വധശിക്ഷ ലാത്‌വിയയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ നിയമം മൂലം നിരോധിക്കപ്പെട്ട രാജ്യമാണ് ലാത്‌വിയ. യൂറോപ്യൻ യൂണിയനിൽ കൊലപാതകക്കുറ്റത്തിന് (യുദ്ധസമയത്തുള്ള) വധശിക്ഷ നൽകാൻ വ്യവസ്ഥ നിലനിർത്തിയിരുന്ന അവസാന രാജ്യമായിരുന്നു ഇത്. [1][2]

ചരിത്രം[തിരുത്തുക]

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം 1991-ലാണ് ലാത്‌വിയ സ്വതന്ത്രമായത്. ഇതിനുശേഷം സിവിലിയൻ കേസുകളിൽ വധശിക്ഷ നൽകാവുന്ന ഒരേയൊരു കുറ്റം കൊലപാതകമാണ് എന്ന വ്യവസ്ഥ നിലവിൽ വന്നു. ശിരസ്സിനു പിന്നിൽ ഒറ്റ വെടി വയ്ക്കുക എന്നതായിരുന്നു ശിക്ഷാരീതി. 1996 ജനുവരിയിലാണ് അവസാനം ശിക്ഷ നടപ്പാക്കപ്പെട്ടത്.[3]

1996-ൽ എല്ലാ മരണശിക്ഷകൾക്കും മാപ്പ് കൊടുക്കപ്പെടുമെന്ന് ലാത്വിയൻ പ്രസിഡന്റ് ഗുണ്ടിസ് ഉൾമാനിസ് പ്രഖ്യാപിച്ചു. [4]

1998 വരെ ലാത്‌വിയയിലെ കോടതികൾ മരണശിക്ഷ വിധിക്കുമായിരുന്നു. 1999 ഏപ്രിൽ പതിനഞ്ചിന് മനുഷ്യാവകാശങ്ങൾക്കുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോൾ അംഗീകരിച്ചതിലൂടെ സമാധാനകാലത്തുള്ള കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കപ്പെട്ടു. 2002-ൽ ലാത്‌വിയ ഇതിന്റെ പതിമൂന്നാം പ്രോട്ടോക്കോളിലും ഒപ്പുവച്ചു. ഇതുമൂലം ഒരു കുറ്റത്തിനു വധശിക്ഷ നൽകാൻ പാടില്ല എന്ന വ്യവസ്ഥ നിലവിൽ വന്നു. 2011 ഒക്റ്റോബർ 13-നാണ് പതിമൂന്നാം പ്രോട്ടോക്കോൾ അംഗീകരിക്കുന്ന നിയമം നിലവിൽ വന്നത്. 2012 മേയ് 1-ന് ഇത് പ്രവൃത്തിയിൽ വന്നു. [5]

ഐ.സി.സി.പി.ആറിന്റെ രണ്ടാം പ്രോട്ടോക്കോളിൽ ലാത്‌വിയ ഒപ്പുവച്ചിട്ടില്ല.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ലാത്‌വിയയിൽ&oldid=3818601" എന്ന താളിൽനിന്ന് ശേഖരിച്ചത്