വധശിക്ഷ ഹോങ്ക് കോങ്ങിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ ഹോങ്ക് കോങ്ങിൽ 1993-ൽ ഔദ്യോഗികമായി നിർത്തലാക്കപ്പെട്ടിട്ടുണ്ട്.

വധശിക്ഷ നൽകപ്പെട്ടിരുന്ന കുറ്റങ്ങൾ[തിരുത്തുക]

1993-നു മുൻപ് ഹോങ്ക് കൊങ് കോളനി നിലവിൽ വന്ന കാലം മുതൽക്കേ കൊലപാതകം, മരണത്തിൽ കലാശിക്കുന്ന തട്ടിക്കൊണ്ടു പോകൽ, കടൽക്കൊള്ള എന്നീ കുറ്റങ്ങൾക്ക് സാധാരണ ഉപയോഗത്തിലിരുന്ന ശിക്ഷാ രീതിയായിരുന്നു വധശിക്ഷ. [1]

നിർത്തലാക്കൽ[തിരുത്തുക]

1966 നവംബർ 16-ന് നടന്ന അവസാന ശിക്ഷയ്ക്കു ശേഷം വധശിക്ഷകൾ താൽക്കാലിക നടപടി എന്ന നിലയിൽ നിർത്തി വച്ചിരിക്കുകയായിരുന്നു. [2] അതിനു ശേഷം ഹോങ്ക് കോങ് ഗവർണർ എല്ലാ വധശിക്ഷകളും ജീവപര്യന്തം തടവായി തെന്റെ അധികാരമുപയോഗിച്ച് മാറ്റിക്കൊണ്ടിരുന്നു. [3] 1993 ഏപ്രിലിൽ ഹോങ്ക് കോങ്ങിൽ വധശിക്ഷ ഔദ്യോഗികമായി നിർത്തലാക്കപ്പെട്ടു. [4] അതിനു ശേഷം ജീവപര്യന്തം തടവാണ് ഹോങ്ക് കോങ്ങിലെ ഏറ്റവും കൂടിയ ശിക്ഷ.

ചൈനയുമായി പുനഃസംയോജനം കഴിഞ്ഞ ശേഷവും "ഒരു രാജ്യം രണ്ടു വ്യവസ്ഥകൾ" എന്ന തത്ത്വമനുസരിച്ച് ഹോങ്ക് കോങ് നിയമത്തിൽ വധശിക്ഷ നിരോധിതമായി തുടരുന്നു. [5] ചൈനയിൽ വധശിക്ഷ നിലവിലുണ്ട്.

അവലംബം[തിരുത്തുക]

  1. "Victoria Prison Decommissioning Open Day". The Government of the Hong Kong Special Administrative Region of the People's Republic of China.
  2. "A Chronology of CSD's Development and Penal Measures of Hong Kong". Hong Kong Correctional Services. Archived from the original on 2011-07-19. Retrieved 2012-06-25.
  3. "WORLD FACTBOOK OF CRIMINAL JUSTICE SYSTEMS - HONG KONG by Ian Dobinson". Bureau of Justice Statistics, U.S. Department of Justice. Archived from the original on 2006-05-03. Retrieved 2012-06-25.
  4. "Victoria Prison Decommissioning Open Day". The Government of the Hong Kong Special Administrative Region of the People's Republic of China.
  5. "Basic Law in Full Text". The Government of the Hong Kong Special Administrative Region of the People's Republic of China.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഹോങ്ക്_കോങ്ങിൽ&oldid=3644391" എന്ന താളിൽനിന്ന് ശേഖരിച്ചത്