Jump to content

വധശിക്ഷ അർമേനിയയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് അർമേനിയ. ഇവിടെ അവസാന വധശിക്ഷ നടപ്പിലാക്കിയത് 1991 ഓഗസ്റ്റ് 30-നാണ്. ഒരു വെടിയുണ്ട മാത്രമുപയോഗിച്ചാണ് അവസാന ശിക്ഷ നടപ്പിലാക്കപ്പെട്ടത്. കൊലപാതകം, രാജ്യദ്രോഹം, സൈനികകാര്യങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റങ്ങൾ എന്നിവയ്ക്ക് വധശിക്ഷ നൽകുവാൻ രാജ്യത്ത് നിയമമുണ്ടായിരുന്നു. 2003-ലാണ് വധശിക്ഷ നിർത്തലാക്കപ്പെട്ടത്. വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവുനൽകാനാണ് വ്യവസ്ഥ ചെയ്യപ്പെട്ടത്.

2003-ൽ അർമേനിയ മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാമത്തെ പ്രോട്ടോക്കോൾ അംഗീകരിച്ചു. ഇത് യുദ്ധസമയത്തെ ഗുരുതരമായ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. [1] പതിമൂന്നാമത്തെ പ്രോട്ടോക്കോൾ 2006-ൽ ഒപ്പുവയ്ക്കപ്പെട്ടു. ഇത് എല്ലാ സാഹചര്യങ്ങളിലും വധശിക്ഷ ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്നു. [2]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_അർമേനിയയിൽ&oldid=3790271" എന്ന താളിൽനിന്ന് ശേഖരിച്ചത്