വധശിക്ഷ അസർബൈജാനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Azerbaijan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ നിലവിലില്ലാത്ത രാജ്യമാണ് അസർബൈജാൻ[1]. ഇവിടെ അവസാനമായി വധശിക്ഷ നടന്നത് 1993-ലായിരുന്നു. ഒറ്റ വെടിയുണ്ടയുപയോഗിച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. 1998-ൽ വധശിക്ഷ നിർത്തലാക്കപ്പെട്ടു. മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോൾ 2001 ജനുവരി 5-ന് നിലവിൽ വന്നു. ഇതോടെ വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവ് നൽകാൻ വ്യവസ്ഥ ചെയ്യപ്പെട്ടു.

അവലംബങ്ങൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-06. Retrieved 2012-12-20.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_അസർബൈജാനിൽ&oldid=3644325" എന്ന താളിൽനിന്ന് ശേഖരിച്ചത്