Jump to content

ചതച്ചുകൊല്ലൽ (വധശിക്ഷാരീതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചതച്ചോ, അമർത്തിയോ കൊല്ലുന്നത് ഒരു വധശിക്ഷാരീതിയാണ്. ഉപയോഗരീതി കാലവും സ്ഥലവുമനുസരിച്ച് മാറിമറിഞ്ഞു വന്നിരുന്നു. ഇത്തരം വധശിക്ഷ വർത്തമാനകാലത്തെ ഒരു ഭരണകൂടവും അംഗീകരിക്കുന്നില്ല.

ആനയെക്കൊണ്ടുള്ള വധശിക്ഷ

[തിരുത്തുക]
1868-ലെ 'ലെ ടൂർ ഡ്യു മോണ്ടെ' എന്ന പുസ്തകത്തിൽ ലൂയി റൗസ്സലെറ്റ് ഈ വധശിക്ഷ വിവരിച്ചിരുന്നു.

ദക്ഷിണേഷ്യയിലും ദക്ഷിണപൂർവേഷ്യയിലും 4,000 വർഷത്തിലേറെയായി നിലനിൽക്കുന്ന ഒരു വധശിക്ഷാ രീതിയാണ് ആനയെ ഉപയോഗിച്ച് ചതച്ചു കൊല്ലൽ.

റോമൻ മിത്തോളജി

[തിരുത്തുക]

റോമൻ വിശ്വാസസമ്പ്രദായമനുസരിച്ച് ടാർപെയ എന്ന റോമൻ കന്യക സാബൈനുകൾക്ക് സ്വന്തം നാടിനെ ആഭരണങ്ങൾ കൈക്കൂലിയായി കിട്ടുമെന്നു കരുതി ഒറ്റിക്കൊടുത്തിരുന്നു. ആഭരണം കൊടുക്കുന്നതിനു പകരം അവളെ ചതച്ചു കൊന്ന് ടാർപെയൻ പാറ എന്നറിയപ്പെടുന്ന പാറയിൽ നിന്ന് കീഴേയ്ക്കെറിഞ്ഞ് വധിക്കുകയാണുണ്ടായത്. [1]

ചതച്ചുകൊല്ലൽ കൊളംബസിനു മുൻപുള്ള അമേരിക്കയിൽ

[തിരുത്തുക]

ക്രിസ്റ്റഫർ കൊളംബസിനു മുൻപുള്ള അമേരിക്കയിൽ (പ്രത്യേകിച്ച് ആസ്ടെക്ക് സാമ്രാജ്യത്തിൽ) ചതച്ചുകൊല്ലൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [2][3]

ചതച്ചുകൊല്ലൽ സാധാരണ നിയമത്തിൽ

[തിരുത്തുക]

ഫ്രാൻസിലെ സാധാരണ നിയമവ്യവസ്ഥിതിയിൽ (കോമൺ ലോ) ഉപയോഗിച്ചിരുന്ന ശിക്ഷാ രീതിയായിരുന്നു പേയിൻ ഫോർട്ടെ എറ്റ് ഡ്യൂറെ (ഫ്രഞ്ച് നിയമം "കഠിനവും ഘോരവുമായ ശിക്ഷ"). ഇത് ഒരു പീഡനരീതിയായിരുന്നു. കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ നിശ്ശബ്ദനായി നിൽക്കുന്ന പ്രതിയുടെ നെഞ്ചിൽ കൂടുതൽ കൂടുതൽ കനമുള്ള കല്ലുകൾ വയ്ക്കുകയെന്നതാണ് ശിക്ഷാരീതി. കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ അല്ലെങ്കിൽ കല്ലുകളുടെ ഭാരം കാരണം ശ്വാസം മുട്ടി പ്രതി മരിക്കുകയോ ചെയ്യുന്നതുവരെ ഇത് തുടരും.

സാധാരണ നിയമ കോടതികൾ ആദ്യകാലങ്ങളിൽ സ്വന്തം അധികാരപരിധിയെപ്പറ്റി വളരെ സങ്കുചിതമായ കാഴ്ച്ചപ്പാടാണത്രേ വച്ചുപുലർത്തിയിരുന്നത്. ഒരു പ്രതി കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്ത് കോടതിയുടെ അധികാരപരിധിക്ക് വഴിപ്പെട്ടു എന്ന് നിയമപരമായി സമ്മതിക്കും വരെ കോടതിക്ക് വിചാരണ നടത്താൻ അവകാശമില്ല എന്നായിരുന്നു വിശ്വാസം. [4] ശിക്ഷ വാങ്ങാൻ തയ്യാറാണെന്ന് പറയുന്നവരെ മാത്രം വിചാരണ ചെയ്യുന്ന ഒരു നിയമവ്യവസ്ഥയ്ക്ക് നിലനിൽപ്പുണ്ടാകില്ലല്ലോ? പ്രതികളെ കോടതികൾക്ക് വഴിപ്പെടുത്താനുള്ള രീതിയായിരുന്നു ഇത്. [5]

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ആരോപിക്കപ്പെട്ട പല പ്രതികളും കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ലത്രേ. ഈ മാർഗ്ഗത്തിലൂടെ (കുറ്റസമ്മതമോ നിഷേധമോ ഇല്ലാത്ത അവസ്ഥയിൽ) മരിക്കുകയാണെങ്കിൽ സ്വന്തം വസ്തുക്കൾ കണ്ടുകെട്ടുന്നതിൽ നിന്ന് രക്ഷപെടാമെന്നതായിരുന്നുവത്രേ ഇതിനു കാരണം. ഈ പീഡനരീതി ബ്രിട്ടനിൽ 1772-ൽ നിർത്തലാക്കപ്പെട്ടു. 1741-ലായിരുന്നു അവസാന ഉപയോഗം.[6] 1772-ൽ കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാത്തവർ കുറ്റസമ്മതം നടത്തി എന്ന് കരുതാൻ തുടങ്ങി. 1827 മുതൽ ഇത് കുറ്റനിഷേധമായി കരുതാൻ തുടങ്ങി. ഇപ്പോഴും കോടതികളിൽ നിശ്ശബ്ദനായിരിക്കുന്നത് കുറ്റനിഷേധം നടത്തുന്നതായാണ് കണക്കാക്കുന്നത്.

ഈ ശിക്ഷാ രീതിയുടെ നടപടിക്രമം പതിനഞ്ചാം നൂറ്റാണ്ടിൽ ഇതിന് സാക്ഷിയായ ഒരാൾ ഇപ്രകാരം വിവരിക്കുന്നു.

1690-ൽ ഗൈൽസ് കോറെ എന്നയാളിനെ സാലെം മന്ത്രവാദിനി വിചാരണയ്ക്കിടെ ചതച്ചു കൊല്ലുകയുണ്ടായി.

ബ്രിട്ടനിൽ നടന്ന ഏറ്റവും പ്രസിദ്ധമായ കേസ് സെന്റ് മാർഗരറ്റ് ക്ലിതെരോ എന്ന റോമൻ കത്തോലിക് രക്തസാക്ഷിയെ ചതച്ചു കൊന്നതാണ്. സ്വന്തം മക്കൾ തനിക്കെതിരേ തെളിവ് കൊടുക്കേണ്ടിവരും എന്ന അവസ്ഥ ഒഴിവാക്കാൻ കുറ്റനിഷേധമോ കുറ്റസമ്മതമോ നടത്താത്തതിനെത്തുടർന്ന് 1586 മാർച്ച് 25-ന് ഈ സ്ത്രീയെ ചതച്ചു കൊല്ലുകയുണ്ടായി. കത്തോലിക് പാതിരിമാർക്ക് നിയമം ലംഘിച്ച് വീട്ടിൽ അഭയം കൊടുത്തു എന്നതായിരുന്നു കുറ്റം. 320 കിലോഗ്രാമോളം ഭാരത്തിനു കീഴിൽ 15 മിനിട്ടിനുള്ളിൽ അവർ മരിച്ചു. വില്യം സ്പിഗോട്ട് (1721), എഡ്വാർഡ് ബേൺവർത്ത് എന്നീ കുറ്റവാളികൾ 180 കിലോയോളം ഭാരത്തിനു കീഴിൽ അരമണിക്കൂറോളം കിടന്നശേഷം കുറ്റസമ്മതം നടത്തുകയോ കുറ്റം നിഷേധിക്കുകയോ ചെയ്തിട്ടുണ്ട്. മേജർ സ്ട്രാങ്ങ്വേയ്സ് (1658), ജോൺ വീക്സ് (1731) എന്നിവർ 180 കിലോഭാരത്തിനു കീഴിലും ദീർഘനേരം കുറ്റം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യാത്തതിനാൽ ദൃക്സാക്ഷികൾ ദയതോന്നി അവരുടെ മുകളിൽ കയറിയിരുന്ന് മരണത്തിലെത്തിക്കുകയുണ്ടായിട്ടുണ്ടത്രേ. [8]

ഗൈൽസ് കോറി എന്നയാളെ 1692 സെപ്റ്റംബർ 19-ന് സേലം മന്ത്രവാദിനി വിചാരണയ്ക്കിടെ ചതച്ചു കൊന്നതാണ് അമേരിക്കയിൽ ഇത്തരത്തിൽ നടന്ന പ്രസിദ്ധമായ സംഭവം. കൂടുതൽ ഭാരം എന്നായിരുന്നുവത്രേ അയാളുടെ അവസാന വാക്കുകൾ. ദി ക്രൂസിബിൾ എന്ന ചലച്ചിത്രത്തിൽ ഇത് ചിത്രീകരിച്ചിട്ടുണ്ട്.

യൂറോപ്പിൽ മദ്ധ്യകാലഘട്ടത്തിൽ ശരീരഭാഗങ്ങൾ പിരിയൻ ആണിയുപയോഗിച്ച് സാവധാനം ചതയ്ക്കുന്ന യന്ത്രങ്ങൾ പീഡനത്തിനുപയോഗിച്ചിരുന്നു. തല, കാൽമുട്ട്, കൈ, പാദം, തള്ളവിരൽ എന്നിവ ചതയ്ക്കുന്ന യന്ത്രങ്ങൾ ഉപയോഗത്തിലുണ്ടായിരുന്നു. ഇത്തരം ഉപകരണങ്ങളിൽ കൂർത്ത ഭാഗങ്ങളോ ചൂടാക്കാനുള്ള സംവിധാനങ്ങളോ ഉണ്ടാവുമായിരുന്നുവത്രേ.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Sanders, H. (1904). Roman historical sources and institutions. Macmillan. pp. 1–47.
  2. Summerson, Henry (1983). "The Early Development of Peine Forte et Dure."
  3. Law, Litigants, and the Legal Profession: Papers Presented to the Fourth British Legal History Conference at the University of Birmingham 10–13 July 1979 ed E. W. Ives & A. H. Manchester, 116-125. Royal Historical Society Studies in History Series 36. London: Humanities Press.
  4. Sir Frederick Pollock[disambiguation needed ] and Frederic William Maitland, The History of English Law, v. 2, pp. 650-651 (Cambridge; 1968; ISBN 521-07062-7)
  5. See generally, William Blackstone, Commentaries on the Laws of England (1769), vol. 4, pp. *319-324
  6. "Drug Control and Asset Seizures: a review of the history of forfeiture in England and colonial America". Archived from the original on 1997-04-28. Retrieved 2012-08-06.
  7. Curiosities of Cowell's "Interpreter"
  8. "Mackenzie, The Practise of Peine Forte et Dure in 16th and 17th Century England". Archived from the original on 2012-08-01. Retrieved 2012-08-06.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • മക്കെൻസി, ആൻഡ്രിയ. "'ദിസ് ഡെത്ത് സം സ്ട്രോങ്ങ് ആൻഡ് സ്റ്റൗട്ട് ഹാർട്ടഡ് മാൻ ഡൊത്ത് ചൂസ്' ദി പ്രാക്റ്റീസ് ഓഫ് പൈൻ ഫോർട്ട് എറ്റ് ഡ്യൂറെ ഇൻ സെവന്റീൻത് ആൻഡ് ഐറ്റീൻത് സെഞ്ച്വറി ഇംഗ്ലണ്ട്". ലോ ആൻഡ് ഹിസ്റ്ററി റിവ്യൂ, സമ്മർ 2005, വോളിയം 23, നമ്പർ 2, pp. 279–313.[1]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]