Jump to content

വധശിക്ഷ ചൈനയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൈനയിൽ നികുതി വെട്ടിപ്പ്, കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ പല കുറ്റങ്ങൾക്കും വധശിക്ഷ നൽകാറുണ്ട്. ചൈനയിലാണ് ഓരോ വർഷവും ഏറ്റവും കൂടുതൽ ആൾക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ഇറാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ജനസംഖ്യാനുപാതം വച്ചു നോക്കുമ്പോൾ കൂടുതൽ വധശിക്ഷകൾ നൽകപ്പെടുന്നുണ്ട്. [1] സംഘടനകളുടെ അഭിപ്രായത്തിൽ യഥാർത്ഥ ശിക്ഷാ നിരക്ക് ഔദ്യോഗിക നിരക്കിനേക്കാൾ വളരെ അധികമാണ്. 2009-ൽ ദുയി ഹുവ ഫൗണ്ടേഷൻ എന്ന സംഘടനയുടെ അഭിപ്രായത്തിൽ ചൈനയിൽ 5,000 ആൾക്കാർക്ക് വധശിക്ഷ നൽകിയിരുന്നു. മറ്റെല്ലാ രാജ്യങ്ങളും ചേർന്ന എണ്ണത്തേക്കാൾ കൂടുതലാണിത്. [2] യധാർത്ഥ കണക്ക് ഔദ്യോഗിക രഹസ്യമാണ്.

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുടെ എണ്ണം കുറയ്ക്കുകയും വധശിക്ഷ നിയന്ത്രിക്കുകയും ചെയ്യുക എന്നത് ചൈനീസ് സർക്കാരിന്റെ ഒരു ലക്ഷ്യമാണ്. 2011-ൽ നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാന്റിംഗ് കമ്മിറ്റി വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങളുടെ എണ്ണം 68-ൽ നിന്ന് 55 ആയി കുറച്ചു. [3] അതേ വർഷം തന്നെ പർമോന്നത ജനകീയ കോടതി കീഴ്ക്കോടതികൾ രണ്ട് വർഷത്തേയ്ക്ക് വധശിക്ഷ നിറുത്തിവയ്ക്കാനും വളരെ ഗുരുതരമായ കുറ്റങ്ങൾ ചെയ്യുന്ന അപൂർവം കുറ്റവാളികൾക്ക് മാത്രമേ ഇത് നൽകാവൂ എന്നും ഉത്തരവിട്ടു. [4]

ഹോങ് കോങ്, മകാവു എന്നീ പ്രവിശ്യകളിൽ വധശിക്ഷ നിലവിലില്ല.

ചരിത്രം

[തിരുത്തുക]

ഇപ്പോൾ ചൈനയിൽ ധാരാളം വധശിക്ഷകൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ടാങ്ക് രാജവംശക്കാലത്ത് വധശിക്ഷ നിരോധിക്കപ്പെട്ടിരുന്നു. [5] 747-ൽ ക്സുവാൻസോങ് ചക്രവർത്തിയാണ് വധശിക്ഷ നിരോധിച്ചത്. വധശിക്ഷയ്ക്ക് പകരം പീഡനമോ നാടുകടത്തലോ പോലെ മറ്റു ശിക്ഷകളാണ് നൽകിയിരുന്നത്. 12 വർഷങ്ങൾക്കു ശേഷം അൻ ലുഷാൻ കലാപത്തെത്തുടർന്ന് വധശിക്ഷ പുനരാരംഭിച്ചു. കഴുത്തു ഞെരിക്കലും ശിരച്ഛേദവുമായിരുന്നു ടാംഗ് കാലത്തെ ശിക്ഷാരീതികൾ. ധാരാളം കുറ്റങ്ങൾക്ക് വധശിക്ഷ നൽകപ്പെട്ടിരുന്നു.

ലിംഗ് ചി എന്നയാളെ സാവധാനം കീറിമുറിച്ച് കൊല്ലുന്നു. 1910-നടുത്ത കാൽത്ത് ബൈജിംഗ്.

കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കൂടുതൽ വേദനയനുഭവിക്കുന്ന തരം ശിക്ഷയാണെങ്കിലും ചൈനയിൽ ശിരഛേദം കൂടുതൽ കഠിനമായ ശിക്ഷയായാണ് കരുതപ്പെട്ടിരുന്നത്.കൺഫൂഷ്യൻ മതവിശ്വാസത്തിൽ ശരീരം മതാപിതാക്കളിൽ നിന്നുള്ള ദാനമായതുകൊണ്ട് മൃതദേഹം മറവുചെയ്യുമ്പോൾ മുറിച്ച് രണ്ടാക്കപ്പെടുന്നത് പിതൃക്കളോടുള്ള അവജ്ഞയായി കരുതപ്പെട്ടിരുന്നതാണ് ഇതിന് കാരണം. ചൈനക്കാർക്ക് പക്ഷേ ക്വാർട്ടർ ചെയ്യുന്നതുപോലുള്ള മറ്റു ശിക്ഷാരീതികളുണ്ടായിരുന്നു. അരയിൽ വച്ച് മുറിച്ച് കൊല്ലുന്ന രീതി ക്വിങ് രാജവംശത്തിന്റെ കാലത്ത് നിറുത്തലാക്കപ്പെട്ടു. വളരെ വേദനാജനകവും ക്രൂരവുമായ മരണമായതുകൊണ്ടായിരുന്നു ഇത് നിരോധിക്കപ്പെട്ടത് . ചില കഥകളിൽ ശിരസ്സറുത്ത ആൾക്കാർ പെട്ടെന്ന് മരിച്ചിരുന്നില്ല.[6][7][8][9]

നിയമ നടപടികൾ

[തിരുത്തുക]

മദ്ധ്യതല ജനകീയ കോടതി വിചാരണയ്ക്ക് ശേഷം മരണശിക്ഷ വിധിച്ചുകഴിഞ്ഞാൽ ഇരട്ട അപ്പീൽ നടപടിയാണുണ്ടാവുക. ഒന്നാമത്തെ അപ്പീൽ ഉന്നതതല ജനകീയ കോടതിയിലേക്കും അതിനോടൊപ്പം തന്നെ (2007 മുതൽ) രണ്ടാമത്തെ അപ്പീൽ ചൈനയിലെ പരമോന്നത ജനകീയ കോടതിയിലേക്കും പോകും. ഈ കോടതികൾ അപ്പീൽ തള്ളിയാൽ ഉടനടി വധശിക്ഷ നടപ്പാക്കും. 2008-ന്റെ ആദ്യപകുതിയിൽ 15% വധശിക്ഷകൾ അപ്പീലിൽ ഒഴിവാക്കപ്പെടുന്നുണ്ടായിരുന്നെന്നാണ് ചൈനീസ് സർക്കാരിന്റെ കണക്ക്. 2006-നെ അപേക്ഷിച്ച് 30% കുറവ് വധശിക്ഷകൾ മാത്രമേ 2007-ൽ നടന്നിട്ടുള്ളൂ എന്ന സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. [1]

ചൈനയിൽ ഒരു പ്രത്യേകതരം ശിക്ഷയുണ്ട്. "രണ്ടു വർഷത്തെ നല്ല നടപ്പിനൊപ്പം വധശിക്ഷ" എന്നാണ് ഇതിനെ വിളിക്കുന്നത്. (ചൈനീസ്: 死缓; പിൻയിൻ: sǐ huǎn). നല്ല നടപ്പുകാലത്ത് മറ്റ് കുറ്റകൃത്യങ്ങളൊന്നും ചെയ്തില്ലെങ്കിൽ ശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കപ്പെടും. [10] Article 49 in the Chinese criminal code explicitly forbids the death penalty for offenders who are under the age of 18 at the time of the crime.[10]

രാഷ്ട്രീയവും സാമൂഹിക കാര്യങ്ങളും വധശിക്ഷയെ സ്വാധീനിക്കാറുണ്ട്. 2003-ൽ ഒരു കീഴ്ക്കോടതി ട്രയാഡ് എന്നറിയപ്പെടുന്ന ഒരു അധോലോക നേതാവിനെ രണ്ടുവർഷത്തെ നല്ല നടപ്പിനൊപ്പം വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ വളരെ കുറവാണെന്നായിരുന്നു പൊതുജനാഭിപ്രായം. ഇതുകാരനം സുപ്രീം കോടതി കേസ് വീണ്ടും വിചാരണ ചെയ്ത് വധശിക്ഷ വിധിച്ചു. ഉടൻ തന്നെ ഇത് നടപ്പാക്കുകയും ചെയ്തു.[11]

ശിക്ഷാനടപടി

[തിരുത്തുക]

1997-ൽ വധശിക്ഷയ്ക്കായി ചൈന വിഷം കുത്തിവച്ച് കൊല്ലൽ എന്ന മാർഗ്ഗം സ്വീകരിച്ചു. [12]

ക്രിമിനൽ നടപടിക്രമത്തിലെ ആർട്ടിക്കിൾ 212 ആണ് വധശിക്ഷാരീതി വിശദമാക്കുന്നത്:[13]

ജനകീയ കോടതി വിധി നടപ്പാക്കുന്നതിനു മുൻപായി ജനങ്ങളുടെ പ്രൊക്യൂറേറ്ററേറ്റിനെ അറിയിക്കുകയും വധശിക്ഷയ്ക്ക് മേൽനോട്ടം വഹിക്കാനായി അവർ ഒരു നിരീക്ഷകനെ അയയ്ക്കുകയും വേണം.
വധശിക്ഷ വിഷം കുത്തിവച്ചോ വെടിവച്ചോ നടപ്പാക്കണം.
ജയിലിലോ പ്രത്യേക ശിക്ഷാ സ്ഥലത്തോ ശിക്ഷ നടപ്പാക്കാം.
കോടതി ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിയണം. അവസാന വാക്കുകളോ കത്തുകളോ ഉണ്ടെങ്കിൽ വാങ്ങിയ ശേഷം ആരാച്ചാരുടെ അടുത്തെത്തിക്കണം. എന്തെങ്കിലും തെറ്റ് കണ്ടുപിടിക്കപ്പെട്ടാൽ വധശിക്ഷ നിറുത്തിവയ്ക്കണം. പരമോന്നത കോടതിയുടെ നിർദ്ദേശം ലഭിച്ചശേഷമേ മറ്റു നടപടികൾ എടുക്കാവൂ.
ശിക്ഷാ നടപടികൾ പൊതുജനത്തിനെ അറിയിക്കണം, പക്ഷേ പരസ്യമായി ശിക്ഷ നടപ്പാക്കാൻ പാടില്ല.
കോടതി ഗുമസ്തൻ ശിക്ഷയ്ക്കു ശേഷം ഒരു രേഖ തയ്യാറാക്കണം. ശിക്ഷ നടപ്പാക്കിയ ജനകീയ കോടതി പരമോന്നത കോടതിയിലേക്ക് ഈ റിപ്പോർട്ട് സമർപ്പിക്കണം.
ശിക്ഷ നടപ്പാക്കിയ ജനകീയ കോടതി ശിക്ഷയ്ക്കു ശേഷം കുറ്റവാളിയുടെ കുടുംബത്തിനെ വിവരമറിയിക്കണം.

ചൈനയിൽ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) 1949-ന് ശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചായിരുന്നു സാധാരണ വധശിക്ഷ നടപ്പാക്കാറുണ്ടായിരുന്നത്. അടുത്തകാലത്തായി ശിക്ഷാരീതി വിഷം കുത്തിവയ്ക്കലിലേക്ക് മാറിയിട്ടുണ്ട്. എന്തു രീതിയിലാണ് വധശിക്ഷ നടപ്പാക്കുന്നതെന്നതും എന്തൊക്കെ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്നതും പുറത്തറിയാത്ത രഹസ്യങ്ങളാണ്. [14] ചില കേസുകളിലെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ മയക്കാനുള്ള മരുന്നു കൊടുത്ത ശേഷം പോലീസ് വാനായി തെറ്റിദ്ധരിപ്പിക്കും വിധം തയ്യാറാക്കിയ ഒരു വധശിക്ഷാ വാനിൽ പ്രവേശിപ്പിച്ചാണ് ശിക്ഷ നടപ്പിലാക്കുന്നത്. [15]

പണ്ട് ആരാച്ചാരായി പ്രവർത്തിച്ചിരുന്നത് ജനങ്ങളുടെ സായുധ പോലീസ് സേനാംഗങ്ങളായിരുന്നു. അടുത്ത കാലത്തായി നിയമ പോലീസ് സേന (ചൈനീസ്: 法警; പിൻയിൻ: fǎ jǐng) ഈ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ

[തിരുത്തുക]

മറ്റൊരു രാജ്യത്തും വധശിക്ഷ ലഭിക്കാത്ത കുറ്റങ്ങൾക്കും ചൈനയിൽ മരണ ശിക്ഷ നൽകാറുണ്ട്. നികുതി വെട്ടിപ്പ് ഉദാഹരണം. മയക്കു മരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, അഴിമതി, മോഷണം എന്നിവയൊക്കെ മരണശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ദേശീയ സ്വത്തുക്കൾക്കെതിരേയുള്ള കുറ്റങ്ങൾക്കും ചൈനയിൽ വധശിക്ഷ കിട്ടാം. 1997-ന് മുൻപ് ഭീമൻ പാണ്ടകളെ കൊന്നാലും വധശിക്ഷ ലഭിക്കുമായിരുന്നു. [16]

2011-ൽ പതിമൂന്ന് കുറ്റങ്ങളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി. പുരാവസ്തുക്കൾ, വന്യജീവികളിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ, വിലയേറിയ ലോഹങ്ങൾ എന്നിവ കള്ളക്കടത്തു നടത്തുക ഇക്കൂട്ടത്തിൽ പെടുന്നു. [17][18][19] [4] ഒഴിവാക്കപ്പെട്ട കുറ്റങ്ങളിൽ വധശിക്ഷ വിധിക്കപ്പെടുന്നത് അത്യപൂർവ്വമായിരുന്നു. [19]

കുറ്റകൃത്യം നടത്താനുള്ള ശ്രമത്തിനും ചൈനയിൽ വധശിക്ഷ നൽകാറുണ്ട്.

വധശിക്ഷ നൽകപ്പെടുന്ന നിരക്ക്

[തിരുത്തുക]

സ്ഥിതീകരിച്ച റിപ്പോർട്ടുകൾ പ്രകാരം ചൈനയിലെ വധശിക്ഷാ നിരക്ക് ഇറാനേക്കാൾ കുറവാണെങ്കിലും പാകിസ്താൻ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലേക്കാൾ കൂടുതലാണ്.

ചില പ്രമാദമായ കേസുകളിൽ ശിക്ഷാനടപടിയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കും. രാജ്യത്തിലെ ഭക്ഷ്യ-മരുന്ന് മേൽനോട്ട വകുപ്പ് ഡയറക്റ്ററായിരുന്ന ഷെങ് ക്സിഓയു എന്നയാളുടെ വധശിക്ഷ സിൻഹുവ വാർത്താ ഏജൻസിയും ദേശീയ ടെലിവിഷനും റിപ്പോർട്ട് ചെയ്തിരുന്നു. [20]

2009-ൽ ആംനസ്റ്റി ഇന്റർനാഷണൽ സംഘടനയുടെ കണക്കനുസരിച്ച് ദശലക്ഷത്തിൽ ഒരാൾ വീതം ചൈനയിൽ വധശിക്ഷയ്ക്കിരയായി (1718 ശിക്ഷകൾ). [21]) കണക്ക് ഇതിലും വളരെക്കൂടുതലാവാനും സാദ്ധ്യതയുണ്ട്. [22]

വിദേശികൾക്ക് വധശിക്ഷ

[തിരുത്തുക]

വിദേശികൾക്ക് വിരളമായേ ചൈനയിൽ വധശിക്ഷ ലഭിക്കാറുള്ളൂ. 2009 ഡിസംബർ 29-ന് അക്മാൽ ഷേയ്ക്ക് എന്ന പാകിസ്താനി വംശജനായ ബ്രിട്ടീഷ് പൗരനെ 2007-ൽ നാലു കിലോഗ്രാം ഹെറോയിൻ കള്ളക്കടത്തു നടത്തിയതിന് വധിക്കുകയുണ്ടായി. 50 ഗ്രാമിനുമേൽ ഹെറോയിൻ കടത്തുന്ന കുറ്റത്തിന് വധശിക്ഷ നിർബന്ധമാണ്. [23] ബ്രിട്ടീഷ് രാഷ്ട്രീയക്കാരും നയതന്ത്ര ഉദ്യോഗസ്ഥരും വധശിക്ഷ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബ്രിട്ടനിലെ ചൈനീസ് അംബാസഡർ ചൈനയിലെ നിയമവ്യവസ്ഥ സർക്കാരിൽ നിന്നും സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടു. [24]

അന്റോണിയോ റിവ എന്ന ഇറ്റലിക്കാരൻ റയൂച്ചി യമഗുച്ചി എന്ന ജപ്പാൻ കാരനൊപ്പം 1951-ൽ വധിക്കപ്പെട്ടു. മാവോ സെതുങിനെയും മറ്റ് ഉയർന്ന കമ്യൂണിസ്റ്റ് പാർട്ടിക്കാരെയും വധിക്കാൻ ശ്രമിച്ചെന്ന കുറ്റമായിരുന്നു അവർക്കുമേൽ ആരോപിക്കപ്പെട്ടിരുന്നത്. [25] 2010 ഏപ്രിൽ 6-ന് മിറ്റ്സുനോബു അകാനോ എന്ന ജപ്പാൻ പൗരനെ ചൈന വധിച്ചു. 1.5 കിലോഗ്രാം ഉത്തേജക മരുന്നുകൾ കയ്യിലുണ്ടായിരുന്നു എന്നതായിരുന്നു കുറ്റം. 4 കിലോഗ്രാം ഹെറോയിൻ കൊണ്ടുനടന്നതിന് മൂന്ന് ഫിലിപ്പീൻസുകാരെ 2011 മാർച്ചിൽ വിഷം കുത്തിവച്ച് വധിച്ചു. ഫിലിപ്പീൻസ് സർക്കാർ ഇവരുടെ ശിക്ഷ കുറയ്ക്കണമെന്ന് ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടുവെങ്കിലും സ്വദേശികളും വിദേശികളുമായ മയക്കുമരുന്ന് കടത്തുകാർക്ക് തുല്യ പരിഗണനയാണ് ചൈനീസ് കോടതികൾ നൽകുന്നതെന്ന് പറഞ്ഞ് ഈ അപേക്ഷ ചൈന തള്ളിക്കളഞ്ഞു. [26] മറ്റൊരു ഫിലിപ്പീൻസുകാരനെയും അതേ വർഷം ഡിസംബർ 8-ന് വധിക്കുകയുണ്ടായി. [27][28]

2011 ഡിസംബർ 12-ന് ജാനിസ് ബ്രോൺവിൻ ലിൻഡൻ എന്ന 35 കാരിയായ ദക്ഷിണാഫ്രിക്കക്കാരിയെ മയക്കുമരുന്ന് കടത്തിയതിന് വധിച്ചു. 3 കിലോഗ്രാം മെത്താംഫിറ്റമിൻ കൊണ്ടുനടക്കവെ പിടിക്കപ്പെട്ടവരായിരുന്നു ജാനിസ്. [29]

പൊതുജനാഭിപ്രായം

[തിരുത്തുക]

ചൈനയിൽ വധശിക്ഷയ്ക്ക് പരക്കെ പൊതുജനപിന്തുണയുണ്ട്. 1995-ൽ ചൈനയിലെ സാമൂഹ്യ പഠനങ്ങൾക്കായുള്ള അക്കാഡമി നടത്തിയ സർവേ കാണിക്കുന്നത് 95% ചൈനക്കാരും മരണശിക്ഷയെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ്. മറ്റു പഠനങ്ങളിലും ഇതു മാതിരി ഫലങ്ങളാണ് കിട്ടിയിട്ടുള്ളത്. [30] 2007-ൽ ബൈജിംഗ്, ഹുനാൻ, ഗുവാങ്ഡോങ് എന്നീ പ്രവിശ്യകളിൽ നടത്തിയ പഠനത്തിൽ 58% ആൾക്കാരേ വധശിക്ഷയെ പിന്തുണച്ചിരുന്നുള്ളൂ. ഓരോ കുറ്റങ്ങൾക്കും വധശിക്ഷ നൽകുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളുടെ പ്രതികരണം വളരെ ഏറ്റക്കുറച്ചിലുകളുള്ളതായിരുന്നു. പൊതുവേ മരണശിക്ഷയെപ്പറ്റി അജ്ഞതയും താല്പര്യമില്ലായ്മയുമാണ് പഠനത്തിൽ തെളിഞ്ഞത്. ഭൂരിപക്ഷം 63.8 % ആൾക്കാരും സർക്കാർ ശിക്ഷയെപ്പറ്റിയുള്ള കണക്കുകൾ വെളിപ്പെടുത്തണമെന്നുള്ള അഭിപ്രായക്കാരായിരുന്നു. [2]

വിമർശനം

[തിരുത്തുക]

മനുഷ്യാവകാശ സംഘടനകളും വിദേശ സർക്കാരുകളും പല കാരണങ്ങൾക്ക് ചൈനയുടെ വധശിക്ഷാ നിയമങ്ങളെ എതിർത്തിട്ടുണ്ട്. ബലപ്രയോഗമില്ലാത്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുക, പീഡനമുപയോഗിച്ച് കുറ്റസമ്മതം നടത്തിക്കുക, അന്താരാഷ്ട്ര നിലവാരമില്ലാത്ത നിയമവ്യവസ്ഥ, സർക്കാർ പുലർത്തുന്ന രഹസ്യ സ്വഭാവം എന്നിവയൊക്കെ എതിർപ്പിനിടയാക്കിയിട്ടുണ്ട്. [31]

ഫാലുൻ ഗോങിനെ വേട്ടയാടുന്നതിനെപ്പറ്റി അന്വോഷിക്കാനുള്ള സഖ്യം ചൈനീസ് ആശുപത്രികളിൽ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ട പ്രതികളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് വച്ചുപിടിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. [32] ചൈനീസ് നിയമപ്രകാരം വധശിക്ഷ വിധിക്കപ്പെട്ടവർ അവയവദാനത്തിന് സമ്മതപത്രം നൽകിയാലേ അവയവങ്ങൾ ശസ്ത്രക്രീയയിലൂടെ എടുക്കാൻ സാധിക്കൂ. ചൈനയിൽ നിന്നുള്ള അവയവങ്ങൾക്കും മൃതദേഹങ്ങൾക്കുമായി ഒരു അന്താരാഷ്ട്ര കരിഞ്ചന്ത നിലവിലുണ്ട്. [33][34] 2009-ൽ ചൈനീസ് അധികൃതർ ചൈനയിൽ നടക്കുന്ന മൂന്നിൽ രണ്ട് അവയവമാറ്റ ശസ്ത്രക്രീയകളും വധിക്കപ്പെട്ട പ്രതികളുടെ അവയവങ്ങളുപയോഗിച്ചാണ് നടക്കുന്നതെന്ന് സമ്മതിച്ചു. ഈ രീതി അടിച്ചമർത്തുമെന്നും പ്രഖ്യാപനമുണ്ടായി. [35]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Fan, Maureen; Cha, Ariana Eunjung (2008-12-24). "China's Capital Cases Still Secret, Arbitrary". The Washington Post. Retrieved 2010-08-16.
  2. 2.0 2.1 Dui Hua Foundation, 'Reducing Death Penalty Crimes in China More Symbol Than Substance' Archived 2015-10-17 at the Wayback Machine., Dialogue, Issue 40, Fall 2010.
  3. news.xinhuanet.com Capital crimes dropped- Retrieved 2012-04-06
  4. 4.0 4.1 International Business Times, 'China suspends executions for two years' Archived 2012-07-15 at Archive.is, 25 May 2011.
  5. Benn, p. 8.
  6. "原來斬頭係唔會即刻死既(仲識講野)中國有好多斬頭案例!!". Archived from the original on 2011-07-07. Retrieved 2012-06-11.
  7. ""无头人"挑战传统医学 人类还有个"腹脑"?". Archived from the original on 2012-08-03. Retrieved 2021-08-18.
  8. "福州晚報". Archived from the original on 2017-10-19. Retrieved 2012-06-11.
  9. "换人头". Archived from the original on 2012-07-01. Retrieved 2012-06-11.
  10. 10.0 10.1 "Selected Legal Provisions of the People's Republic of China Affecting Criminal Justice". Congressional-Executive Commission on China. 1997-03-14. Archived from the original on 2010-08-03. Retrieved 2010-08-16.
  11. "Gang leader executed after retrial". China Daily. 2003-12-23. Retrieved 2010-08-16.
  12. "Lethal injection". Archived from the original on 2006-10-04. Retrieved 2006-10-04.
  13. "Criminal Procedure Law of the People's Republic of China - 1996". Lehman, Lee & Xu. 1996-03-17.
  14. Malandain, Lucile (October 24, 2010). "Drug shortage throws US executions into disarray". Agence France-Press. Archived from the original on 2010-12-16. Retrieved March 13, 2011.
  15. Malone, Andrew (March 27, 2009). "China's hi-tech 'death van' where criminals are executed and then their organs are sold on black market | Mail Online". dailymail.co.uk. London. Retrieved March 13, 2011.
  16. "Threats". Panda Central. World Wide Fund for Nature. Retrieved 2010-08-16.
  17. Capital crimes removed
  18. capital punishment eliminated for 13 crimes
  19. 19.0 19.1 Congressional-Executive Commission on China, Chinese Government Considers Reducing Number of Crimes Punishable by Death, 23 Feb 2011.
  20. "China Executes Ex-Food and Drug Chief". NPR. 2007-07-10. Retrieved 2010-08-16.
  21. China population
  22. "Abolish the death penalty". Amnesty International. Archived from the original on 2015-02-18. Retrieved 2010-08-16.
  23. Watts, Jonathan (2009-12-28). "Q&A: Capital punishment in China". The Guardian. Retrieved 2010-08-16.
  24. Topping, Alexandra; Watt, Nicholas; Watts, Jonathan (2009-12-29). "Fury as China executes British drug smuggler". Beijing: The Guardian. Retrieved 2010-08-16.
  25. Watts, Jonathan; Woodward, Will (2009-12-29). "China's execution of Akmal Shaikh enrages British leaders". Beijing: The Guardian. Retrieved 2010-08-16.
  26. Cerojano, Teresa; Tran, Tina (2011-03-30). "Philippines: China Executes 3 Filipino Drug Mules". Associated Press. Manila: NPR. Archived from the original on 2011-04-03. Retrieved 2011-03-30.
  27. Dioquino, Rose An (08 December 2011). "Pinoy drug convict executed in China". GMA News. Retrieved 08 December 2011. {{cite web}}: Check date values in: |accessdate= and |date= (help)
  28. "Filipino drug mule executed in China today". ABS-CBN News. 08 December 2011. Retrieved 08 December 2011. {{cite web}}: Check date values in: |accessdate= and |date= (help)
  29. [Timeslive: South African woman executed [http://www.timeslive.co.za/local/2011/12/11/china-to-execute-sa-woman Timeslive: South African woman executed]]. {{cite news}}: Check |url= value (help); Missing or empty |title= (help) Posted 2011-12-11; Accessed 2012-04-07
  30. "学者称死刑未必公正 政治家应引导民意废除". qq.com (in Chinese). 青年周末. 3 April 2008. Retrieved 7 June 2012.{{cite web}}: CS1 maint: unrecognized language (link)
  31. Amnesty International, Death Sentences and Executions 2010 Archived 2011-09-14 at the Wayback Machine., 28 March 2011, pp 19 -20.
  32. David Fickling, China 'using prisoner organs for transplants', The Guardian, 19 April 2006.
  33. Ian Cobain, 'The beauty products from the skin of executed Chinese prisoners', The Guardian, 12 September 2005.
  34. David Barboza, 'China Turns Out Mummified Bodies for Displays', The New York Times, 8 August 2006.
  35. Peter Foster, 'China admits organs removed from prisoners for transplants', The Telegraph, 26 August 2009.

പുറത്തേയ്ക്കുള്ള ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ചൈനയിൽ&oldid=3971008" എന്ന താളിൽനിന്ന് ശേഖരിച്ചത്