വധശിക്ഷ ജപ്പാനിൽ
ജപ്പാനിലെ സാഗ ചക്രവർത്തി 818-ൽ ഔദ്യോഗികമായി വധശിക്ഷ നിറുത്തലാക്കിയിരുന്നു. ഇത് 1165 വരെ തുടർന്നു. ഇക്കാലത്തും നാട്ടുപ്രമാണികൾ സ്വകാര്യമായി വധശിക്ഷ നടത്തിവന്നിരുന്നു. മറ്റെല്ലാ കാലത്തും പല രീതിയിൽ ജപ്പാനിൽ വധശിക്ഷകൾ നടന്നിരുന്നു. ജപ്പാനിൽ ശിരഛേദം സാധാരണയായി നടന്നിരുന്ന ഒരു ശിക്ഷാരീതിയായിരുന്നു. ചിലപ്പോൾ ചെറിയ കുറ്റകൃത്യങ്ങൾക്കുപോലും ഇത് നടപ്പിലാക്കിയിരുന്നു. സമുറായികൾക്ക് യുദ്ധരംഗത്തുനിന്നും ഓടിപ്പോകുന്ന സൈനികരെ ശിരഛേദം ചെയ്യാൻ അധികാരമുണ്ടായിരുന്നു. സെപ്പുക്കു എന്ന ആത്മഹത്യാ രീതിയിലെ രണ്ടാമത്തെ ഘട്ടം ശിരഛേദമായിരുന്നു. ആത്മഹത്യ ചെയ്യുന്നയാൾ വയറ് കീറിയതിനു ശേഷം മറ്റൊരു യോദ്ധാവ് അയാളുടെ ശിരസ്സ് പിന്നിൽ നിന്ന് കറ്റാന എന്ന വാളുപയോഗിച്ച് വെട്ടിമാറ്റും. വേദനയും ദുരിതവും അനുഭവിക്കുന്ന സമയം കുറയ്ക്കാനാണിത്.
പതിനാറാം നൂറ്റാണ്ടിൽ ജപ്പാനിൽ ഇതിഹാസ പരിവേഷമുണ്ടായിരുന്ന കൊള്ളക്കാരൻ ഇഷികാവ ഗോയെമോണിനെ ഒരു ഇരുമ്പ് കുളിത്തൊട്ടിയിൽ തിളപ്പിച്ച് കൊന്നു. [1] യുദ്ധപ്രഭുവായ ടോയോടോമി ഹിഡെയോഷിയെ കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് പരസ്യമായി ഇയാളെ കൊന്നത്. ഇയാളുടെ മുഴുവൻ കുടുംബത്തെയും ഇക്കൂട്ടത്തിൽ കൊന്നിട്ടുണ്ടാവാം. .
ആധുനിക കാലം
[തിരുത്തുക]ടോക്കിയോ സബ് വേയിൽ സാരിൻ ഗാസുപയോഗിച്ച് ആക്രമണം നടത്തിതിന്റെ മുഖ്യ ആസൂത്രകനായ ഷോക്കോ അസഹാര എന്നയാളെ 2004 ഫെബ്രുവരി 27-ന് തൂക്കിക്കൊല്ലുക എന്ന ശിക്ഷയ്ക്ക് വിധിച്ചു. സീരിയൽ കൊലപാതകിയായ ഹിരോആകി ഹിഡാകയെയും മറ്റു മൂന്നു പേരെയും 2006 ഡിസംബർ 25-ന് ജപ്പാനിൽ തൂക്കിക്കൊന്നു.
രീതി
[തിരുത്തുക]തൂക്കിക്കൊലയാണ് വധശിക്ഷ നടപ്പാക്കാൻ ജപ്പാനിൽ ഉപയോഗിക്കുന്ന പ്രധാന മാർഗ്ഗം. നോറിയോ നഗയാമ,[2] മാമോറു ടകുമ,[3] സുടോമു മിയസാകി എന്നിവർ ഉദാഹരണം. [4]
അവലംബം
[തിരുത്തുക]- ↑ "Goemonburo - Goemon-style bath". Archived from the original on 2011-07-06. Retrieved 2012-06-11.
- ↑ "In Secrecy, Japan Hangs a Best-Selling Author, a Killer of 4". New York Times. 1997-08-07. Retrieved 2008-06-17.
- ↑ "Japanese school killer executed". BBC News. 2004-09-14. Retrieved 2008-06-17.
- ↑ "Reports: Japan executes man convicted of killing and mutilating young girls in 1980s". International Herald Tribune. 2008-06-17. Archived from the original on 2008-08-04. Retrieved 2008-06-17.