വധശിക്ഷ ക്യൂബയിൽ
ക്യൂബയിൽ വധശിക്ഷയുടെ ഉപയോഗം കഴിഞ്ഞ പതിറ്റാണ്ടിനുള്ളിൽ കുറഞ്ഞിട്ടുണ്ട്.
വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ[തിരുത്തുക]
രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയ്ക്കെതിരെ കുറ്റങ്ങൾ ചെയ്യുക, അന്താരാഷ്ട്ര നിയമത്തിനും സമാധാനാന്തരീക്ഷത്തിനുമെതിരായ കുറ്റങ്ങൾ (ക്യൂബയിൽ നിയമവിരുദ്ധമായി കടന്നു കയറുക), സാധാരണ ലൈംഗിക വികാസത്തിനെതിരായും കുടുംബത്തിനെതിരായുമുള്ള കുറ്റങ്ങൾ, കുട്ടികൾക്കെതിരായ കുറ്റങ്ങൾ (12 വയസിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുകയോ 14 വയസിൽ താഴെയുള്ള കുട്ടിയുമായി ഗുദരതിയിൽ ഏർപ്പെടുകയോ ചെയ്യുക), കൊലപാതകം, കൊലചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക, അക്രമത്തോടെ ബലാത്സംഗം ചെയ്യുക, തീവ്രവാദം, വിമാനം റാഞ്ചൽ, കടൽക്കൊള്ള, മയക്കുമരുന്ന് നിർമ്മിക്കുകയോ കടത്തുകയോ ചെയ്യുക, ചാരവൃത്തി, രാജ്യദ്രോഹം എന്നിങ്ങനെയുള്ള കുറ്റങ്ങൾക്ക് ക്യൂബയിൽ നിയമപ്രകാരം വധശിക്ഷ നൽകാവുന്നതാണ്. ഇപ്പോൾ 112 കുറ്റങ്ങൾക്ക് ക്യൂബയിൽ വധശിക്ഷ നൽകാവുന്നതാണ്. ഇതിൽ 33 എണ്ണം സാധാരണ കുറ്റങ്ങളാണ്.
ശിക്ഷാരീതി[തിരുത്തുക]
ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചു കൊല്ലുകയാണ് സാധാരണ ശിക്ഷാരീതി. [1]
വധശിക്ഷാ നിയമത്തിന്റെ ചരിത്രം[തിരുത്തുക]
ക്യൂബയുടെ ഭരണഘടന (1940) സമാധാനകാലത്തുള്ള വധശിക്ഷ നിരോധിച്ചിരുന്നു. 1959-ലെ ക്യൂബൻ വിപ്ലവത്തിനു ശേഷം വധശിക്ഷ വീണ്ടും കൊണ്ടുവരുകയായിരുന്നു. വിപ്ലവത്തിനു ശേഷം നാലായിരത്തിൽ പരം ആൾക്കാർക്ക് ക്യൂബയിൽ വധശിക്ഷ നൽകപ്പെട്ടിട്ടുണ്ടത്രേ. ഇതിൽ 3,200 ആൾക്കാരെ 1959നും 1962-നും ഇടയിൽ മാത്രമാണ് വധിച്ചത്. അവസാന വധശിക്ഷ നടപ്പാക്കിയത് 2010 ഡിസംബറിലാണ്. [2][3][4] ക്യൂബൻ നിയമമനുസരിച്ച് 20 വയസിൽ താഴെയുള്ളവരെയും ഗർഭിണികളെയും വധിക്കാൻ പാടില്ല.
2001 ഡിസംബർ 20-ന് ക്യൂബയിലെ നിയമനിർമാതാക്കൾ ഐകകണ്ഠ്യേന ഒരു തീവ്രവാദവിരുദ്ധ നിയമം പാസാക്കി. ഇതിലും വധശിക്ഷ നിലനിർത്തിയിട്ടുണ്ട്.
റെക്കോർഡ് ചെയ്യപ്പെട്ട അവസാന വധശിക്ഷ 2003 ഏപ്രിൽ 11-നാണ് നടന്നത്. [5] ഒരു ഫെറി അമേരിക്കയിലേയ്ക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നാൾക്കാരെയായിരുന്നു വധിച്ചിരുന്നത്. തട്ടിക്കൊണ്ടുപോകലിനിടെ പ്രതികൾ യാത്രക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നത്രേ. [6][7]
2008 ഡിസംബർ 18-നും 2010 ഡിസംബർ 21-നും ഐക്യരാഷ്ട്രസഭയിൽ വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയത്തിന്റെ വോട്ടെടുപ്പു നടന്നപ്പോൾ ക്യൂബ വിട്ടുനിന്നു.
അവലംബം[തിരുത്തുക]
- ↑ http://www.handsoffcain.info/bancadati/schedastato.php?idstato=16000097
- ↑ http://www.cubaverdad.net/genocide.htm#Other Sources:
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-18.
- ↑ http://www.state.gov/r/pa/ei/bgn/2886.htm
- ↑ when three men were executed by firing squad for ferry hijacking - Americas, Worls - The Independent[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Cuba, Hijack Timeline, 21st Century
- ↑ BBC NEWS | Americas | Cuba ferry hostages released