വധശിക്ഷ സാൻ മറീനോയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് സാൻ മറീനോ. ഇവിടെ അവസാന വധശിക്ഷ നടപ്പിലാക്കിയത് 1468-ലാണ്. തൂക്കിക്കൊല്ലലായിരുന്നു ശിക്ഷാമാർഗ്ഗം.[1] [2] 1800-നു ശേഷം വധശിക്ഷ നടപ്പിലാക്കാത്ത ലോകത്തിലെ രണ്ടു രാജ്യങ്ങളിൽ ഒന്നാണ് സാൻ മറീനോ. ലിച്ച്റ്റൻസ്റ്റൈനാണ് മറ്റൊരു രാജ്യം. 1785-ലാണ് ലിച്ച്റ്റൻസ്റ്റൈനിൽ അവസാന വധശിക്ഷ നടപ്പിലാക്കപ്പെട്ടത്.[3]

സാധാരണ കുറ്റങ്ങൾക്ക് വധശിക്ഷ നിർത്തലാക്കിയ ലോകത്തിലെ ആദ്യ രാജ്യമാണ് സാൻ മറീനോ. 1848-ലാണ് ഇതു നടന്നത്. 1865-ൽ എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ നിർത്തലാക്കുന്ന രണ്ടാമത്തെ (യൂറോപ്പിലെ ആദ്യത്തെ) രാജ്യമായി സാൻ മറീനോ മാറി. ലോകത്തിലാദ്യമായി എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ എടുത്തുകളഞ്ഞ രാജ്യം വെനസ്വേലയായിരുന്നു (1863-ൽ).[4] 1900-നു മുൻപ് എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ നിർത്തലാക്കിയ മൂന്നു രാജ്യങ്ങളേയുള്ളൂ (കോസ്റ്റാറിക്കയും, വെനസ്വേലയും സാൻ മറീനോയും). [5] [6]

അന്താരാഷ്ട്ര ഉടമ്പടികൾ[തിരുത്തുക]

1989-ൽ സാൻ മറീനോ മനുഷ്യാവകാശങ്ങൾക്കുള്ള യൂറോപ്യൻ ഉടമ്പടിയുടെ ആറാം പ്രോട്ടോക്കോൾ അംഗീകരിച്ചു. സമാധാനകാലത്ത് വധശിക്ഷ നടപ്പാക്കാൻ പാടില്ല എന്ന് ഈ ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു. [7]

അവലംബം[തിരുത്തുക]

  1. Death Penalty Archived 2011-08-23 at the Wayback Machine., Belgorod State University
  2. "The end of capital punishment in Europe", Capital Punishment UK
  3. "Death Penalty Satistics 2006", Amnesty International
  4. Determinants of the death penalty: a comparative study of the world, Carsten Anckar, Routledge, 2004, ISBN 0-415-33398-9, p.17
  5. Death Penalty: Beyond Abolition, Council of Europe, 2004, ISBN 92-871-5332-9, p.32
  6. "THE DEATH PENALTY: ABOLITION GAINS GROUND", Martine Jacot, UNESCO Courier, October 1999
  7. "The end of capital punishment in Europe", Capital Punishment UK
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സാൻ_മറീനോയിൽ&oldid=3970378" എന്ന താളിൽനിന്ന് ശേഖരിച്ചത്