ശരീരം വലിച്ചു കീറൽ (വധശിക്ഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്താൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയുന്നവർ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ

അവയവഛേദം ജീവനുള്ള ഒരാളുടെ എന്നാൽ ഉടലിൽ നിന്ന് കൈകാലുകൾ വെട്ടിയോ, വലിച്ചോ നീക്കം ചെയ്യുക എന്നാണുദ്ദേശിക്കുന്നത്. വധശിക്ഷയുടെ ഒരു മാർഗ്ഗമായി ഇത് മനുഷ്യരിൽ ഉപയോഗിക്കാറുണ്ട്. ശരീരം വലിച്ചുകീറൽ പണ്ടു കാലത്തു നിലവിലുണ്ടായിരുന്ന ഒരു പ്രധാന വധശിക്ഷാരീതിയായിരുന്നു. അപകടങ്ങളിലും മറ്റും പരിക്കുപറ്റിയും അവയവങ്ങൾ നഷ്ടപ്പെടാറുണ്ട്. കൊലപാതകത്തിന്റെയോ, ആത്മഹത്യയുടെയോ ഭാഗമായോ, മനുഷ്യമാംസം ഭക്ഷിക്കുന്നതിന്റെ ഭാഗമായോ ചിലപ്പോൾ അവയവങ്ങൾ ഛേദിക്കപ്പെടാറുണ്ട്. ശസ്ത്രക്രീയയിലൂടെയല്ലാതെ കൈകാലുകൾ ഛേദിക്കുന്നത് സാധാരണഗതിയിൽ മരണകാരണമാകുന്നതരം പരിക്കാണ്. കുറ്റകൃത്യശാസ്ത്രത്തിൽ, ആക്രമണത്തിലൂടെ അവയവം നഷ്ടപ്പെടുത്തുന്നതും സ്വയരക്ഷയ്ക്കായി ശ്രമിക്കുമ്പോൾ അവയവം നഷ്ടപ്പെടുന്നതും രണ്ടായാണ് കാണുന്നത്.

ചരിത്രം[തിരുത്തുക]

സൈന്റ് ഹിപ്പൊലൈറ്റസിന്റെ വീരചരമം മൂന്നാം നൂറ്റാണ്ടിലെ അവയവഛേദം ചിത്രീകരിക്കുന്നു.

മദ്ധ്യകാലഘട്ടത്തിലും ആധുനിക കാലത്തിന്റെ തുടക്കത്തിലും ശരീരം വലിച്ചുകീറിയുള്ള വധശിക്ഷ ഉപയോഗിച്ചിരുന്നു. പ്രതിയുടെ കൈകാലുകൾ ചങ്ങലയോ മറ്റോ ഉപയോഗിച്ച് ബന്ധിച്ച ശേഷം വണ്ടികളോ മറ്റോ ഉപയോഗിച്ച് വലിച്ചകറ്റുകയായിരുന്നു ഒരു രീതി. നാലു കുതിരകളെ കൈകാലുകളിൽ ബന്ധിച്ചും ഇത് ചെയ്യാറുണ്ടായിരുന്നുവത്രേ. 1610-ൽ ഫ്രാൻസ്വ റാവൈല്ലാക് എന്നയാളെയും 1757-ൽ റോബർട്ട്-ഫ്രാൻസ്വാ ഡാമിയൻസ് എന്നയാളെയും ഇപ്രകാരമാണത്രേ വധിച്ചത്. ഓസ്ട്രലേഷ്യ രാജ്ഞിയായിരുന്ന ബ്രൺഹിൽഡയെ ഒരു കുതിരയുടെ പിന്നിൽ കെട്ടിവലിച്ച് അവയവഛേദം നടത്തിയാണ് വധിച്ചത്. ക്വാർട്ടറിംഗ് ശരീരഛേദം തന്നെയായിരുന്നുവെങ്കിലും മരണശേഷമായിരുന്നു നടപ്പാക്കിയിരുന്നത് എന്ന വ്യത്യാസമുണ്ട്.

വധശിക്ഷ എന്ന നിലയിലുള്ള പ്രയോഗം[തിരുത്തുക]

ടൂപാക് അമാറു II എന്ന നേതാവിനെ നാലു കുതിരകളെ ഉപയോഗിച്ച് വലിച്ചു കീറി വധിക്കുന്നു.

വധശിക്ഷ എന്ന നിലയിൽ കൊറിയൻ രാജ്യമായിരുന്ന ജോസൻ എന്ന സ്ഥലത്ത് രാജ്യദ്രോഹികളെ ശരീരം വലിച്ചു കീറി കൊന്നിരുന്നു. ക്വിൻ രാജവംശക്കാലത്ത് കണ്ടുപിടിച്ച ഒരു ചൈനീസ് ശിക്ഷാരീതിയായിരുന്ന അഞ്ചു വേദനകൾ അവയവഛേദം ഉൾപ്പെട്ട ഒരു വധശിക്ഷയായിരുന്നുവത്രേ.

ആധുനിക രാജ്യങ്ങൾ ശരീരം വലിച്ചു കീറിയുള്ള വധശിക്ഷയോ പീഡനമോ നടപ്പാക്കുന്നില്ല എന്നിരുന്നാലും അവയവങ്ങൾ ഛേദിക്കുക എന്നത് ഇസ്ലാം മതനിയമമനുസരിച്ചുള്ള ഒരു ശിക്ഷാരീതി എന്ന നിലയിൽ പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്.[1]

കൊലപാതകക്കേസുകൾ[തിരുത്തുക]

ആധുനിക കാലത്തുള്ള പല കൊലപാതകങ്ങളുടെയും ഭാഗമായി അവയവഛേദം നടക്കുന്നുണ്ട്. തുടർക്കൊലപാതകങ്ങൾ നടത്തിയിരുന്ന ജെഫ്രി ഡാമർ തന്റെ ഇരകളെ അവയവഛേദം നടത്തുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നുവത്രേ.[2] മയക്കുമരുന്നു കടത്തിന് ശിക്ഷിക്കപ്പെട്ട വില്യം ട്രിക്കറ്റ് സ്മിത്ത് II തന്റെ ഭാര്യയെ പെറുവിൽ വച്ച് അവയവഛേദം നടത്തി സ്യൂട്ട്കേസിലാക്കി ശവശരീരം ഉപേക്ഷിച്ചിരുന്നു.[3] കേരളത്തിൽ പ്രവീൺ എന്നയാളിനെ പോലീസുദ്യോഗസ്ഥനായ ഷാജി തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്താൽ കൊന്ന് ശരീരം ഛേദിച്ച് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയുണ്ടായി.[4]

കഥകളിൽ[തിരുത്തുക]

ആസ്ടെക് കരിങ്കൽ ഫലകം അവയവഛേദം ചെയ്യപ്പെട്ട കോയോൽക്സൗഹ്ക്വിയെ ചിത്രീകരിച്ചിരിക്കുന്നു. (മെക്സിക്കോ സിറ്റി).

വിശ്വാസങ്ങൾ[തിരുത്തുക]

സാഹിത്യം[തിരുത്തുക]

  • ദി ഡിവൈൻ കോമഡി, എന്ന പുസ്തകത്തിൽ അവയവഛേദത്തിനുശേഷം മുറിവുണങ്ങുകയും വീണ്ടും വീണ്ടും ഈ പ്രക്രീയ ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.

ചൽച്ചിത്രങ്ങൾ[തിരുത്തുക]

അവയവഛേദം പല ചലച്ചിത്രങ്ങളിലും വിഷയമായിട്ടുണ്ട്. ചിലവ ചരിത്രസിനിമകളിലാണെങ്കിൽ മറ്റുള്ള മിക്കവയും ഭീകര ചിത്രങ്ങളിലാണ്. താഴെപ്പറയുന്ന ചലച്ചിത്രങ്ങളിൽ അവയവഛേദം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

അനീം[തിരുത്തുക]

  • ഹിറുഗാഷി അനാസുമോ
  • നാരുറ്റോ നാഗസാകി
  • ബക്കാനോ

വീഡിയോ ഗെയിമുകൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

References[തിരുത്തുക]

  1. Saudi Arabia chops off hand of Egyptian for theft, 5 November 2007
  2. "The Little Flat of Horrors", Time, 5 August 1991
  3. DeJesus, Ivey (2010-08-26). "For area man in Peru prison, more notoriety". The Patriot-News. pp. 1–3. ശേഖരിച്ചത് 2010-09-04. CS1 maint: discouraged parameter (link)
  4. http://www.doolnews.com/praveen-murder-case-supreme-court-rejected-appeal-8789.html

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]