വധശിക്ഷ ബംഗ്ലാദേശിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൂക്കിക്കൊല്ലലാണ് ബംഗ്ലാദേശിലെ വധശിക്ഷാരീതി. 2005-ൽ രണ്ടു ന്യായാധിപർക്കെതിരേ ബോംബാക്രമണം നടത്തിയ കുറ്റത്തിന് ചിലരെ 2007-ൽ തൂക്കിക്കൊന്നിരുന്നു. 2010-ൽ ഷേക്ക് മുജീബുർ റഹ്മാനെ വധിച്ച അഞ്ചു പേരെ തൂക്കിക്കൊന്നിരുന്നു. [1]

ധാരാളം പേർ ബംഗ്ലാദേശിൽ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്. ഡാക്കയിലെ ഒരു ജയിലിലെ 2400 ജയിൽപ്പുള്ളികളിൽ 90 പേർ മരണശിക്ഷ കാത്ത് കഴിയുന്നവരാണത്രേ. [2]

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ[തിരുത്തുക]

കൊലപാതകം, [3] മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, [4] സദാചാരത്തിനു നിരക്കാത്തതോ നിയമവിരുദ്ധമോ ആയ കാര്യങ്ങൾക്ക് കുട്ടികളെ കടത്തുക, വ്യഭിചാരത്തിനായി സ്ത്രീകളെ കടത്തുക[5] എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാറുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ബംഗ്ലാദേശിൽ&oldid=1339132" എന്ന താളിൽനിന്ന് ശേഖരിച്ചത്