ബ്രേക്കിംഗ് വീൽ (വധശിക്ഷാരീതി)
ബ്രേക്കിംഗ് വീൽ, കാതറൈൻ വീൽ, വീൽ, എന്നൊക്കെ അറിയപ്പെട്ടിരുന്നത് മദ്ധ്യകാലഘട്ടത്തിലും ആധുനിക കാലത്തിന്റെ തുടക്കത്തിലും വധശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന ഒരു പീഡനോപകരണമാണ്. ഗദയും മറ്റും കൊണ്ട് പരസ്യമായി തച്ചുകൊല്ലാനായിരുന്നു ഈ ഉപകരണം ഉപയോഗിച്ചിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ യൂറോപ്പിൽ ഇത് ഉപയോഗത്തിലുണ്ടായിരുന്നു.
ഉള്ളടക്കം
ഉപയോഗിക്കുന്ന രീതി[തിരുത്തുക]
ധാരാളം ആരക്കാലുകളുള്ള ഒരു ചക്രമായിരുന്നു സാധാരണഗതിയിൽ പീഡനോപകരണം (ഇത്തരം വധശിക്ഷയ്ക്ക് ചിലപ്പോൾ ചക്രം ഉപയോഗിച്ചിരുന്നില്ലത്രേ). പ്രതിയെ ഒരു ചക്രത്തിൽ ബന്ധിച്ച ശേഷം മരമോ ഇരുമ്പോ കൊണ്ടുള്ള ഒരു മൂർച്ചയില്ലാത്ത ആയുധമുപയോഗിച്ച് തല്ലിയായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത്. ആരക്കാലുകൾക്കിടയിലുള്ള ഭാഗത്തുള്ള കൈകാലുകളിൽ അടിയേൽക്കുമ്പോൾ അസ്ഥികൾ ഒടിയാനുള്ള സാദ്ധ്യത കൂടുതലായിരിക്കും. ചിലപ്പോൾ "X" ആകൃതിയിലുള്ള വിശുദ്ധ ആൻഡ്രൂവിന്റെ കുരിശ് (ഇംഗ്ലീഷ്: Saltire) എന്ന പീഡനോപകരണത്തിൽ ബന്ധിച്ചശേഷമായിരുന്നു ഈ ശിക്ഷ നടപ്പാക്കിയിരുന്നത്. [1][2] ശിക്ഷ നടപ്പാക്കിയശേഷം പ്രതിയുടെ മൃതശരീരം ചക്രത്തിൽത്തന്നെ പ്രദർശിപ്പിക്കാറുണ്ടായിരുന്നു.[3] ഫ്രാൻസ് സ്യൂബോൾട്ട് എന്നയാളെ കൊലക്കുറ്റത്തിന് ന്യൂറംബർഗിൽ വച്ച് 1589 സെപ്റ്റംബർ 22-ആം തീയതി വധിച്ചത് അൽപ്പം വ്യത്യസ്തമായ രീതിയിലായിരുന്നുവത്രേ. തടിക്കഷണങ്ങൾ ഉപയോഗിച്ച് സ്യൂബോൾട്ടിന്റെ കൈകാലുകൾ ഉയർത്തിവച്ചശേഷം ആരാച്ചാർ ഒരു വണ്ടിച്ചക്രം ഉപയോഗിച്ച് കൈകാലുകൾ തല്ലിയൊടിക്കുകയായിരുന്നു. [4]
രണ്ട് മരത്തടികൾക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ചക്രത്തിന്റെ ആരക്കാലുകൾക്കു മീതേ കൈകാലുകൾ വരുന്ന രീതിയിൽ പ്രതിയെ ബന്ധിക്കുക എന്നതായിരുന്നു ഫ്രാൻസിലെ രീതി. ചക്രം പതുക്കെ കറക്കുകയും വലിയ കൂടമോ ഇരുമ്പു വടിയോ കൊണ്ടടിച്ച് അസ്ഥികൾ ഒടിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു കയ്യിൽ പലപ്രാവശ്യം ഈ പ്രക്രീയ ആവർത്തിച്ചിരുന്നുവത്രേ. ചിലപ്പോൾ പ്രതിയോട് ദയ തോന്നി നെഞ്ചിലോ വയറിലോ അടിച്ച് മരണം വേഗത്തിലാക്കാൻ ആവശ്യപ്പെടുമായിരുന്നുവത്രേ. ഇതു ചെയ്തില്ലെങ്കിൽ മണിക്കൂറുകളോ ദിവസങ്ങളോ എടുത്തായിരുന്നുവത്രേ മരണം സംഭവിച്ചിരുന്നത്. മരണം കാത്തു കിടക്കുന്ന പ്രതികളുടെ ശരീരഭാഗങ്ങൾ പക്ഷികൾ കൊത്തിത്തിന്നിരുന്നതായും വിവരിക്കപ്പെട്ടിട്ടുണ്ട്. രക്തസ്രാവം മൂലമുണ്ടാകുന്ന സർക്കുലേറ്ററി ഷോക്ക് എന്ന അവസ്ഥ മൂലമോ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതു മൂലമോ ആയിരിക്കും മരണം സംഭവിക്കുക.
ഫ്രാൻസിൽ ചിലപ്പോൾ രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ അസ്ഥി ഒടിച്ച ശേഷം ചിലപ്പോൾ പ്രതിയെ കഴുത്തു ഞെരിച്ചു കൊല്ലാൻ ദയ കാണിക്കുമായിരുന്നുവത്രേ. ഇതിനെ റെറ്റെന്റം എന്നായിരുന്നു വിളിച്ചിരുന്നത്. ചിലപ്പോൾ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു ശേഷമായിരുന്നുവത്രേ മറ്റുള്ളവർക്ക് ഒരു ഉദാഹരണമെന്ന നിലയിൽ ബ്രേക്കിംഗ് വീൽ ഉപയോഗിച്ചിരുന്നത്.
ഹോളി റോമൻ സാമ്രാജ്യത്തിൽ മറ്റൊരു കുറ്റത്തോടൊപ്പം കൊലപാതകം നടത്തുന്നവർക്കോ, കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നവർക്കോ ആയിരുന്നു ഈ ശിക്ഷ നൽകപ്പെട്ടിരുന്നത്. താരതമ്യേന ലഘുവായ കുറ്റങ്ങൾ ചെയ്യുന്നവരുടെ ശരീരത്തിൽ ആദ്യമേൽപ്പിക്കുന്ന പരിക്ക് കഴുത്തിലായിരുന്നുവത്രേ (ഇതു തന്നെ മരണകാരണമാകും). കാഠിന്യം കൂടിയ കുറ്റങ്ങൾ ചെയ്യുന്നവരെ കീഴെ നിന്ന് മുകളിലേയ്ക്കായിരിക്കും പരിക്കേൽപ്പിക്കുക. മണിക്കൂറുകളോളം ഇത് തുടരുമായിരുന്നുവത്രേ. ഏതു വിധത്തിലാണ് ശിക്ഷ നടപ്പാക്കേണ്ടതെന്ന് തീരുമാനിച്ചിരുന്നത് കോടതികളായിരുന്നു. ശിക്ഷയ്ക്കു ശേഷം ശവശരീരങ്ങൾ പ്ക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷിക്കാനായി ഉപേക്ഷിക്കപ്പെട്ടിരുന്നു. കുറ്റവാളികളുടെ ശിരസ്സ് കോലിൽ കുത്തി പ്രദർശിക്കപ്പെടാറുമുണ്ടായിരുന്നു. [5]
അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറീനെ ഈ രീതിയിൽ വധിക്കുവാൻ വിധിയുണ്ടായി എന്ന് ഐതിഹ്യമുണ്ട്. കാതറീൻ ചക്രത്തിൽ സ്പർശിച്ചപ്പോൾ അത്ഭുതകരമായി ചക്രം തകർന്നുവെന്നും അതിനാൽ അവരെ ശിരഛേദം ചെയ്ത് കൊല്ലുകയായിരുന്നുവെന്നുമാണ് വിശ്വാസം. അതിനാൽ കാതറീൻ വീൽ എന്ന് ഇതിനെ വിളിക്കാറുണ്ട്. കാതറീന്റെ പ്രതീകമായും ചക്രത്തിന്റെ ഛിഹ്നം ഉപയോഗിക്കാറുണ്ട്.
സ്കോട്ട്ലാന്റിൽ എഡിൻബറ എന്ന സ്ഥലത്തുവച്ച് റോബർട്ട് വൈർ എന്ന ഒരു ഭൃത്യനെ 1603-ലോ 1604-ലോ ഇപ്രകാരം വധിച്ചിരുന്നു. വിരളമായേ ഈ ശിക്ഷ ഈ രാജ്യത്ത് ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. ജോൺ കിൻകൈഡ് എന്നയാളെ അയാളുടെ ഭാര്യയുടെ ആവശ്യപ്രകാരം കൊല ചെയ്തു എന്നതായിരുന്നു ഇയാളുടെ കുറ്റം. ഒരു വണ്ടിച്ചക്രത്തിൽ കെട്ടിയശേഷം കലപ്പയുടെ കോൽ ഉപയോചിച്ച് തല്ലിയായിരുന്നുവത്രേ ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്. കൊലചെയ്യപ്പെട്ടയാളുടെ ഭാര്യയെ പിന്നീട് ശിരഛേദം ചെയ്തു കൊന്നു. [6][7]

1700-കളുടെ ആദ്യസമയത്ത് റഷ്യയും സ്വീഡിഷ് സാമ്രാജ്യവും തമ്മിൽ നടന്ന യുദ്ധസമയത്ത് ബ്രേക്കിംഗ് വീൽ സാധാരണയായി ഉപയോഗിക്കാറുണ്ടായിരുന്നുവത്രേ. റഷ്യൻ സൈന്യം കൊസാക്കുകളെയും ബാറ്റൂറിനിലെയും ലെബഡിനിലെയും സാധാരണക്കാരെയും മറ്റും കൊല്ലാൻ ഈ രീതി ഉപയോഗിച്ചിരുന്നുവത്രേ. സ്വീഡിഷ് രാജാവായിരുന്ന ചാൾസ് പന്ത്രണ്ടാമൻ രാജ്യദ്രോഹക്കുറ്റത്തിന് ലിവോണിയയിലെ ഒരു കുലീനനായിരുന്ന ജോഹാൻ പാറ്റ്കൽ എന്നയാളെ ഇപ്രകാരം വധിക്കാൻ നിർദ്ദേശിച്ചിരുന്നു.
അടിമക്കലാപങ്ങളെത്തുടർന്ന് പതിനെട്ടാം നൂറ്റാണ്ടിൽ അമേരിക്കൻ ഐക്യനാടുകളിൽ ഈ ശിക്ഷാരീതി ഉപയോഗിക്കപ്പെട്ടിരുന്നുവത്രേ. 1972-ലെ അടിമക്കലാപത്തിൽ കുറച്ച് വെള്ളക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഈ രീതി ഒരിക്കൽ [[ന്യൂ യോർക്ക്|ന്യൂ യോർക്കിലും ഉപയോഗിക്കപ്പെട്ടിരുന്നു. 1730-നും 1754-നുമിടയിൽ വെള്ളക്കർക്കെതിരേ കലാപം നടത്തിയ കുറ്റത്തിന് ഫ്രഞ്ച് നിയന്ത്രണത്തിലായിരുന്ന ലൂസിയാനയിൽ 11 അടിമകളെ ഇപ്രകാരം വധിച്ചിരുന്നു. [8]
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങൾ വരെ ജർമനിയിൽ ബ്രേക്കിംഗ്-വീൽ ഒരു ശിക്ഷാരീതിയായി ഉപയോഗിച്ചിരുന്നു. 1813-വരെ ബവേറിയയിൽ ഈ ശിക്ഷാരീതി നിർത്തലാക്കപ്പെട്ടിരുന്നില്ല. ഹെസ്സെ-കാസ്സൽ എന്ന സ്ഥലത്ത് 1836 വരെ ഇത് ഉപയോഗത്തിലുണ്ടായിരുന്നു. 1841-ൽ പ്രഷ്യയിലാണ് അവസാനമായി ഈ ശിക്ഷാരീതി ഉപയോഗിക്കപ്പെട്ടതായി രേഖയുള്ളത്. [9] വാർമിയയിലെ ബിഷപ്പായിരുന്ന ആൻഡ്രിയാസ് സ്റ്റാനിസ്ലാവോസ് ഫോൺ ഹാറ്റൻ എന്നയാളെ വധിച്ച കുറ്റത്തിന് റൂഡോൾഫ് ക്നാപ്വെൽ എന്നയാളെയായിരുന്നു ഇപ്രകാരം അവസാനമായി ശിക്ഷിച്ചത്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമായിരുന്നു പക്ഷേ ഈ പ്രക്രീയ നടത്തിയത്.
ആലങ്കാരികമായ ഉപയോഗം[തിരുത്തുക]

ബ്രേക്കിംഗ്-വീൽ ഉപയോഗിച്ച് വധിക്കപ്പെടുന്നത് വലിയ നാണക്കേടായായിരുന്നു കണക്കാക്കിയിരുന്നത്. ഡച്ച് ഭാഷയിലും ("കഴുമരത്തിനും ചക്രത്തിനും വേണ്ടി വളരുക", "എന്നെ ചക്രത്തിൽ നുറുക്കി"); ജർമൻ ഭാഷയിലും ("ചക്രത്തിൽ കയറ്റിയപോലെ തോന്നുക") മറ്റും ഈ ശിക്ഷാ രീതി ഭാഷാ പ്രയോഗങ്ങളിലും കടന്നു കൂടിയിരുന്നു.
ഇംഗ്ലീഷ് ഭാഷയിൽ "ചിത്രശലഭത്തെ ആർ ചക്രത്തിൽ കയറ്റും?" എന്ന പ്രയോഗം നിലവിലുണ്ട്. എന്തെങ്കിലും ചെറിയ കാര്യം നേടിയെടുക്കാൻ വലിയ ശ്രമം നടത്തുന്നതിനെയാണ് ഈ പ്രയോഗത്തിലൂടെ അർത്ഥമാക്കുന്നത്.
കാതറൈൻ വീലുകളുള്ള സ്ഥാനമുദ്രകൾ[തിരുത്തുക]
- മനുഷ്യർ
- സ്ഥലങ്ങൾ
- ആൾടീന, ജർമനി
- ഗോവ, പോർച്ചുഗലിന്റെ കൈവശമായിരുന്നപ്പോൾ
- ഹ്ജോറിംഗ്, ഡെന്മാർക്ക്. ഈ പട്ടണത്തിന്റെ സംരക്ഷകയായി കരുതുന്നത് വിശുദ്ധ കാതറീനെയാണ്.
- കാറിന, ഫിൻലാന്റ്, 2009 വരെ
- ക്രെമ്നിക്ക, സ്ലോവാക്കിയ
- കൾഡിഗ, ലാത്വിയ
- ദീഡറർബാക്ക്, ജർമനി
- പ്രയൻ ആം ചൈംസീ ജർമനി, ഈ പട്ടണത്തിന്റെ സംരക്ഷകയായി കരുതുന്നത് വിശുദ്ധ കാതറീനെയാണ്.
- സീനായി, ബെൽജിയം
ചിത്രങ്ങൾ[തിരുത്തുക]
-
ദി വീൽ, ജാക്വസ് കാലോട്ട്, 1633
-
1721-ൽ ലൂയിസ് ഡൊമിനിക് ബോർഗ്വിഗ്നോൺ എന്നയാളെ വധിക്കുന്നു
-
ഷോൺ കാലാസിന്റെ ക്രൂരമായ അന്ത്യം, ടൊളൗസി, 1762
-
മത്തിയാസ് ക്ലോസ്റ്റർമേയറിന്റെ വധം, 1771
അവലംബം[തിരുത്തുക]
- ↑ Abbott, Geoffrey (2007). What A Way To Go. New York: St. Martin's Griffin. p. 36. ഐ.എസ്.ബി.എൻ. 978-0-312-36656-8.
- ↑ Kerrigan, Michael (2001/2007). The Instruments of Torture. Guilford, Connecticut: Lyons Press. p. 180. ഐ.എസ്.ബി.എൻ. 978-1-59921-127-5. തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക:
|date=
(സഹായം) - ↑ Abbott ibid. pp. 40–41, 47. ശൂന്യമായതോ ഇല്ലാത്തതോ ആയ
|title=
(സഹായം) - ↑ Depicted in the contemporary woodcut An Aggravated Death Sentence, Germanisches Nationalmuseum, Nuremberg.
- ↑ Evans, Richard J. (9 May 1996). Rituals of Retribution: Capital Punishment in Germany 1600-1987. USA: Oxford University Press. p. 29. ഐ.എസ്.ബി.എൻ. 978-0-19-821968-2.
- ↑ Chambers, Robert (1885). Domestic Annals of Scotland. Edinburgh: W & R Chambers.
- ↑ Buchan, Peter (1828). Ancient Ballads and Songs of the North of Scotland 1. Edinburgh, Scotland. p. 296. ശേഖരിച്ചത് 21 March 2010.
- ↑ "Executions in the U.S. 1608-2002: The Espy File" (PDF). Death Penalty Information Center. ശേഖരിച്ചത് 25 February 2010.
- ↑ Burrill, Alexander (1870). A Law Dictionary and Glossary 2 (2nd എഡി.). New York, NY: Baker Voorheis and Co. p. 620. ശേഖരിച്ചത് 21 March 2010.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Breaking wheels എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- പ്രോബർട്ട് എൻസൈക്ലോപീഡിയ - ഇല്ലസ്ട്രേറ്റഡ്
- ഗ്രീൻബ്ലാറ്റ്, മിരിയം റൂളേഴ്സ് ആൻഡ് ദെയർ ടൈംസ്: പീറ്റർ ദി ഗ്രേറ്റ് ആൻഡ് സാറിസ്റ്റ് റഷ്യ, ബെഞ്ച്മാർക്ക് ബുക്ക്സ്, ISBN 0-7614-0914-9
- പാട്ടുകൾ: ആധുനികം: വരികൾ