] ഐക്യരാഷ്ട്ര സഭയും മറ്റ് അന്താരാഷ്ട്ര സംഘടനകളും ബെലാറൂസിൽ വധശിക്ഷ നടപ്പിലാക്കുന്ന രീതികളെ വിമർശിച്ചിട്ടുണ്ട്. യൂറോപ്യൻ കൗൺസിലിൽ നിന്ന് ഈ രാജ്യത്തെ അകറ്റിനിർത്തുന്ന ഒരു ഘടകം വധശിക്ഷയുടെ ഉപയോഗമാണ്. [3]

നിയമം[തിരുത്തുക]

ഭരണഘടനയുടെ ഇരുപത്തിനാലാം ആർട്ടിക്കിൾ ഇപ്രകാരം പറയുന്നു:

ബെലാറൂസിൽലെ ക്രിമിനൽ നിയമപ്രകാരം താഴെപ്പറയുന്ന കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്:

 • രാജ്യത്തിനെതിരേ യുദ്ധമാരംഭിക്കുകയോ നടത്തുകയോ ചെയ്യുക (ആർട്ടിക്കിൾ 122, രണ്ടാം ഭാഗം)
 • വിദേശരാജ്യത്തിന്റെയോ അന്താരാഷ്ട്ര സംഘടനയുടെയോ പ്രതിനിധിയെ നയതന്ത്രപ്രശ്നങ്ങളോ യുദ്ധമോ ഉണ്ടാക്കാൻ വേണ്ടി വധിക്കുക. (ആർട്ടിക്കിൾ 124, രണ്ടാം ഭാഗം)
 • അന്താരാഷ്ട്ര തീവ്രവാദം (ആർട്ടിക്കിൾ 126)
 • വംശഹത്യ (ആർട്ടിക്കിൾ 127)
 • മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം (ആർട്ടിക്കിൾ 128)
 • അതീവ നശീകരണ ശേഷിയുള്ള ആയുധങ്ങൾ ഉപയോഗിക്കുക. (ആർട്ടിക്കിൾ 134)
 • യുദ്ധനിയമങ്ങൾ അനുസരിക്കാതിരിക്കുക (ആർട്ടിക്കിൾ 135, മൂന്നാം ഭാഗം)
 • കൊലപാതകം (അക്രമത്തോടു കൂടി) (ആർട്ടിക്കിൾ 139, രണ്ടാം ഭാഗം)
 • തീവ്രവാദം (ആർട്ടിക്കിൾ 289, മൂന്നാം ഭാഗം)
 • കൊലപാതകവുമായി ബന്ധപ്പെട്ട രാജ്യദ്രോഹം (ആർട്ടിക്കിൾ 356, രണ്ടാം ഭാഗം)
 • വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുക (ആർട്ടിക്കിൾ 357, മൂന്നാം ഭാഗം)
 • ഭീകരവാദ പ്രവർത്തനങ്ങൾ (ആർട്ടിക്കിൾ 359)
 • അട്ടിമറി (നശീകരണത്തോടു കൂടിയത്) (ആർട്ടിക്കിൾ 360, രണ്ടാം ഭാഗം)
 • പോലീസുദ്യോഗസ്ഥന്റെ കൊലപാതകം. (ആർട്ടിക്കിൾ 362) [5]

മിക്ക വധശിക്ഷാ വിധികളും അക്രമത്തോടു കൂടിയ കൊലപാതകത്തിനായിരുന്നു. [6] മരണശിക്ഷ നൽകാവുന്ന കുറ്റങ്ങളുടെ വിചാരണ ഒരു ന്യായാധിപനും രണ്ട് ജനങ്ങളുടെ നിരീക്ഷകരും ചേർന്ന ബഞ്ചിനു മുന്നിലായിരിക്കണം. [7]

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളുടെ എണ്ണം കഴിഞ്ഞ കുറച്ചു കാലമായി കുറഞ്ഞുവരികയാണ്. 1993-ൽ സോവിയറ്റ് കാലത്ത് വധശിക്ഷയ്ക്ക് കാരണമായേക്കാമായിരുന്ന നാല് സാമ്പത്തികക്കുറ്റങ്ങളെ പാർലമെന്റ് വധശിക്ഷ നൽകുന്ന കുറ്റങ്ങളുടെ ഗണത്തിൽ നിന്നൊഴിവാക്കി. [8] 1997-ൽ പ്രസിഡന്റിന്റെ ഉത്തരവു പ്രകാരം തീവ്രവാദം വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളുടെ പട്ടികയിലേയ്ക്ക് കൂട്ടിച്ചേർക്കപ്പെട്ടു. [9] 1999-ൽ ക്രിമിനൽ കോഡ് പരിഷ്കരിച്ചപ്പോൾ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളുടെ എണ്ണം വീണ്ടും കുറഞ്ഞു. ജീവപര്യന്തം തടവ് 1997-ലാണ് നടപ്പിൽ വരുത്തിയത്.[2]

1994 മാർച്ച് 1-നു ശേഷം സ്ത്രീകൾക്ക് വധശിക്ഷ നൽകാൻ പാടില്ല. കുറ്റം ചെയ്യുന്ന സമയത്ത് 18 വയസിൽ താഴെ പ്രായമുള്ളവരും ശിക്ഷിക്കപ്പെടുമ്പോൾ 65 വയസിനു മുകളിൽ പ്രായമുള്ളവർക്കും 2001 ജനുവരി മുതൽ വധശിക്ഷ ഒഴിവാക്കപ്പെട്ടു. [10] മാനസിക രോഗമുള്ളവരുടെ വധശിക്ഷ കുറച്ചു കൊടുക്കപ്പെട്ടിട്ടുണ്ട്. [5] Under Article 84 of the Constitution, the president "may grant pardons to convicted citizens".[4] 2003-നും 2005-നു ഇടയിൽ പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ രണ്ടു പേരുടെ വധശിക്ഷ ഒഴിവാക്കുകയും ഒരാളുടെ അപേക്ഷ നിരസിക്കുകയും ചെയ്തു. [2]

2000-ൽ യൂറോപ്യൻ കൗൺസിലിന്റെ പാർലമെന്റ് ഇപ്രകാരം വിമർശിക്കുകയുണ്ടായി:

"ബെലാറൂസിലെ വധശിക്ഷകൾ അപലപനീയമാണ്. യൂറോപ്പിൽ വധശിക്ഷ സ്ഥിരമായി പരക്കെ നടപ്പിലാക്കുന്ന ഒറ്റ രാജ്യം ബെലാറൂസ് ആണെന്ന വസ്തുത ഖേദകരമാണ്".[11]

സമാധാന സമയത്തും വധശിക്ഷ നടപ്പിലാക്കുന്ന ഒറ്റ യൂറോപ്യൻ രാജ്യം ബെലാറൂസ് ആണ്. 2001-ൽ യൂറോപ്യൻ കൗൺസിൽ വധശിക്ഷ നിറുത്തലാക്കിയാൽ മാത്രമേ കൗൺസിൽ അംഗത്വത്തിന് അപേക്ഷിക്കാൻ അനുവദിക്കൂ എന്ന് ബെലാറൂസിനെ അറിയിച്ചു. [3] ബെലാറൂസ് 1973-ൽ രാഷ്ട്രീയവും പൊതുവുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയിൽ (International Covenant on Civil and Political Rights) ഒപ്പു വച്ചിട്ടുണ്ട്. [12] ഈ ഉടമ്പടി വധശിക്ഷ നിറുത്തലാക്കുന്നില്ല, മറിച്ച് നടപ്പാക്കുന്നതിൽ ചില നിയന്ത്രണങ്ങൾ വയ്ക്കുക മാത്രമാണ് ചെയ്യുന്നത്.

ശിക്ഷാരീതി[തിരുത്തുക]

ശിക്ഷ നടപ്പാക്കുന്നതിനു മുൻപ് വധശിക്ഷ വിധിക്കപ്പെട്ടെ എല്ലാ പ്രതികളെയും മിൻസ്കിലുള്ള ഒന്നാം നമ്പർ ജയിലിലേയ്ക്ക് മാറ്റും (СИЗО).[13] വെടിവച്ചുള്ള വധശിക്ഷയാണ് രീതി. [6] ശിക്ഷകൾ നടപ്പാക്കാനുള്ള കമ്മിറ്റിയിലെ ഒരംഗമാണ് ആരാച്ചാരാകുന്നത്. [13] ശിക്ഷയ്ക്കു ശേഷം ജയിൽ ഡോക്ടറും ജയിലുദ്യോഗസ്ഥരും മരണം സംഭവിച്ചു എന്ന സർട്ടിഫിക്കറ്റ് നൽകും. മൃതശരീരം രഹസ്യമായി മറവു ചെയ്തശേഷം കുടുംബാംഗങ്ങളെ വിവരമറിയിക്കും. [6] ഒന്നാം നമ്പർ ജയിലിലെ മേധാവിയായിരുന്ന കേണൽ ഒലെഗ് ആൽകയേവ് അവകാശപ്പെടുന്നത് 130-ഓളം വധശിക്ഷകൾ 1996 ഡിസംബറിനും 2001 മേയ് മാസത്തിനുമിടയിൽ നടന്നുവെന്നാണ്. അപ്പോൾ ഇയാൾ ബെലാറൂസിൽ നിന്നും ജർമനിയിലേയ്ക്ക് ഒളിച്ചോടി. [14]

ആന്റൺ ബോൺഡാരെങ്കോ എന്ന വധശിക്ഷ വിധിക്കപ്പെട്ടയാളുടെ അമ്മ കൊടുത്ത പെറ്റീഷൻ പഠിച്ച ശേഷം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശക്കമ്മിറ്റി ബെലാറൂസിലെ വധശിക്ഷാരീതിയെപ്പറ്റി ഇപ്രകാരം പ്രതികരിച്ചു:

വധശിക്ഷകളുടെ എണ്ണം[തിരുത്തുക]

ബെലാറൂസിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 1990-നു ശേഷം നടപ്പാക്കപ്പെട്ട വധശിക്ഷകളുടെ ഏകദേശ എണ്ണമാണ് താഴെക്കൊടുത്തിരിക്കുന്നത്::

 • 1990 – 20
 • 1991 – 14
 • 1993 – 20
 • 1994 – 24
 • 1995 – 46
 • 1997 – 46
 • 1998 – 47
 • 1999 – 13
 • 2000 – 4
 • 2001 – 7 [6]
 • 2007 – ഒരെണ്ണമെങ്കിലും
 • 2008 – നാലെണ്ണമെങ്കിലും
 • 2009 – 0
 • 2010 – 2
 • 2011 – 2 [16]

ബെലാറൂസിൽ മരണശിക്ഷ നൽകപ്പെട്ട ആളുകളുടെ കൃത്യമായ കണക്ക ലഭ്യമല്ല. [17] പല സ്രോതസ്സുകളും പല കണക്കുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബെലാറൂസിലെ സ്വകാര്യ വാർത്താ ഏജൻസി ബെലാപാൻ ("Беларускае прыватнае агентства навiн") പറയുന്നത് 1992-നും 2010-നും മദ്ധ്യേ 278 വധശിക്ഷകൾ നടന്നിട്ടുണ്ടെന്നാണ്. {{citation}}: Empty citation (help). കുഴിമാടങ്ങൾ എവിടെയെന്നുള്ള വിവരങ്ങൾ പുറത്തറിയിക്കാത്തതുകൊണ്ട് കൃത്യമായ കണക്കെടുപ്പും സാദ്ധ്യമല്ല.[18]

ബെലാപാൻ ഏജൻസിയുടെ കണക്കനുസരിച്ച് 1985-നും 2010-നും ഇടയിൽ നടന്ന വധശിക്ഷകൾ:

 • 1985 – 21 – ബെലാറൂസ് സോവിയറ്റ് റിപ്പബ്ലിക്
 • 1986 – 10
 • 1987 – 12
 • 1988 – 12
 • 1989 – 5
 • 1990 – 20
 • 1991 – 21
 • 1992 – 24 – സ്വതന്ത്ര ബെലാറൂസ്
 • 1993 – 20
 • 1994 – 25
 • 1995 – 27
 • 1996 – 29
 • 1997 – 46
 • 1998 – 47
 • 1999 – 13
 • 2000 – 4
 • 2001 – 7
 • 2002 – 4
 • 2003 – 4
 • 2004 – 5
 • 2005 – 5
 • 2006 – 9
 • 2007 – 3
 • 2008 – 2
 • 2009 – 2
 • 2010 – 2

പൊതുജനാഭിപ്രായം[തിരുത്തുക]

1996-ൽ പൊതുജനാഭിപ്രായമറിയാൻ ബെലാറൂസിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടന്നു. ചോദിച്ച 7 ചോദ്യങ്ങളിലൊന്ന് വധസിക്ഷ നിറുത്തലാക്കുന്നതിനെപ്പറ്റി ജനങ്ങളുടെ അഭിപ്രായമായിരുന്നു. 80.44% ആൾക്കാരും വധശിക്ഷ നിറുത്തലാക്കുന്നതിനെതിരായിരുന്നു. [19] അഭിപ്രായ വോട്ടെടുപ്പിന്റെ സമയത്ത് അനുവദനീയമായ ഏറ്റവും വലിയ ശിക്ഷ 15 വർഷം തടവായിരുന്നു. അതിനു ശേഷം ദീർഘകാല തടവിനുള്ള നിയമനിർമ്മാണം നടക്കുകയുണ്ടായി. പക്ഷേ പുതിയ അഭിപ്രായ വോട്ടെടുപ്പുകൾ നടന്നിട്ടില്ല.[8]

വേറൊരു അഭിപ്രായ സർവേയിൽ 4.5 % ജനങ്ങൾക്കേ വധശിക്ഷയ്ക്കെതിരായ അഭിപ്രായമുണ്ടായിരുന്നുള്ളൂ. 79.5% പേരും ഇത് ചില കഠിനമായ കുറ്റങ്ങൾക്ക് നല്ല ശിക്ഷാരീതിയാണെന്ന അഭിപ്രായക്കാരായിരുന്നു. 10% പേർക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. {{citation}}: Empty citation (help).

കോടതിക്കേസുകൾ[തിരുത്തുക]

2004 മാർച്ച് 11-ന് ബെലാറൂസ് റിപ്പബ്ലിക്കിലെ ഭരൺഘടന കോടതി ക്രിമിനൽ കോഡിലെ രണ്ട് വകുപ്പുകല് ഭരണഘടനയ്ക്കെതിരാണെന്ന് വിധിച്ചു. പ്രസിഡന്റോ അസംബ്ലിയോ വധശിക്ഷ സ്ഥിരമായോ താൽക്കാലികമായോ നിറുത്ത്ലാക്കാനുള്ള തീരുമാനമെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. [20] Subsequently, 2005 ഒക്ടോബറിൽ പാർലമെന്റ് ക്രിമിനൽ കോഡിൽ ഭേദഗതി വരുത്തി. വധശിക്ഷയുടെ തുടർന്നുള്ള ഉപയോഗം താൽക്കാലികം മാത്രമാണെന്ന് പ്രഖ്യാപനമുണ്ടായി. [21] 2008 ഫെബ്രുവരിയിൽ മൂന്ന് വധശിക്ഷകളുണ്ടായി. [22]

പുതിയ സംഭവവികാസങ്ങൾ[തിരുത്തുക]

വധശിക്ഷ നിറുത്തലാക്കുന്നതിനനുബന്ധമായുള്ള പ്രചാരണപരിപാടികൾ അടുത്തുതന്നെ തുടങ്ങുമെന്ന്ൻ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ 2009 നവംബറിൽ പ്രസ്താവിച്ചിരുന്നു. [23]

അവലംബം[തിരുത്തുക]

 1. Amnesty International- Document- Commonwealth of Independent states: Belarus- the last executioner
 2. 2.0 2.1 2.2 Embassy of Belarus in the United Kingdom Capital Punishment in Belarus and Changes of Belarus Criminal Legislation related thereto Archived 2007-12-19 at the Wayback Machine.. Retrieved May 29, 2007.
 3. 3.0 3.1 Belpan (2001-04-05). "Seminar on death penalty abolition held in Brest". BrestOnline. Archived from the original on 2006-02-09. Retrieved 2007-11-03.
 4. 4.0 4.1 Constitution of the Republic of Belarus Archived 2010-11-04 at the Wayback Machine.. Accessed on 5 September 2005.
 5. 5.0 5.1 Embassy of the Republic of Belarus in the United States. On the Use of Death Penalty in the Republic of Belarus Archived 2008-09-14 at the Wayback Machine.. Published 2004. Retrieved May 29, 2007.
 6. 6.0 6.1 6.2 6.3 газете «Труд-7» (2002-11-06). "Смертная казнь" (in റഷ്യൻ). BrestOnline. Retrieved 2007-11-03.{{cite web}}: CS1 maint: numeric names: authors list (link) [പ്രവർത്തിക്കാത്ത കണ്ണി]
 7. "DECISION OF THE CONSTITUTIONAL COURT OF THE REPUBLIC OF BELARUS OF 17.04.2001 No. D-114/2001". Constitutional Court of the Republic of Belarus. 2001-04-17. Archived from the original on 2007-10-06. Retrieved 2008-03-11.
 8. 8.0 8.1 "Belarus and Uzbekistan: the last executioners." Amnesty International. Accessed on 5 September 2005.
 9. Amnesty International (1997-11-10). "Belarus: Findings of Human Rights Committee confirm worsening human rights situation". Archived from the original on 2006-04-01. Retrieved 2007-11-03.
 10. "Уголовный кодекс Республики Беларусь" (in റഷ്യൻ). 2006-04-02. Retrieved 2007-11-03.
 11. Legisltationline.org Death Penalty - Belarus Archived 2007-09-27 at the Wayback Machine.. Published November 2004. Retrieved May 29, 2007.
 12. United Nations Office of the High Commissioner for Human Rights. Signatory nations of the ICCPR Archived 2007-09-26 at the Wayback Machine.. Retrieved May 29, 2007.
 13. 13.0 13.1 Human Rights Committee (2003-04-24). "Communication No 887/1999 : Belarus. 24/04/2003". United Nations Organization. Retrieved 2007-11-03.
 14. "Belarus Executioner Accuses President of Murder". Reuters. 2001-08-29. Archived from the original on 2002-01-16. Retrieved 2007-11-03.
 15. Human Rights Committee (2003). "Communication No 886/1999 : Belarus. 28/04/2003". United Nations. Retrieved 2007-11-17.
 16. Execution of Belarus death row prisoner confirmed Amnesty International on July 26, 2011, accessed on August 31, 2011.
 17. International Helsinki Federation for Human Rights (2006). "IHF Intervention to the 2006 OSCE Human Dimension Implementation Meeting" (PDF). Archived from the original (PDF) on 2008-02-29. Retrieved 2007-11-17.
 18. "OSCE Comments on the Death Penalty" (PDF). Organization for Security and Cooperation in Europe. 1994. Archived from the original (PDF) on 2008-02-29. Retrieved 2007-11-17.
 19. "Центральной комиссии Республики Беларусь по выборам и проведению республиканских референдумов" (in റഷ്യൻ). 1996. Archived from the original on 2007-10-19. Retrieved 2007-11-17.
 20. Judgment of the Constitutional Court of March 11, 2004 Archived 2006-01-04 at the Wayback Machine. On the conformity between the Constitution of the Republic of Belarus, the international treaties to which the Republic of Belarus is a party and the provisions of the Criminal Code of the Republic of Belarus stipulating application of the death penalty as a punishment, accessed on May 28, 2006.
 21. Belarus amends criminal code Interfax on October 26, 2005, accessed on May 28, 2006.
 22. Three get executed Archived 2008-08-13 at the Wayback Machine. & E.C. is upset
 23. Belarus starts campaign on abolition of death penalty ZeeNews, November 30 2009
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ബെലാറൂസിൽ&oldid=3921949" എന്ന താളിൽനിന്ന് ശേഖരിച്ചത്