വധശിക്ഷ സ്പെയിനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്താൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയുന്നവർ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ

വധശിക്ഷ സ്പെയിനിലെ 1978-ലെ ഭരണഘടനയനുസരിച്ച് നിരോധിക്കപ്പെട്ടിട്ടുണ്ട്. 1995 ഒക്ടോബർ 11 മുതൽ സൈനികക്കുറ്റങ്ങളുൾപ്പെടെയുള്ള എല്ലാ കുറ്റങ്ങൾക്കും മരണശിക്ഷ നൽകാൻ പാടില്ല എന്ന ചട്ടം നിലവിൽ വന്നു. [1]

1975 സെപ്റ്റംബർ 27-നാണ് അവസാന വധശിക്ഷ നടപ്പിലായത്. കൊലപാതകക്കുറ്റത്തിന്റെ ശിക്ഷയായി ഇ.ടി.എ., എഫ്.ആർ.എ.പി. എന്നീ സംഘടനകളുടെ അഞ്ച് അംഗങ്ങളെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. ഇവരുടെ ശിക്ഷ ആദ്യം ഗരോട്ടുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലാനായിരുന്നെങ്കിലും വെടിവച്ചുള്ള ശിക്ഷയായി ഇളവു ചെയ്യുകയായിരുന്നു. ഈ കേസിന്റെ വിചാരണയ്ക്കിടെ ഗർഭിണികളുൾപ്പെടെ ചിലരുടെ ശിക്ഷ ജനറൽ ഫ്രാങ്കോ ഇളവു ചെയ്യുകയുണ്ടായി. 1974-ൽ ഗരോട്ട് അവസാനമായി ഉപയോഗിച്ചത് വളരെ മോശമായ മാധ്യമ ചർച്ചയ്ക്കിടയാക്കിയിരുന്നു. [2]

ചരിത്രം[തിരുത്തുക]

രാജഭരണകാലത്ത് വധശിക്ഷ സ്പെയിനിൽ സാധാരണ നൽകാറുണ്ടായിരുന്ന ശിക്ഷയായിരുന്നു. ശിരച്ഛേദവും (പ്രത്യേകിച്ച് കുലീനർക്ക്) വധശിക്ഷ നൽകാനുപയോഗിച്ചിരുന്ന മാർഗ്ഗമായിരുന്നു. 1820-ൽ ഫെർഡിനാന്റ് ഏഴാമൻ രാജാവ് മറ്റു ശിക്ഷാ മാർഗ്ഗങ്ങൾക്കു പകരം ഗരോട്ട് ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് സ്പെയിനിലെ സാധാരണ ശിക്ഷാ മാർഗ്ഗം ഗരോട്ടായിരുന്നു. ആറുപ്രാവശ്യം സ്പെയിനിന്റെ പ്രധാനമന്ത്രിയായിരുന്ന അന്റോണിയോ കാനോവാസ് ഡേൽ കാസ്റ്റില്ലോയും ഗരോട്ടുപയോഗിച്ച് വധിക്കപ്പെട്ടവരിൽ പെടും. 1932-ൽ രണ്ടാം സ്പാനിഷ് റിപ്പബ്ലിക്കിനു കീഴിൽ ശിക്ഷ ഉപേക്ഷിക്കപ്പെട്ടുവെങ്കിലും രണ്ടു വർഷത്തിനു ശേഷം ചില കുറ്റങ്ങൾക്കായി (കൊലപാതകത്തിനല്ല) പുനസ്ഥാപിക്കപ്പെട്ടു.

സ്പെയിൻ ഫ്രാങ്കോയുടെ കീഴിൽ[തിരുത്തുക]

1938-ൽ ഫ്രാങ്കോയുടെ കീഴിൽ വധശിക്ഷ ഒരുത്തരവിലൂടെ പൂർണ്ണമായി പുനസ്ഥാപിക്കപ്പെട്ടു. ഫ്രാങ്കോയുടെ ഭരണത്തിന്റെ ആദ്യകാലത്ത് അനേകം വധശിക്ഷകൾ അതിവേഗം നടത്തിയിരുന്നു. ഇവയിൽ പലതും നിയമത്തിനു പുറത്തായിരുന്നു നടപ്പാക്കിയിരുന്നത്. ലക്ഷക്കണക്കിനാൾക്കാരെ ഇങ്ങനെ കൊന്നിരിക്കാം എന്ന് കരുതുന്നവരുണ്ട്. 1940 മുതൽ 1975 വരെ 165 പേരെ നിയമപരമായി വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. കൃത്യമായ കണക്കുകൾ പക്ഷേ (ആഭ്യന്തര യുദ്ധം കാരണം) ലഭ്യമല്ല.

ഫ്രാങ്കോയുടെ ഭരണം ശക്തിപ്രാപിച്ചപ്പോൾ വധശിക്ഷകളുടെ എണ്ണം കുറഞ്ഞുവന്നു. 1950 മുതൽ 1975 വരെ രണ്ടു സ്ത്രീകളുൾപ്പെടെ 67 സ്പെയിൻകാർ ഗരോട്ടുപയോഗിച്ചും 16 പേർ ഫയറിംഗ് സ്ക്വാഡുപയോഗിച്ചും വധിക്കപ്പെട്ടുവെങ്കിലും 1972ൽ ഒരാളെയും 1974-ൽ രണ്ടു പേരെയും മാത്രമാണ് വധിച്ചത്. [3] അവസാന അഞ്ചു വധശിക്ഷകൾ 1975-ലാണ് നടന്നത്. [4]

തീവ്രവാദത്തിനും വധശിക്ഷ നൽകപ്പെട്ടിരുന്നു. ,[5][6]

അവലംബം[തിരുത്തുക]

  1. "The death penalty in Spain – iberianature – Spanish history and culture". Iberianature.com. ശേഖരിച്ചത് 2011-11-08. CS1 maint: discouraged parameter (link)
  2. "Historia de la pena de muerte". Amnistiacatalunya.org. ശേഖരിച്ചത് 2011-11-08. CS1 maint: discouraged parameter (link)
  3. List of persons executed in Spain since 1812: http://www.capitalpunishmentuk.org/garottel.html
  4. http://en.wikiquote.org/wiki/Olof_Palme
  5. FIJLE: Boletin de Informacion - El "Caso Montenegro"
  6. Archivo Linz - El terrorista Andrés Ruiz Márquez fue detenido por la policia en la calle de Serrano
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സ്പെയിനിൽ&oldid=2285807" എന്ന താളിൽനിന്ന് ശേഖരിച്ചത്