Jump to content

വധശിക്ഷ ഐസ്‌ലാന്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വധശിക്ഷ ഐസ്ലാന്റിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് ഐസ്‌ലാന്റ്.

ചരിത്രം

[തിരുത്തുക]

മദ്ധ്യകാലഘട്ടത്തെ (medieval) ഐസ്‌ലാന്റിലെ കോമൺവെൽത്ത് (930–1262), വധശിക്ഷ നടപ്പാക്കിയിരുന്നില്ല. എങ്കിലും ഒരാളെ നിയമപരമായി വധിക്കാവുന്നയാൾ (réttdræpur) എന്ന് വിധിക്കാനാവുമായിരുന്നു. ഇതനുസരിച്ച് ഒരാളെ നിയമപരമായി കൊല്ലാനാവുമായിരുന്നു. പക്ഷേ ഭരണകൂടം വധശിക്ഷ നടപ്പാക്കിയിരുന്നില്ല. വിധി നടപ്പാക്കാൻ താല്പര്യമുള്ള ആർക്കും ആളെ കൊല്ലാനുള്ള അധികാരമുണ്ടായിരുന്നു. 1602 മുതൽ 1750 വരെ 75 ആൾക്കാരെ വധിക്കുകയുണ്ടായിട്ടുണ്ടത്രേ. ശിരച്ഛേദം, തൂക്കിലേറ്റൽ, തീപ്പൊള്ളലേൽപ്പിക്കൽ, മുക്കിക്കൊല്ലൽ എന്നിവയായിരുന്നു ശിക്ഷാമാർഗ്ഗങ്ങൾ. പുരുഷന്മാരെ ശിരഛേദം ചെയ്യുകയോ തൂക്കിക്കൊല്ലുകയോ ചെയ്തിരുന്നുവെങ്കിൽ സ്ത്രീകളെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു പതിവ്. തണുപ്പോ ശ്വാസം മുട്ടലോ മൂലമായിരുന്നു മരണം സംഭവിച്ചിരുന്നത്.

ഐസ്ലാന്റ് ഡാനിഷ് ഭരണത്തിൻ കീഴിൽ വന്നപ്പോൾ വധശിക്ഷയുടെ തോത് വളരെ വർദ്ധിക്കുകയുണ്ടായി. പതിനേഴാം നൂറ്റാണ്ടിൽ ലൂഥറൻ വിശ്വാസം വ്യാപകമായപ്പോഴും വധശിക്ഷയുടെ എണ്ണം കൂടുകയുണ്ടായി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ വധശിക്ഷകൾ നടപ്പിലാക്കുന്നത് ക്രമേണ ഇല്ലാതെയായി.

അവസാന വധശിക്ഷ

[തിരുത്തുക]

1830 ജനുവരി 12-നാണ് അവസാന വധശിക്ഷ നടപ്പിലായത്. ആഗ്നസ് മാഗ്നുസ്ഡോട്ടിർ എന്ന കർഷകത്തൊഴിലാളീയും ക്രിയോഇക് സിഗുരോസ്സൺ എന്ന ഒരാളും (ഇയാൾ ഒരു കൃഷിക്കാരന്റെ മകനായിരുന്നു) ആയിരുന്നു വധിക്കപ്പെട്ടത്. രണ്ടാൾക്കാരെ കൊന്നു എന്നതായിരുന്നു കുറ്റം. വധശിക്ഷ നടപ്പാക്കിയത് ശിരഛേദത്തിലൂടെയാണ്.

നിർത്തലാക്കൽ

[തിരുത്തുക]

1830-നു ശേഷം ഡസൻ കണക്കിന് ഐസ്‌ലാന്റുകാർ വധശിക്ഷ നൽകാവുന്ന കുറ്റം ചെയ്തതായി കോടതിയിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശിശുഹത്യയായിരുന്നു ഇതിൽ ഭൂരിപക്ഷവും. ഇവർക്കെല്ലാം ഡെന്മാർക്കിലെ രാജാവ് ശിക്ഷയിളവ് നൽകുകയായിരുന്നു. 1869-ൽ ചെറിയ കുറ്റങ്ങൾക്ക് വധശിക്ഷ ഒഴിവാക്കുന്ന നിയമം നിലവിൽ വന്നു. 1928-ൽ വധശിക്ഷ പൂർണ്ണമായി ഇല്ലാതെയായി.

1995-ലെ ഭരണഘടനാ ഭേദഗതി പ്രകാരം വധശിക്ഷ പുനസ്ഥാപിക്കുന്നത് അനുവദനീയമല്ല.

അവലംബം

[തിരുത്തുക]

സ്രോതസ്സ്

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഐസ്‌ലാന്റിൽ&oldid=1964434" എന്ന താളിൽനിന്ന് ശേഖരിച്ചത്