Jump to content

വധശിക്ഷ ഉഗാണ്ടയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉഗാണ്ടയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]

ശിക്ഷാരീതി

[തിരുത്തുക]

വെടിവച്ചുള്ള വധശിക്ഷയും തൂക്കിക്കൊല്ലലുമാണ് ശിക്ഷാരീതികൾ. ജയിൽ റിക്കാർഡുകൾ പ്രകാരം 1938-നു ശേഷം ഒരു സ്ത്രീ സഹിതം 377 ആൾക്കാരെ നിയമപ്രകാരം ഉഗാണ്ടയിൽ തൂക്കിക്കൊന്നിട്ടുണ്ട്. ഈദി അമിന്റെ ഭരണകാലത്ത് 71 ആൾക്കാരെ നിയമപരമായി ശിക്ഷിച്ചിട്ടുണ്ടെങ്കിലും ആയിരക്കണക്കിനാൾക്കാരെ നിയമത്തിനു വെളിയിൽ വധിച്ചിട്ടുണ്ട്. 2005-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2]

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ

[തിരുത്തുക]

15 കുറ്റങ്ങൾക്ക് ഉഗാണ്ടയുടെ പീനൽ കോഡനുസരിച്ച് വധശിക്ഷ നൽകാം. ഇതിലെ ഒൻപതു കുറ്റങ്ങൾ രാജ്യദ്രോഹം എന്ന ഗണത്തിൽ പെടുത്താം. ബലാത്സംഗം, കൊലപാതകം, അക്രമത്തോടെയുള്ള മോഷണം, അക്രമത്തോടെയുള്ള തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്. ആറുതരം രാജ്യദ്രോഹക്കുറ്റങ്ങൾക്ക് വധശിക്ഷ നിർബന്ധമാണ്.

ഭരണഘടനയുടെ 22-ആം വകുപ്പുപ്രകാരം നിയമപ്രകാരമുള്ള കോടതിയുത്തരവും മേൽക്കോടതിയുടെ അംഗീകാരവും ഇല്ലാതെ ആരെയും വധിക്കാൻ പാടില്ല. 1995-ലെ ഭരണഘടന പ്രകാരം മാപ്പു നൽകാനുള്ള അധികാരം പ്രസിഡന്റിനുണ്ട്.

നിർത്തലാക്കാനുള്ള ശ്രമങ്ങൾ

[തിരുത്തുക]

2001-ൽ ഭരണഘടന പുതുക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ ഒരു കമ്മിറ്റിയെ പ്രസിഡന്റ് യോവേരി മൂസെവേനി നിയമിക്കുകയുണ്ടായി. ജയിലുദ്യോഗസ്ഥർ വധശിക്ഷയുടെ നടത്തിപ്പ് മാനസികസംഘർഷമുണ്ടാക്കുന്നതാണെന്നും അതിനാൽ വധശിക്ഷയ്ക്കു പകരം മരണം വരെയുള്ള തടവ് നടപ്പിലാക്കണമെന്നും ഈ കമ്മിറ്റിയോട് അഭ്യർത്ഥിച്ചു. 2004 ഡിസംബറിലാണ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. പാർലമെന്റ് 2002-ൽ തീവ്രവാദത്തിന് വധശിക്ഷ നിർബന്ധമായും (ഏതു തരം തീവ്രവാദപ്രവർത്തനത്തനും) നൽകാൻ നിയമമുണ്ടാക്കി. ന്യായാധിപന് തോന്നുന്നപക്ഷം കുറഞ്ഞ ശിക്ഷ നൽകാവുന്നതാണ്.

2005 ജൂൺ 14-ന് ഭരണഘടനാകോടതി വധശിക്ഷ നിയമവിധേയമാണെന്നും എങ്കിലും ചില കുറ്റങ്ങൾക്ക് നിർബന്ധമായും വധശിക്ഷ നൽകുന്നത് നിയമപരമല്ലെന്നും വിധിച്ചു. [3]

2006 ഡിസംബറിൽ 566 പേർ ഉഗാണ്ടയിൽ വധശിക്ഷ കാത്തു കഴിയുന്നുണ്ടായിരുന്നു. ഇതിൽ പലരും 10 വർഷത്തിൽ കൂടുതലായി വധശിക്ഷ കാത്തു കഴിയുകയായിരുന്നു.

പുതിയ സംഭവവികാസങ്ങൾ

[തിരുത്തുക]

2008 ഡിസംബർ 18-നു 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾക്കെതിരേയാണ് ഉഗാണ്ട വോട്ടുചെയ്തത്. [4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-09. Retrieved 2012-06-17.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-03. Retrieved 2012-06-17.
  4. http://www.handsoffcain.info/bancadati/schedastato.php?idstato=16000506
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഉഗാണ്ടയിൽ&oldid=3790277" എന്ന താളിൽനിന്ന് ശേഖരിച്ചത്